Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

രേഷ്മ വന്നിരിക്കുന്ന കാണികളെ
മുഴുവൻ എണ്ണമെടുക്കുന്നപോലെ മാറി മാറി നോക്കി…
കോളേജിൽ തന്റെ ലോകം ആയിരുന്ന സിയാദും, ആൻസിയും, വിഷ്ണുവും, എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു…
അവരുടെ ഇടയിൽ രാഹുലും നിൽക്കുന്നത് പോലെ അവൾക്ക് തോന്നി… ഒരു മിന്നായം പോലെ…
ചിലപ്പോൾ കണ്ണിന്റെ മായ ആയിരിക്കാം…
രേഷ്മ അവരെ നോക്കി പുഞ്ചിരിച്ചു….
വീണ്ടും അവളുടെ കണ്ണുകൾ മറ്റൊരാൾക്ക് വേണ്ടി തിരഞ്ഞു…
പലരും വന്നിട്ടുണ്ട്… വേണ്ടപ്പെട്ടവർ, തനിക്ക് അറിയാത്തവർ,
ഒരാളെ മാത്രം അവൾ കണ്ടില്ല…
” ശിവൻ… ”
അവളുടെ ശിവേട്ടൻ…
” അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശിവേട്ടൻ ”
” എന്നിട്ടും അച്ഛൻ വിളിച്ചില്ലേ??? ”
രേഷ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…
കണ്ണുനീർ പൊഴിയാതിരിക്കാൻ അവൾ തീവ്ര ശ്രമത്തിൽ ഏർപ്പെട്ടു…
” ഒരുപക്ഷേ അച്ഛനേക്കാൾ കൂടുതൽ കുട്ടിക്കാലം മുതൽ എന്നെ കൊണ്ട് നടന്നത് ശിവേട്ടൻ ആണ്… ”
” തന്റെ കല്യാണത്തിന് മറ്റാരേക്കാളും ആ സാന്നിധ്യം ആയിരുന്നു അവൾ കൊതിച്ചിരുന്നത്…
” എന്റെ മനസ്സിലെ വാശിക്ക് ശിവേട്ടനെ കുറിച്ച് ഒന്നും വീട്ടിൽ പറയാതിരിക്കാൻ അവൾ ശ്രമിച്ചിരുന്നു ”
” ആ മുഖം അവഗണിക്കാവുന്നതിലും അപ്പുറം ആണ് തനിക്ക് എന്നകാര്യം അച്ഛന് നന്നായി അറിയാവുന്നതാണ്… ”
എന്നിട്ടും…
” അവൾ വീണ്ടും കാണികളുടെ ഇടയിൽ ശിവേട്ടന്റെ മുഖത്തിനായി തിരഞ്ഞുകൊണ്ടിരുന്നു… ”
കല്യാണശേഷം ഉള്ള ഫോട്ടോ എടുക്കൽ ചടങ്ങ് തകൃതിയായി നടന്നു…
ആൻസിയും വിഷ്ണുവും സിയാദും സ്റ്റേജിലേക്ക് കയറി വന്നു…
രേഷ്മയെ മൂവരും പുണർന്നു…
എല്ലാവരും വളരെ സന്തോഷത്തിൽ ആണ്…
” കൂട്ടത്തിൽ ഏറ്റവും സന്തോഷം സിയാദിന് തന്നെ… ”
അവന് അതങ്ങനെ മറച്ചു വക്കാൻ കഴിയും…
ജീവിതത്തിന്റെ ഏറിയ കാലമത്രയും ഇരുമെയ്യാണെങ്കിലും എന്ന പോലെ ഉള്ള ബന്ധം ആയിരുന്നല്ലോ ഞങ്ങൾ തമ്മിൽ…
” കൂടെ പിറക്കാത്ത കൂടപ്പിറപ്പ്… ”
രേഷ്മ ഓർത്തു…
അവർ എല്ലാവരും ചേർന്ന് നിന്ന് ഫോട്ടോ എടുത്തു…
സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ സിയാദ് സജീഷിന് ഒരു കൈ കൊടുത്തു…
” നന്നായി നോക്കിക്കൊണെ ഇക്ക… അല്ല… ചേട്ടാ… ”
അവൻ പറഞ്ഞു…
രേഷ്മ അവന്റെ കൈ മുറുകെ പിടിച്ചു…
സജീഷ് അവന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു…
” ഞാൻ നോക്കിക്കോളാം… പൊന്നു പോലെ … ”
സിയാദ് ഇറങ്ങിപ്പോയി…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025