Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

പിന്നെ നിനക്ക് പെണ്കുട്ടികളോട് സംസാരിക്കാൻ അറിയില്ല എന്ന അമ്മയുടെ സ്ഥിരം കമന്റും…
എല്ലാംകൂടി ആയപ്പോൾ ഫോൺ സംഭാഷണം എല്ലാം വെറുതെ ഒരു പ്രഹസനം ആയി മാറി… രേഷ്മയോട് കൂടുതൽ ഒന്നും പറയാൻ അവന് കഴിയാറില്ല…
കല്യാണത്തിന്റെ ഒരാഴ്ച മുൻപേ ചെറിയൊരു അടുപ്പം ഒക്കെ രണ്ട് പേർക്കും പരസ്പരം തോന്നി തുടങ്ങിയെങ്കിലും
കല്യാണത്തിരക്കും മറ്റുമായി സജീഷും രാപ്പകൽ ഇല്ലാതെ പണി ആയപ്പോൾ അവർ തമ്മിൽ വിവാഹത്തിന് മുൻപേ ഉള്ള പരിചയപ്പെടൽ ഏതാണ്ട് തീർന്നു…
അങ്ങനെ രേഷ്മ സജീഷിന്റെ സ്വന്തമാക്കുന്ന നിമിഷം വന്നെത്തി…
” രേഷ്മയുടെ വീട്ടിൽ വലിയ പന്തലിൽ വച്ചായിരുന്നു കല്യാണം… ”
വീടിന്റെ മുൻപിൽ തന്നെ വിശാലമായ മുറ്റം ഉള്ളതിനാൽ പുറമെ ഓഡിറ്റോറിയത്തിൽ കല്യാണം നടത്താൻ ഭാസ്കരൻ മെനക്കെട്ടില്ല…
” ഒരു പെണ്ണ് വിവാഹം കഴിഞ്ഞ് ഇറങ്ങി ഇറങ്ങി പോകേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ് അല്ലാതെ ഓഡിറ്റോറിയത്തിൽ നിന്നല്ല ”
എന്ന പക്ഷക്കാരൻ ആണ് ഭാസ്‌കരൻ…
പണ്ട് മുതലേ അതാണ് ആചാരം എന്നും അയാൾ വാദിച്ചു…
അതിന് സൗകര്യം ഇല്ലാത്തതിനാൽ ആണത്രേ എല്ലാവരും ഇങ്ങനെ കണ്ട ഹാളും മറ്റും ബുക്ക് ചെയ്‌യുന്നത്…
എന്തായാലും ആ കാര്യത്തിൽ ഭാസ്കരനോട് എതിർക്കാൻ ആരും മുതിർന്നില്ല…
വീടിന്റെ തെക്ക് ഭാഗത്ത് ആണ് സ്റ്റേജ് കിട്ടിയിരിക്കുന്നത്…
നീലയും വെള്ളയും കലർന്ന പതുപതുത്ത തുണികൊണ്ട് വളരെ മികച്ച ഡിസൈനുകളിൽ അത് അലങ്കാരിച്ചിരിക്കുന്നു…
പൂജ ചെയ്യാൻ ഉള്ള സാധന സാമഗ്രികൾ എല്ലാം യാഥാസ്ഥാനത്തു കയ്യെത്തും ദൂരത്ത് കൃത്യമായി എടുത്ത വച്ചുകൊണ്ട് അതിന്റെ സമീപത്തായി പൂജാരിയും ഇരിപ്പുറപ്പിച്ചു…
മുഹൂർത്ഥത്തിന് അര മണിക്കൂർ മുൻപ് തന്നെ സജീഷ് സ്റ്റേജിൽ കയറി ഇരിക്കേണ്ടി വന്നു…
സജീഷിന്റെ അമ്മക്ക് ഇപ്പോൾ അധികം സമയം നിൽക്കാൻ പറ്റില്ല കാലിൽ വേദന കൂടുതൽ ആണ്… അതുകൊണ്ട് അവർക്ക് സ്റ്റേജിന്റെ അടുത്തായി പ്രത്യകം കസേര ഒരെണ്ണം ഭാസ്കരൻ സംഘടിപ്പിച്ചു കൊടുത്തിരുന്നു…
റോഷൻ പാചകശാലയിൽ പോയി മോരും, രസവും, പായസവും എല്ലാം മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നു…
പുള്ളിക്ക് പാലട പണ്ടേ വീക്ക്നെസാ…
കല്യാണം കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് പറഞ്ഞ് സോഫി തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിൽ അവൾ ദയനീയമായയി പരാജയപ്പെട്ടു…
” എന്റെ കല്യാണം ഒന്നും അല്ലല്ലോ… ”
” കെട്ടാറാവുമ്പോഴേക്കും പറ്റിയാൽ വരാം ”
റോഷൻ എടുത്തടിച്ചു പറഞ്ഞു…
സോഫിക്ക് ദേഷ്യം വന്നെങ്കിലും സമ്യമനം പാലിച്ച് അവൾ സ്റ്റേജിന്റെ പിറകിൽ പോയി നിന്നു… ഒപ്പം അവളുടെ സാരിത്തുമ്പിൽ പിടിച്ച് ടോണിയും ഉണ്ടായിരുന്നു…
” സജീഷ് വല്ലാതെ വിയർക്കാൻ തുടങ്ങി… ”
സ്റ്റേജിലേക്ക് അടിക്കുന്ന ഫ്ലഡ് ലൈറ്റ് വെളിച്ചവും ആവശ്യത്തിലധികം ടെൻഷനും ആയപ്പോൾ വിയർക്കാതിരിക്കുന്നത് എങ്ങനെയാണ്…
ഓഡിറ്റോറിയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ എസി ഉണ്ടായുരുന്നേനെ…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025