Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

രേഷ്മക്ക് അത് ശ്രദ്ധിക്കണം എന്ന് പോലും തോന്നിയില്ല…
അവിടേക്ക് ചെല്ലണ്ടെ???
പയ്യൻ എങ്ങനെ ഉള്ളവൻ ആണ് എന്ന് ഒന്ന് എത്തി നോക്കിയത് പോലും ഇല്ലല്ലോ…!!!!
അവൾ വെറുതെ ചിന്തിച്ചു…
എന്തിനാ ഇപ്പൊ വെറുതെ… എന്തായാലും എന്നെ കാണാതെ അയാൾ പോകാൻ ഒന്നും പോണില്ല…
പതുക്കെ പോയാൽ മതി… അവൾ 3 ഗ്ലാസ്സിൽ വെള്ളം ഒഴിച്ചു വച്ചു…
പെട്ടന്ന് രേണുകയുടെ ശബ്ദം മുഴങ്ങി കേട്ടു…
ഞാൻ മോളെ വിളിക്കാം…
രേണുക അടുക്കളയിലേക്ക് വന്നു…
രേഷ്മ അമ്മയെ നിസഹായതയോടെ നോക്കി…
എന്തോ തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ അവളെ പിടിച്ചു നിർത്തി…
‘അമ്മ അവളുടെ അടുത്തേക്ക് വന്നു…
” നിനക്ക് ഇപ്പൊ എന്താ ടെൻഷൻ ?? ”
അവര് നിന്നെ കണ്ടിട്ട് പോട്ടെ… ”
” അതൊരു പാവം പയ്യനാണ്… ”
” നിനക്ക് ഇഷ്ടമല്ല എങ്കിൽ ഈ കല്യാണം നടക്കില്ല… ഇത് നിന്റെ അമ്മ തരുന്ന വാക്കാണ്… ”
രേഷ്മ അമ്മയെ നോക്കി പുഞ്ചിരിച്ചു…
രേഷ്മ മനസ്സ് നിറഞ്ഞ് ചിരിക്കുന്ന ചിരിയുടെ മനോഹാരിത അതിന് ഉണ്ടായിരുന്നില്ല…
അവൾ അമ്മയോടൊപ്പം ഹാളിലേക്ക് നടന്നു വന്നു…
” ദാ ഇതാണ് എന്റെ മോള് രേഷ്മ… ”
അവൾക്ക് വല്ലാത്ത ജാള്യത തോന്നി…
അവൾ സോഫയിൽ ഇരിക്കുന്നവരെ നോക്കി… ഒരു വയസ്സായ സ്ത്രീ ഉണ്ട്… അവരുടെ അടുത്ത് ഇരു നിറത്തിൽ ഉള്ള കരുത്തുറ്റ ഒരു മനുഷ്യൻ ഇരിക്കുന്നു…
പിന്നെ വേറെ ഒരു പുരുഷനും സ്ത്രീയും ഉണ്ട്… അവർ ഭാര്യാ ഭർത്താക്കാൻമ്മാർ ആണെന്ന് ആദ്യ കാഴ്ചയിൽ തന്നെ അവൾ ഉറപ്പിച്ചു…
രേഷ്മ വിശാലമായ ഒരു പുഞ്ചിരി എല്ലാവരെയും നോക്കി പുറത്തു കാട്ടി…
” മോളെ ഇതാണ് പയ്യൻ … സജീഷ്… ”
അത് അമ്മ… ഇവർ രണ്ടുപേരും കൂട്ടുകാർ ആണ്… ”
രേഷ്മ സജീഷിനെ ഒരിക്കൽക്കൂടി നോക്കി… അയാൾ തന്നെ കണ്ട് മതിമറന്ന ലക്ഷണം ഒന്നും ഇല്ല…
വളരെ നോർമൽ ആയിട്ടാണ് ഇരിക്കുന്നത്…
രേഷ്മക്ക് സ്വൽപ്പം കുശുമ്പ് മനസ്സിൽ പൊട്ടി മുളച്ചു…
” പൗഡർ എങ്കിലും ഇടാമായിരുന്നു… “

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025