Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 14

രേണുക രേഷ്മയെ നോക്കി… അവൾ എല്ലാവരെയും ശ്രദ്ധിച്ചു നിൽക്കുകയാണ്…
ചിലപ്പോൾ ഈ കോച്ചന് പഠിപ്പ് കുറവാണ് എന്ന് പറഞ്ഞ് അവൾ മുടക്കം പറഞ്ഞേക്കാം എന്ന് രേണുക ഊഹിച്ചു…
” മോൻ രേഷ്മയോട് ഒന്നും ചോദിച്ചില്ലല്ലോ…!!! ”
നിങ്ങൾ അങ്ങോട്ട് മാറി നിന്ന് പറയാൻ ഉള്ളതൊക്കെ സംസാരിക്ക്… ”
രേണുക ചെറു പുഞ്ചിരിയോടെ പറഞ്ഞു…
രേഷ്മയും സജീഷും പരസ്പരം നോക്കി…
ഒരു ചെറുപുഞ്ചിരി കൈമാറി… സജീഷ് സോഫിയെയും റോഷനെയും ഒന്ന് നോക്കിയ ശേഷം എണീറ്റു…
” നിങ്ങൾ അങ്ങോട്ട് ചെല്ല്… ”
രേണുക രേഷ്മയോടയി പറഞ്ഞു…
അവൾ സജീഷിനോടൊപ്പം അവളുടെ ബെഡ്റൂമിലേക്ക് നടന്നു…
സജീഷ്കമ്പിസ്റ്റോറിസ്.കോം അവളുടെ റൂം ആകെ ഒന്ന് നോക്കി…
നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉള്ള കുട്ടി ആണ്…
ഒന്നും വലിച്ചു വാരി ഇട്ടിട്ടൊന്നും ഇല്ല… മൊത്തത്തിൽ ഒരു അടക്കവും ഒതുക്കവും ഒക്കെ സജീഷിന് ഫീൽ ചെയ്തു…
” ചേട്ടൻ ഇരിക്ക്…. ”
രേഷ്മ സജീഷിനോട് പറഞ്ഞു…
അവൻ തല താഴ്ത്തി ഇരുന്നു… ഒരു വെള്ള മുണ്ടും കറുപ്പിൽ വെളുത്ത നിറത്തിൽ ഉള്ള ചെക്ക് ഡിസൈൻ ഉള്ള ഷർട്ടും ആണ് വേഷം…
രേഷ്മ അയാളെ ആകെ ഒന്ന് നോക്കി…
കയ്യൊക്കെ കണ്ടാൽ തന്നെ കാരിരിമ്പ് പോലെ അന്യായ കാഠിന്യം….
ഞെരമ്പുകൾ പൊന്തി നിൽക്കുന്നു…
വാർക്കപ്പണി അല്ലെ… നല്ല ആരോഗ്യം ആയിരിക്കും…
ഇത്രക്ക് വിനയം ഈ മനുഷ്യന് എവിടെ നിന്ന് കിട്ടി ഭഗവാനെ…
ഈ സമയംകൊണ്ട് മുൻപ് പെണ്ണ്കാണാൻ വന്നവർ ഒക്കെ കുറെ കാര്യങ്ങൾ ചോദിച്ചു കഴിഞ്ഞിട്ടുണ്ടായേനെ…
അവൾ മുൻപ് കാണാൻ വന്നവരുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കി…
സജീഷ് അപ്പോഴും മിണ്ടാതെ ഇരിക്കുകയാണ്…
” ചേട്ടന് എന്നെ തീരെ ഇഷ്ടപ്പെട്ടില്ലല്ലേ… ”
സജീഷ് ഞെട്ടിത്തരിച്ച്‌ അവളെ നോക്കി
” അതെന്താ അങ്ങനെ പറഞ്ഞേ…?”
രേഷ്മ കട്ടിലിന്റെ തലയിൽ പതിയെ കുത്തിക്കൊണ്ട് നിന്നു… ” ഒന്നും മിണ്ടാതെ… ഇങ്ങനെ മൂകനായി ഇരിക്കുന്നത് കണ്ടപ്പോ ….
അങ്ങനെ തോന്നി… ”
സജീഷിന് ചിരി വന്നു…
” ഹേയ്… അതൊന്നും അല്ല… ”
” ഞാൻ കണ്ട ഏറ്റവും നല്ല…
സജീഷ് പെട്ടെന്ന് നിർത്തി…
അല്ല ഞാൻ പെണ്ണ് കണ്ട ഏറ്റവും നല്ല പെണ്ണ് താൻ ആണ്… ”
” യൂ ആർ ബ്യുട്ടിഫുൾ… ”
രേഷ്മക്ക് പെട്ടന്ന് കാര്യം പിടികിട്ടി…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025