Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 9

” ഞങ്ങൾ കല്യാണത്തിന് പോവാണ്… നീ ഇതിനൊന്നും വരില്ലല്ലോ… പറ്റുമെങ്കിൽ പാർട്ടിക്കെങ്കിലും പോ… ” അമ്മ പറഞ്ഞു…
” ഞാനെങ്ങും വരുന്നില്ല… എനിക്ക് ഒരാളെ കാണാനുണ്ട്… ”
അവൻ പേസ്റ്റ് തുപ്പികളഞ്ഞുകൊണ്ട് പറഞ്ഞു…
” ഹമ്മം എന്തെലും ചെയ്യ്… ഞങ്ങൾ വരുമ്പോ വൈകുന്നേരം ആവും… ” അവർ ഇറങ്ങി നടന്നു…
അതിനിടയിൽ എന്തോ ഓർമ്മ വന്നപോലെ തിരിഞ്ഞു നിന്ന് അമ്മ വീണ്ടും പറഞ്ഞു….
” നിനക്കുള്ള ചോറും കറിയും ഒക്കെ അടുക്കളയിൽ അടച്ചു വച്ചിട്ടുണ്ട്… മോൻ കഴിച്ചോളോ ട്ടാ… ”
രാഹുൽ തലയാട്ടി…
” ശരി ശരി… നിങ്ങള് ചെല്ല്… ” അവൻ ബ്രെഷ് വായിൽ വച്ച് കൈ വീശി കാണിച്ചു…
അമ്മയും അച്ഛനും നടന്നു നീങ്ങി… രാഹുൽ മുഖം കഴുകി ഫോൺ എടുത്തു നോക്കി…. സമയം 9 മണിയോടടുക്കാറായി…
അവൻ വേഗം കുളിക്കാൻ കയറി…. ഷവറിലൂടെ വെള്ളം തലയിൽ വീണപ്പോൾ അവൻ ചെറുതായൊന്ന് വിറച്ചുപോയി ….. തണുത്ത വെള്ളത്തിൽ കുളിക്കാൻ ചറുപ്പം മുതലേ ഉള്ള മടി അവനിൽ ചെറിയ ഒരു വിറവൽ ഉണ്ടാക്കി…
പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് അവൻ കേട്ടു… അവൾ പുറപ്പെട്ടുകാണും എന്ന് അവന് ഉറപ്പായി… വേഗം തന്നെ കുളി അവസാനിപ്പിച്ച് മുറിയിലേക്ക് ഓടി വന്നു… രേഷമയുടെ രണ്ട് മിസ്സ്‌ കോൾ വന്നുകിടക്കുന്നുണ്ട്… അവൻ തിരിച്ചു വിളിച്ചു…
” ഉറങ്ങുവായിരുന്നോ ?? ” ഫോൺ എടുത്തതും അവൾ ചോദിച്ചു…
സാധാരണ ദിവസങ്ങളിൽ ഒരു വലിയ ചീത്തയോടെയാണ് അവൾ തുടങ്ങാറുള്ളത് എന്ന് അവൻ ഓർത്തു…
” അല്ല മോളെ… കുളിക്കായിരുന്നു… ”
ഞാൻ ശക്തൻ സ്റ്റാന്റിൽ എത്താറായി…”
അവൾ പറഞ്ഞു…
” അവൻ ഫോൺ ചെവിയിൽ നിന്നും എടുത്ത് വീണ്ടും സമയം നോക്കി…
” നേരത്തെ ആണല്ലോ… ”
അവളുടെ ചിരി ഫോണിലൂടെ മുഴങ്ങി കേട്ടു…
” ഇരിപ്പൊറക്കുന്നില്ലടാ… അതാ ഞാൻ… ”
അവൻ നേടുവീർപ്പോടെ കട്ടിലിലേക്ക് ചാഞ്ഞു…
” ഇനി ഞാൻ തൃശൂർ എത്തുന്നത് വരെ എന്തു ചെയ്യും നീ… ഒറ്റക്ക് നിക്കണ്ടേ.. ”
” ഒരു അരമണിക്കൂർ അല്ലെ… ഇട്‌സ് ഒക്കെ… ” അവൾ പറഞ്ഞു…
” ഹമമ്മ് … പിന്നെന്താ… ”
ഒന്നും ചോദിക്കാൻ ഇല്ലാതെ അവൻ ഒരു ചോദ്യം അവൾക്ക് നേരെ എറിഞ്ഞു…
” പോയി ഡ്രസ് മാറിട്ട് വേഗം വാടാ ചെക്കാ… ”
രേഷ്മ ചിരിച്ചുകൊണ്ട് പറഞ്ഞു…
” രേഷ്മേ…. ”
അവൻ പതിയെ വിളിച്ചു…
ആ വിളിയിൽ മതിമറന്നെന്നോണം അവളും തിരികെ പറഞ്ഞു…
” എന്താടാ…”
” സാരിയാണോ ഉടുത്തിരിക്കുന്നത്… ”
അവൻ ആകാംഷയോടെ ചോദിച്ചു…
” നീ എന്നെ പിക്ക് ചെയ്യാൻ അല്ലെ വരുന്നത്… അപ്പൊ മോൻ നേരിട്ട് കണ്ടാ മതി… ഇപ്പൊ വേഗം വരാൻ നോക്ക്… ” അവളുടെ ചിണുങ്ങിക്കൊണ്ടുള്ള ചിരി അവന്റെ കാതിൽ മുഴങ്ങി… ഇന്നെന്താണ് അവളുടെ ഓരോ ചലനങ്ങൾക്കും വല്ലാത്ത അനുഭൂതി ഉണ്ടാകുന്നത്… അവൻ ഫോൺ കട്ട് ചെയ്ത് ഡ്രസ്സ് മാറി മുടി മുഴുവൻ പുറകിലേക്ക് കൈ കൊണ്ട് തന്നെ ഒതുക്കി വച്ചു…
” ഭഗവാനെ എന്നത്തേയും പോലെ കുഴപ്പം ഒന്നും ഉണ്ടാവല്ലേ… ”
അവൻ ഹെൽമെറ്റ് എടുത്ത് തന്റെ വണ്ടിയിൽ കയറി രേഷ്മയെ കൂട്ടാൻ പോയി…
അവൻ പരമാവധി വേഗത്തിൽ വണ്ടി ഓടിച്ചു…
ഒരു ആവേശം ആയിരുന്നു അവന്…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025