Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 9

” ആആആ.. ” അവൻ പെട്ടന്ന് രേഷ്മയെ തള്ളിമാറ്റി…
രേഷ്മയുടെ മുഖത്ത് ഒരു പശ്ചാതാപ ഭാവം നിഴലിച്ചിരുന്നു….
രാഹുൽ തന്റെ ചുണ്ടുകൾ കൈകൾ കൊണ്ട് തടവി നോക്കി…
അവിടെ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു…
” കടിച്ചു പൊട്ടിച്ചല്ലൊടി… ”
” സോറി…. ” അവളുടെ മുഖം വാടിപ്പോയിരുന്നു….
അടക്കി വച്ച വികാര പരിവേഷങ്ങൾ എല്ലാം അണപൊട്ടി ഒരു പ്രളയം പോലെ പൊട്ടിയൊലിച്ചപ്പോൾ അവൾക്ക് ചെറുക്കാൻ ആകുമായിരുന്നില്ല… ആ ലോല ഹൃദയത്തിന് അതിനുള്ള ത്രാണി ഇല്ലായിരുന്നു… തന്റെ മനസ്സിൽ ഉടലെടുത്ത വികാര ചുഴിയിൽ അകപ്പെട്ടപ്പോൾ ഉണ്ടായ വെപ്രാളം ആയിരുന്നു അവൾ കാണിച്ചത്… അത് തന്റെ പ്രിയതമനെ വേദനിപ്പിക്കുക കൂടി ചെയ്തപ്പോൾ അവൾ മനസ്സാൽ സ്വയം പിടിച്ചു കെട്ടാൻ ശ്രമിച്ചു…
രാഹുൽ അവളെ ഒരു ചെറു പുഞ്ചിരിയോടെ നോക്കി…
” സോറി സോറി സോറി… കണ്ട്രോൾ പോയെടാ… ”
രാഹുൽ വീണ്ടും അവളെ നോക്കി കുഴപ്പമില്ല എന്ന മട്ടിൽ ചിരിച്ചു….
” അയ്യോ … അവൾ നാണത്താൽ വീണ്ടും ചുവന്ന് തുടുത്തു… ”
അത് അവൻ കാണാതിരിക്കാൻ ആവണം അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു…
രാഹുൽ അവളെ തന്നോട് ചേർത്ത് പിടിച്ചു…
അവിടെ വലിയൊരു ശാന്തത അവൾക്ക് അനുഭവപ്പെട്ടു… മനസ്സാൽ വരിച്ചവന്റെ മാറത്ത് തല ചായ്ക്കുന്ന ആ നിമിഷം അവൾ സ്വയം മതിമറന്ന് ആസ്വദിച്ചു…
” നിനക്ക് കുടിക്കാൻ എന്തെലും എടുക്കട്ടേ ഞാൻ… ? എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ഒന്നും തന്നില്ലല്ലോ… ”
അവളുടെ ഇടതൂർന്ന മുടിയിൽ വിരലുകൾ കടത്തി ചീകിക്കൊണ്ട് അവൻ ചോദിച്ചു…
അവൾ അപ്പോഴും അവന്റെ നെഞ്ചിലെ ചൂടിൽ ലയിച്ചിരിക്കുകയായിരിന്നു… പെട്ടന്ന് ഒരു ഒരു ഇളം പുഞ്ചിരി അവളിൽ വിരിഞ്ഞു…
” നീ നിന്നെത്തന്നെ എനിക്ക് തന്നില്ലേ… അത് മതി… ”
” അയ്യോ ഈ പെണ്ണ് … നീ വാ ഞാൻ കുടിക്കാൻ എന്തെലും തരാം.. എണീക്ക് ”
രാഹുൽ അവളെ എഴുന്നേല്പിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ച് ഉന്തി അടുക്കളയിലേക്ക് നടത്തി…
തൽക്കാലം സുന്ദരിക്കുട്ടി ഇവിടെ നിക്ക്… രേഷ്മയെ നോക്കി കണ്ണിറുക്കിയ ശേഷം അവൻ അടുക്കളയിലെ ഷെൽഫിൽ നിന്നും ടാങ്ക് എടുത്ത് ഒരു പാത്രത്തിൽ കലക്കാൻ തുടങ്ങി…
രേഷ്മ അവനെ തന്നെ നോക്കി നിന്നു… ഇപ്പോഴും അവനു ചുറ്റും ഒരു പ്രഭാവലയം ഉള്ള പോലെ അവൾക്ക് തോന്നി… അവനെ നോക്കുമ്പോൾ തന്റെ മാനസ്സിൽ ഒരു ദിവ്യത്വമൊക്കെ തോന്നിപ്പോകുന്നു… അവന്റെ വെള്ളാരം കല്ലുമിഴികൾ, എന്നും തന്റെ ഉറക്കം കെടുത്തുന്ന ആ കണ്ണുകളിലേക്ക് അവൾ വീണ്ടും ഉറ്റു നോക്കി… അവിടെ ഇപ്പൊഴും എന്തോ പ്രകാശിക്കുന്നുണ്ട്….അവനിൽ ഒരു ചൈതന്യം കുടികൊള്ളുന്നത് പോലെ അവൾക്ക് തോന്നി… അല്ലെങ്കിൽ ഒരു പെണ്ണിനെ ഇത്രക്ക് അടുത്ത് കിട്ടുമ്പോൾ ഏതൊരാണും വേഗം അവളെ വിനിയോഗിക്കുകയാവും ചെയ്യുക… അവൾ വെറുതെ ചിന്തിച്ചു… രാഹുൽ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് ഒഴിച്ചു… പഞ്ചസാര ഇട്ട് മധുരം പരിശോധിച്ചു
ഹമ്മം പാകമാണ്…. അവൻ രേഷ്മയെ നോക്കി പുഞ്ചിരിച്ചു…
” നീ എന്താ അവിടെ നോക്കി നിൽക്കുന്നേ വാ ഇത് കുടിക്ക്… “

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025