” ഗിരി ഞാൻ സോഫി ആണ്…. നീ ഫ്രീ ആണോ ഇപ്പൊ ???”
” ആ ചേച്ചി…. ചേച്ചി ചെറുക്കെനേം കൊണ്ട് ആ വഴിയിലേക്ക് ഇറങ്ങി നിന്നോ ഞാൻ ഇപ്പൊ എത്താം ഒരു 5 മിനിറ്റ് …..” അവൻ ഫോൺ കട്ട് ചെയ്തു….
“മോനെ നീ മോളെ ആ വഴി വരെ ഒന്ന് ആക്കി കൊടുക്ക്…” ‘അമ്മ സജീഷിനോട് പറഞ്ഞു…
അവൻ ഉറങ്ങിക്കിടക്കുന്ന ടോണിയെ എടുത്തു തന്റെ തോളിലേക്ക് പതിയെ കിടത്തി….
” ചെറുക്കൻ ഉറക്കത്തിൽ മുള്ളോ ടി… ”
സോഫി ചിരിച്ചു…
പക്ഷെ അമ്മക്ക് അത് അത്ര രസിച്ചില്ല….
” പിള്ളേരായാ ചെലപ്പോ മുള്ളി എന്നൊക്കെ വരും… നീ നിന്റെ 12 വയസ്സ് വരെ കിടക്കേല് മുള്ളിട്ടുണ്ട്… എന്നിട്ടാണ് എന്റെ കൊച്ചിനെ കുറ്റം പറയണത്… ”
സജീഷിന്റെ മുഖത്തെ പ്രസരിപ്പ് മാഞ്ഞു…
” അമ്മെ… ”
സോഫി ആർത്തു ചിരിച്ചു…
” എടാ കെടക്കെ മുള്ളി… ”
അവൾ സജീഷിനെ ചൂട് കയറ്റി…
” ദേ പെണ്ണേ ചുമ്മാ സാഹചര്യം മുതലെടുക്കരുത്… ”
നീ നടന്നെ….
സജീഷ് ടോണിയെയും കൊണ്ട് നടന്നു…
” ശരി അമ്മേ…. ഇനിയൊരു ദിവസം വരാം… ” അവൾ പടിയിറങ്ങി നടന്നു….
അമ്മ അവർ ഇരുവരും പോകുന്നത് നോക്കി നിന്നു….
” നടന്നുകൊണ്ടിരിക്കെ സജീഷ് ചോദിച്ചു… നിനക്ക് എങ്ങനാ ഗിരിയെ പരിചയം… ”
“അവന്റെ വണ്ടിയിലാ ഞാൻ ഇങ്ങോട്ട് വന്നത്… എനിക്ക് മനസിലായില്ല… പിന്നെ അവൻ ഇങ്ങോട്ട് പറഞ്ഞപ്പോൾ ആണ് നിന്റെ കൂടെ നടന്നിരുന്നവൻ ആണെന്ന് മനസ്സിലായത്… ”
അവർ രണ്ട് പേരും നടന്ന് ആ വഴിയുടെ അറ്റത്ത് വന്ന് നിന്നു…
” സോഫി… നീ ഇടക്കൊക്കെ വരണം… ”
ഐ വിൽ മിസ്സ് യൂ… ”
അവൾ തല കുനിച്ചു നിന്നു…
” വരാം … എന്തായാലും വരാം… ”
അവളുടെ ഇടുപ്പ് ഇപ്പോഴും ഭൂരിഭാഗവും വെളിയിൽ ആണെന്ന് അപ്പോഴാണ് സജീഷ് ശ്രദ്ധിച്ചത്… പിന്നീട് ആ ഭാഗത്തേക്ക് നോക്കിയില്ലല്ലോ… അവന് ചിരി വന്നു…
“സോഫി സാരി നേരെ ഇട് മോളെ… ”
അവൾ പുറകിൽ നിന്നും ഒരു തല ഒരു പ്രത്യേക കൈ വഴക്കത്തോടെ വലിച്ചിട്ടു… പിന്നെ മുൻഭാഗവും അതുപോലെ മറച്ചു…. എന്നിട്ട് സജീഷിനെ നോക്കി പുഞ്ചിരിച്ചു… അവളുടെ കണ്ണിൽ ആരാധന നിറഞ്ഞു നിന്നിരുന്നു….
” മോനെ ഞാൻ പിടിക്കാം…. ”
അവൾ ടോണിയെ അവന്റെ കയ്യിൽ നിന്നും വാങ്ങി… അപ്പോഴേക്കും ഗിരി വന്നിരുന്നു…
” ഡാ ഗിര്യേ…. നോക്കി കൊണ്ട് വിട്ടോളോട്ടാ… ”
” ഒന്ന് പോടാ നമ്മടെ വണ്ടില് കേറീട്ട് ചേച്ചിക്ക് എന്തെലും പറ്റോ.. ??? ”
സോഫി ടോണിയെ വണ്ടിയുടെ ഉള്ളിൽ കിടത്തി….
സജീഷിന് നേരെ തിരിഞ്ഞു…
” പോട്ടെടാ… ”
” ഹമ്മ്മം ” അവൻ ഒന്ന് മൂളി….
സോഫി അവനെ തന്റെ ഇടംകൈകൊണ്ട് ഒരിക്കൽ കൂടി പുണർന്നു…
സജീഷ് അവളെ വണ്ടിയിൽ കയറ്റി… ശരി എന്നാ…
” വൈകുന്നേരം കാണാടാ… ” ഗിരി വിളിച്ചു പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു…
