അവൻ അത് ഗ്ളാസ്സിലേക്ക് പകർത്തി…
രേഷ്മ അത് വാങ്ങി ചുണ്ടോടടുപ്പിച്ച് കുടിക്കാൻ തുടങ്ങി…
രണ്ട് ഇറുക്ക് വെള്ളം കുടിച്ചപ്പോഴേക്കും രാഹുൽ അവളുടെ കയ്യിൽ നിന്നും ആ ഗ്ലാസ്സ് തട്ടിപ്പറിച്ചു വാങ്ങി… പെട്ടന്ന് ഉണ്ടായ അവന്റെ പെരുമാറ്റം മനസ്സിലാവാതെ അവൾ മിഴിച്ചു നിന്നു…
” എന്താടാ.. ”
രാഹുൽ ആ ഗ്ലാസ്സ് തന്റെ ചുണ്ടോടടുപ്പിച്ചു… അവൾ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ തുടങ്ങി… തന്റെ പ്രണയിനിയുടെ ദന്തക്ഷതം ഏറ്റ മുറിവിൽ ആ ജലകണങ്ങൾ നീറ്റൽ ഉണ്ടാക്കി….
എങ്കിലും അവൻ അത് കുടിച്ചുകൊണ്ടേയിരുന്നു…
രേഷ്മ അവന്റെ തലക്ക് ഒരു തട്ട് തട്ടി…
” നീ ചോദിച്ചാൽ ഞാൻ തരില്ലെടാ… എന്തിനാ തട്ടിപ്പറിക്കുന്നെ…” മൃദുലമായ വാക്കുകളാൽ അവൾ പറഞ്ഞു…..
അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല….
” നീ വാ … ഞാൻ നിന്നെ എന്റെ ലോകത്തേക്ക് കൊണ്ട് പോവാം.. ”
രാഹുൽ അവളുടെ കൈ പിടിച്ച് തന്റെ റൂമിലേക്ക് നടന്നു…
റൂമിൽ കടന്നതും അവൾ മൊത്തത്തിൽ ഒന്ന് നോക്കി… ഒരു കട്ടിൽ ഉണ്ട്…. അതിൽ അവൾ കയറി ഇരുന്നു…
ആദ്യം അവളുടെ കണ്ണുകൾ പതിഞ്ഞത് ഒരുപാട് ഓടക്കുഴലുകൾ ഇരിക്കുന്ന ഒരു ബാഗ് ആണ്…
അതിൽ പല വലിപ്പത്തിൽ ഉള്ള ഓടക്കുഴലുകളും ഉണ്ട്…
അപ്പോൾ ഇതിന്റെ വലുപ്പത്തിന് അനുസരിച്ച് കേൾക്കുന്ന ശബ്ദത്തിനും മാറ്റം ഉണ്ടാവണം… അവൾ ഊഹിച്ചു….
ഷെൽഫിൽ തന്നെ ഏകദേശം നടുവിലായി ഭഗവാൻ ശിവന്റെ ഒരു ചിത്രം വച്ചിട്ടുണ്ട്… അതിന്റെ കീഴിലും ഒരു പുല്ലാങ്കുഴൽ ഇരിക്കുന്നുണ്ട്… അവൾ അത് എടുത്തു… ആവശ്യത്തിന് മാത്രം വലിപ്പമുള്ള എന്നാൽ നന്നേ ചെറുതുമല്ലാത്ത ഒരു ഓടക്കുഴൽ… അതിന്റെ ഒരു തലക്കൽ ഒരു ചുവന്ന ചരട് കെട്ടിയിട്ടിരുന്നു…
അതേ അവൾ കെട്ടിക്കൊടുത്ത ചരട്… രേഷ്മ അത് തന്റെ നെഞ്ചോട് ചേർത്തു….
അവന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിക്കാൻ അവസരം ഉണ്ടായിട്ടും തനിക്ക് വേണ്ടിയാണ് അവൻ അത് വേണ്ടന്ന് വച്ചത് എന്ന ചിന്ത വീണ്ടും അവളിൽ ഉടലെടുത്തു….
രാഹുൽ അവളെ പുറകിലൂടെ ഇടുപ്പിൽ വരിഞ്ഞു ചുറ്റി കെട്ടിപ്പിടിച്ച് നിന്നു… അവന്റെ കൈകൾ അവളുടെ നഗ്നമായ ഇടുപ്പിൽ അമർന്നിരുന്നു…
രേഷ്മ ആ പുല്ലാങ്കുഴൽ അവിടെ തന്നെ തിരിച്ചുവച്ചു…
ശേഷം ഭഗവാൻ ശിവനെ നോക്കി ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു…
അതിനുശേഷം അവൾ ഒന്ന് തിരിഞ്ഞു നിന്നു….
അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി… അവനും അപ്രകാരം തന്നെ ചെയ്തു… അവന്റെ കണ്ണുകളിൽ എന്നും എപ്പോഴും കീഴടങ്ങുന്ന അവൾ ഇത്തവണ അവന്റെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു….
മതിവരാത്ത വണ്ണം ആ മുഖത്തെ അണുവിലേക്കും അവൾ നോക്കി നിരമിഴികളോടെ പറഞ്ഞു….
” ഇനി മുതൽ ഞാൻ നിന്റെയാണ്…
എന്റെ സ്വപ്നങ്ങൾ നിന്റെയാണ്, എന്റെ ശരീരം നിന്റെയാണ്, എന്റെ മനസ്സ് നിന്റെയാണ്, എന്റെ വേദനയും, എന്റെ സര്വ്വവും ഞാൻ നിനക്ക് തരുവാണ്… ”
അവൾ താങ്ങാനാവാത്ത വികരത്തള്ളിച്ചയോടെ പറഞ്ഞു… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…
അതിൽനിന്നും ഊർന്നുവീണ ആലിപ്പഴങ്ങൾ അവൻ ചുംബിച്ചു…
” നിന്നോളം വലുതൊന്നും … ഒന്നും ഞാൻ നേടിയിട്ടില്ല പെണ്ണേ… ”
അവൻ രേഷ്മയുടെ കണ്ണുകളിൽ ചുംബനങ്ങൾ കൊണ്ടു മൂടി… അപ്പോഴും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നുതന്നെ ഇരുന്നിരുന്നു…
