Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 9

” പക്ഷെ…. നിനക്ക് ഒരിക്കലും എന്നെ അതിന് കിട്ടില്ല … ” സജീഷ് തന്റെ കൈകൾ അവളുടെ തോളിൽ നിന്നും പിൻവലിക്കാൻ നോക്കി…. പക്ഷെ അവൾ ബലമായി തടഞ്ഞു…
” ഭർത്താവ് ഗൾഫിലുള്ള ഒരു പെണ്ണ് വീട്ടിൽ തനിച്ച് നിൽക്കുകയാണ് എന്നൊക്കെ കേൾക്കുമ്പോൾ പൊതുവെ എല്ലാവർക്കും തോന്നുന്ന ഒരു ചീപ്പ് വികാരം ആണ് ഇത്… ”
യേശു കുരിശിൽ കിടക്കുമ്പോൾ അടിച്ചുകയറ്റുന്ന ഓരോ ആണിയുടെയും വേദന എന്തായിരുന്നു എന്ന് സജീഷിന് മനസ്സിലാവുകയായിരുന്നു…
അവൻ വീണ്ടും കൈകൾ പിൻവലിക്കാൻ നോക്കി ശക്തിയായി… പക്ഷെ അവൾ തടഞ്ഞു അതീവ തീവ്രതയോടെ തന്നെ…
” ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാ നിന്നെ… ” നീ മനസ്സിൽ ഇത് ചിന്തിച്ചു തുടങ്ങിയപ്പോഴേ എനിക്കും അത് മനസ്സിലായിരുന്നു… എനിക്കെന്നല്ല എല്ലാ പെണ്ണിനും അത് മനസ്സിലാവും… ”
സോഫി ആണിയടി തുടർന്നുകൊണ്ടേയിരുന്നു…
സജീഷ് തന്റെ കൈ ശക്തിയായി വലിച്ചു… അത് അവൾക്ക് ചെറുക്കാവുന്നതിലും ശക്തമായിരുന്നു… സജീഷ് തന്റെ മുഖം ഇരുകൈകൾകൊണ്ടും തുടച്ച് ഊർന്നുവീഴുന്ന വിയർപ്പ് കളഞ്ഞു…
എന്നാൽ സോഫി വീണ്ടും അവന്റെ കൈകൾ എടുത്ത് തന്റെ തോളിൽ വച്ചു…
” നീ എൻറെ തോളിൽ കയ്യിട്ടു എന്ന് വച്ച് ഞാൻ ഇനി വീണ്ടും പെറാനൊന്നും പോണില്ല…. ”
സോഫി അവന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
എന്നാൽ അതിൽ വലിയ തമാശ ഒന്നും തോന്നാത്തത് കൊണ്ടോ സ്വന്തം കുറ്റബോധം കൊണ്ടോ അവൻ കൈകൾ എടുത്ത് തലകുനിച്ചിരുന്നു…
” ടാ… എന്റെ മുഖത്തേക്ക് നോക്ക്…
സജീഷിന്റെ കണ്ണ് നിറയാൻ തുടങ്ങുകയായിരുന്നു…
അവൾ അവന്റെ മുഖം തന്റെ ഇരു കൈകൾകൊണ്ടും കോരിയെടുത്തു തന്റെ കണ്ണിന് നേരെ പിടിച്ചു…
വീഴാൻ വെമ്പി നിൽക്കുന്ന കണ്ണീർ കണങ്ങൾ അവൾ കണ്ടു…
” ടാ നീ എന്റെ ഫ്രണ്ട് ആണ്… എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഫ്രണ്ട്… ഈ ഒരു ചെറിയ കാര്യത്തിന് നീ ഇങ്ങനെ വിഷമിക്കല്ലേ…” അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം എത്രയോ വലുതാണെന്ന് അവൻ തിരിച്ചറിഞ്ഞു… കേവലം കാമത്തിന് വേണ്ടി ഞാൻ ചെയ്തത് എത്ര വലിയ പാപമാണെന്ന ബോധ്യം അവൻ തിരിച്ചറിയുകയായിരുന്നു….
കണ്ണീർ പൊഴിച്ചുകൊണ്ട് അവൻ പറഞ്ഞു…
” പക്ഷെ… എനിക്ക് അതിന് എന്ത് യോഗ്യതയാടി ഉള്ളത്… ” ഒരു അവസരം കിട്ടിയപ്പോൾ നിന്നെ മിസ് യൂസ് ചെയ്യണല്ലേ ഞാൻ ആദ്യം നോക്കിയത്… ”
സോഫി അവന്റെ മുഖത്ത് മനസ്ഥാപത്തിന്റെ പ്രതിഛായ കണ്ടു…
” പോട്ടെ ടാ…
എല്ലാം അറിഞ്ഞുകൊണ്ട് ഈ ഭൂമിയിൽ ആരും ജനിച്ചു വീണിട്ടില്ല …”

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025