എന്നെ കണ്ടതും ചേച്ചി ഇരിക്ക് എന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി. പിന്നീട് മുറിയിലേക്ക് പോയി. പൗഡർ ഇടാൻ തന്നെ…. തിരിച്ച് വരുമ്പോ ചേച്ചീടെ കൈയിൽ ഒരു ബുക്കും കളർ പെൻസിലും ഉണ്ടായിരുന്നു…, ഇനി ഇവരന്നെ കളർ അടിക്കാൻ വിളിപ്പിച്ചതാണോ…..??
“ഇന്നാ നീ പറഞ്ഞ കളർ ബുക്ക്….”
എന്റെ അടുത്തായി കസേരയിൽ ഇരുന്ന അമ്മൂന്റെ (ചേച്ചീടെ മോൾടെ പേര് യഥാർഥ പേരല്ല, വീട്ടിൽ വിളിക്കുന്നത് അതുപോലെ വാവയുടെ പേര് അപ്പു…)
കൈയിൽ ബുക്ക് കൊടുക്കുന്നതിനൊപ്പം ചേച്ചി പറഞ്ഞു.
“ഹായ് പുതിയ ബുക്ക്…..”
“mm പോയി കളറടിക്ക്….,”
“ഇവിടിരുന്ന് അടിക്കട്ടെ അമ്മേ….??”
“വേണ്ട. മുറിയിൽ ചെല്ല്. അപ്പു ഉണർന്നാലും അറിയാൻ പറ്റും….”
“mm….”
ബുക്ക് കിട്ടിയപ്പോ പെണ്ണ് ഹാപ്പി, അവളതും കൊണ്ട് മുറിയിലേക്ക് കേറി. അവള് പോയപ്പോ ഞാനും ഹാപ്പി.
അവളിരുന്ന കസേരയിൽ എന്റടുത്തായി തന്നെ ചേച്ചിയുമിരുന്നു.
“എന്താ ചേച്ചി വിളിച്ചേ….??”
“ഒരു പരാതി പറയാൻ വിളിച്ചതാ…”
“എന്ത് പരാതി….??”
“നിന്റെ ഒളിഞ്ഞുനോട്ടം ഒരിത്തിരി കൂടുന്നുണ്ട്…..!”
ഞാൻ കേൾക്കെ രീതിയിൽ ചേച്ചി പറഞ്ഞു.
“അത് ചേച്ചിക്ക് തോന്നുന്നതാ. ഓരോ ദിവസോം ഈരണ്ട് വീതം….!”
ചിരിയോടെ ഞാൻ പറഞ്ഞു.
“ഇതെന്തോന്ന് മരുന്നോ….??”
“അഹ് എനിക്കൊരു അസുഖം ഉണ്ടേ…, അതിനുള്ള മരുന്നാ….!”
“നിന്റെ അസുഖത്തിനുള്ള മരുന്ന് നല്ലടിയാ…!”
“ചേച്ചിയിത് ഏഥാർഥത്തിലാ പറഞ്ഞേ…??”
“ഞാനൊരു അർഥത്തിലും അല്ല പറഞ്ഞേ.”
