“അത് നന്നായി ഇനി പേടിക്കണ്ടല്ലോ അല്ലെ?? “ തോർത്തു വാങ്ങിക്കൊണ്ടു ഞാൻ പറഞ്ഞു. അമ്മ ഒന്ന് മൂളി. എന്റെ ആശ്വാസച്ചിരി കണ്ടിട്ടും അമ്മക്ക് വ്യസന മുഖം തന്നെ.. മ്മ് ഇപ്പോ തുടങ്ങും ചിന്തിച്ചു കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി.
ഞാനൊരു കല്യാണം കഴിച്ചു കാണാത്തതാണ് അമ്മയുടെ സങ്കടം. ഈ തുലാമിൽ മുപ്പത്തിയാറു കഴിയുമേ. ഓട്ട പാച്ചിലിലും പ്രാരാബ്ദങ്ങൾക്കിടയിലും അതിനെവിടെയാ സമയം.. ആകെ ഒരു ചേച്ചിയാ അവളുടെ കല്യാണം കഴിച്ചു വിട്ടപ്പോൾ തന്നെ നടുവൊടിഞ്ഞു. അമ്മാവനെ പോലെ ഞാനും കല്യാണം കഴിക്കാതെ ആവുമോ ന്നാ അമ്മക്ക് പേടി.
ഞാൻ വേഗം കുളിച്ചു ഒരു ലുങ്കിയും ബനിയനും ഇട്ടു അമ്മാവന്റെ റൂമിലേക്ക് പോയി.. നല്ല ആയുർവേദ മരുന്നിന്റെയും കഷായത്തിന്റെയും മണം. ഇംഗ്ലീഷിലേക്ക് മാറ്റി കാണിച്ചെങ്കിലും ആ മണം അങ്ങനെ വിട്ടുപോയില്ല. മാറാത്ത മുട്ട് വേദനയാണ് അമ്മാവനെ തളർത്തിയത്. ഒന്നാന്തരം ഒരു കൃഷിക്കാരനായിരുന്നു. അത് അന്യം നിന്നുപോകാതെ ഞാൻ ഇപ്പോൾ നോക്കുന്നുണ്ട്. അമ്മാവനുമായി കുറച്ചു സംസാരിച്ചിരുന്നപ്പോൾ നല്ല ആശ്വാസം.. തണുത്ത കാറ്റിനു പുറകെ മഴയും ഇരച്ചു കയറി.
അനിലിനെ ഇനി മുഷിപ്പിക്കേണ്ട ന്നു കരുതി രാവിലെ തന്നെ അവന്റെ വീട്ടിലേക്ക് വിട്ടു. അവൻ ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു.. എന്നെ കണ്ടതും അവനു സന്തോഷമായി.. കുറെ ആയി കണ്ടിട്ട്.. വേഗം തന്നെ ഞങ്ങൾ കോളേജിലെ കൂട്ടുകാരായി മാറി. വാർത്തമാനത്തിൽ മാറ്റമില്ല പഴയ ആളു തന്നെ.. അല്പം തടിച്ചെന്നു മാത്രം.
“ആശാൻ ഇന്നെങ്കിലും ഒന്ന് വന്നല്ലോ “ അത് കേട്ടു ഞാൻ ചിരിച്ചു.
“ടെറസ് ബാക്കി വരുന്ന ഭാഗം മൊത്തം അങ്ങ് ഷീറ്റ് ഇടണം. വാ ഞാൻ കാണിച്ചു തരാം.“
ഉള്ളിൽ കയറി ലിസ്സിയോട് ചായ പറഞ്ഞു ഞങ്ങൾ നടന്നു. അവളുടെ ശബ്ദം തിരിച്ചു വന്നു ആളെ കണ്ടില്ല. കുറെ കഴിഞ്ഞു കാണുന്നത് കൊണ്ട് എങ്ങനെയായിരിക്കും എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു.
അവൻ എന്നേം വിളിച്ചു കൊണ്ട് പോയി ടെറസിൽ എത്തി. അവിടെ അതാ ഷീറ്റ്റുൾപ്പടെ എല്ലാ സാധങ്ങളും ഉണ്ട്.. അത് കണ്ട് ഞാൻ അമ്പരന്നു
“എടാ സാധനങ്ങളൊക്ക നീ എത്തിച്ചോ??”
“അതല്ലെടാ ഞാൻ പറഞ്ഞത് നീ ഒന്ന് വന്നു പണിഞ്ഞു തന്നാൽ മതിയെന്ന്.. ഇനി പറ എപ്പോ പണി തുടങ്ങാം?? “
“ഇനി എന്ത് ഇപ്പോൾ തന്നെ തുടങ്ങാം.. എന്റെ കട്ടർ ഒന്ന് എടുത്തിട്ടു വരട്ടെ.. “
“ഓകെ “ അതും പറഞ്ഞു ഞാൻ താഴേക്ക് നടന്നു. അവിടെ മേശയിൽ ചായയും വച്ചു തിരിയുന്ന അനിലിന്റെ പത്നി ലിസ്സി.. അവളെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടി.. അന്ന് കല്യാണത്തിന് കണ്ട പെണ്ണിൽ നിന്നും അഴകും കൊഴുപ്പും കൂടിയ അസ്സൽ വീട്ടമ്മയായി മാറിയിരിക്കുന്നു അവൾ. കൈമുട്ട് വരെ കയ്യുള്ള ചുരിദാറായിരുന്നു വേഷം. അത് കയ്യിൽ പറ്റിപ്പിടിച്ചു അതിന്റെ തടിപ്പ് കൊണ്ട് വല്ലാത്തൊരു മാദക ഭംഗി പെണ്ണിന്. അനിലിനെയും എന്നെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ നിന്നു..അനിൽ എന്റെ മുന്നിൽ ആയത് കൊണ്ട് കുറച്ചു സൗകര്യ പൂർവ്വം ഞാനവളെ നോക്കി..
“ഓർമ്മയുണ്ടോ ലിസ്സി??” എന്റെ വക ചുമ്മാ ഒരു കുശലം.
“കല്യാണത്തിന് ഓടി നടന്നയാളെ മറക്കാൻ പറ്റുമോ? “ അതെ വേഗത്തിൽ അവൾ മറുപടി തന്നു.. അത് ഞങ്ങൾ മൂന്നാൾക്കും ചിരി വരുത്തി.. കൂടുതലായി നോക്കാനോ പറയാനോ ഒന്നും കഴിയാതെ പുറത്തേക്കിറങ്ങി..
“എടാ ഇവൾ ഇവിടെയുണ്ടാകും.. ഓഫീസ് ടൈം ആയി ഇനി എനിക്ക് നിൽക്കാൻ പറ്റില്ല..”
