Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 03

അർജുൻ പതിയെ ഷൈനിന് നേരെ തിരിഞ്ഞു… ഇതേ സമയം എല്ലാം കണ്ടു കൊണ്ടിരുന്ന വിഷ്ണു ആൻ‌ഡ്രുവിന്റെ ചെവിയിൽ പറഞ്ഞു..

വിഷ്ണു: ഈ ഷൈൻ ഇത് എന്തിനുള്ള പുറപ്പാടാ??

ആൻഡ്രൂ: നീ നോക്കിക്കോ.. ഇനിയാണ് മോനെ നീ യദാർത്ഥ ഷൈനിനെ കാണാൻ പോകുന്നത്…

വിഷ്ണു; അതല്ല ബ്രോ ഒരു പ്രശ്നം ഉണ്ട്…

ആൻഡ്രൂ ചുണ്ടത്ത് വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു..

ഇതേ സമയം അർജുൻ ഷൈനിനെ ഒന്ന് നോക്കി.. എന്നിട്ട് ഒന്ന് ചിരിച്ചു.. പിന്നെ പതിയെ തല പുറകോട്ട് വലിച്ച് ആഞ്ഞ് മുന്നോട്ട് തള്ളി ഷൈനിന്റെ നെറ്റിയിൽ ഇടിച്ചു…

തന്റെ തലക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്ന അനുഭവം ആണ് ഷൈനിന് ഉണ്ടായത്.. താൻ ഭൂമിയിൽ നിന്നും ആകാശത്തേക്ക് പറന്നുയരുന്ന ഒരു പ്രതീതി.. ഷൈനിന്റെ കണ്ണുകൾ പതിയെ അടഞ്ഞു.. അവൻ പുറകോട്ട് ആഞ്ഞതും ഷൈനിന്റെ വലത്തേ നെഞ്ചില് അർജുൻ ഇടത്തെ കാലുകൊണ്ട് ആഞ്ഞ് ചവിട്ടി.. പുറകിൽ ഉണ്ടായിരുന്ന ബൈക്കിന് മുകളിലൂടെ ഷൈൻ മറിഞ്ഞ് വീണു.. അവനെ ഒന്ന് നോക്കി ചിരിച്ച് കൊണ്ട് അർജുൻ കൂട്ടുകാരുടെ കൂടെ കാറിൽ കയറി പോയി…

ആളുകൾ എല്ലാം ഷൈനിന്റെ ചുറ്റും വട്ടമിട്ടു നിന്നു.. ആൻഡ്രുവും വിഷ്ണുവും ഓടി വന്ന് ഷൈനിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.. തലയ്ക്ക് മുകളിൽ വലിയ ഒരു ഭാരം ഉള്ള പോലെ ആണ് അവന് അനുഭവപ്പെട്ടത്.. നെഞ്ചിലും നല്ല വേദന ഉണ്ട്.. ആൻഡ്രൂ ഷൈനിനെ താങ്ങി എഴുന്നേൽപ്പിച്ചു… ഒരു വിധം ഷൈൻ നിലത്ത് എഴുന്നേറ്റിരുന്നു… ഷൈൻ തലയിൽ കൈ വച്ച് തല അവിടെ തന്നെ ഉണ്ടോ എന്ന് പരിശോധിച്ചു.. ആകെ ഒരു മരവിപ്പ് മാത്രം…
വിഷ്ണു ഒരു കുപ്പി വെള്ളം ഷൈനിന് നൽകി കൊണ്ട് പറഞ്ഞു..

വിഷ്ണു: ഞാൻ അപ്പോ തന്നെ ആൻഡ്രുവിനോട് പറയാൻ പോയതാ ഇവൻ പറയാൻ സമ്മതിക്കണ്ടെ.. ആ അർജുൻ കോളജിലെ ബോക്സിങ് ചാമ്പ്യൻ ആണ്.. അവനോട് ആണ് നിങ്ങള് കേറി കളിച്ചത്…

ഷൈനിനും ആൻഡ്രുവിനും അത് പുതിയ ഒരു അറിവ് ആയിരുന്നു..

ആൻഡ്രൂ: നിന്റെ തല ഇപ്പോളും അവിടെ തന്നെ ഉണ്ടല്ലോ.. ഭാഗ്യം…

അപ്പോളേക്കും ദിയയും മായയും അങ്ങോട്ട് വന്നു.. ഷൈൻ പതിയെ എഴുന്നേറ്റ് നിന്നു… ദിയ ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു..

ദിയ: ഒരടി കൊണ്ടപ്പോളേക്കും ബോധം പോയി.. ഡയലോഗ് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി വല്ല്യ ബ്രൂസ്‌ലി ആകും എന്ന്..

ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല… അത് പ്രതീക്ഷിച്ച പോലെ തന്നെ ദിയ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു… എന്നാല് കണ്ണിൽ നിന്നും മറയുന്ന വരെ മായ ഷൈനിനെ നോക്കി കൊണ്ടിരുന്നു അവളുടെ കണ്ണിൽ സഹതാപം നിഴലിച്ചു നിന്നിരുന്നു…

ആൻഡ്രൂ ബൈക്ക് നിവർത്തി ചാവി എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു ഷൈൻ പുറകിലും അതിനു പുറകിൽ വിഷ്ണുവും കയറി.. വിഷ്ണുവിനെ ബസ് സ്റ്റാൻഡിൽ വിട്ട് അവർ വീട്ടിലേക്ക് തിരിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025