Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 03

എല്ലാം നോക്കി കൊണ്ട് ദിയ അവൾക്ക് പുറകിൽ നിൽക്കുന്നുണ്ടായിരുന്നു.. അവൾ പേപ്പറിൽ നോക്കിക്കൊണ്ട് പറഞ്ഞു.

ദിയ: ലവ് ഓർ ഹേറ്റ്… പേരൊക്കെ കൊള്ളാം… എഴുതിയിട്ട് കാണിക്ക്‌.. ഞാൻ കിടക്കാൻ പോവുന്നു…

മായ പുഞ്ചിരിച്ച കൊണ്ട് ഇല്ല എന്നവൾക്ക്‌ മറുപടി നൽകി.. അത് കണ്ടപ്പോൾ അതിശയത്തോടെ ദിയ ചോദിച്ചു…

ദിയ: അതെന്താ..?? നീ എഴുതുന്നതൊക്കെ ആദ്യം എന്നെ അല്ലേ കാണിക്കുന്നത്…

മായ: അതൊക്കെ ശരിയാണ്.. പക്ഷേ ഇതിന് ഒരു പ്രത്യേകത ഉണ്ട്.. അത് കൊണ്ട് നീയും ഇത് കോളേജ് മാഗസിനിൽ വരുമ്പോൾ വായിച്ചാൽ മതി…

ദിയ: ഓഹോ സർപ്രൈസ് ആണോ?? ഓകെ.. ഐ ലവ് സർപ്രൈസസ്‌…

അത്രേം പറഞ്ഞു കൊണ്ട് ദിയ ഫോൺ എടുത്ത് ഇയർ ഫോൺ കണക്ട് ചെയ്ത് ബെഡിലേക്ക്‌ കിടന്നു….
മായ തുറന്നിട്ട ജനലിലൂടെ ഒഴുകിയെത്തുന്ന നിലാവെളിച്ചം നോക്കി ഒരു നിമിഷം നിന്നു.. എന്നിട്ട് പേപ്പറിൽ എഴുതി തുടങ്ങി…

“എന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ ഞാൻ ഇന്ന് നേരിൽ കണ്ടു…..
അവന്റെ കുസൃതിയും കൗതുകവും നിറഞ്ഞ കണ്ണുകൾ എന്റെ മനസ്സിൽ നിന്നും മായുന്നേ ഇല്ല………..”
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

കമ്പ്യൂട്ടറിൽ ഗെയിം കളിച്ചു കൊണ്ട് ഇരിക്കുകയാണ് ആൻഡ്രൂ..
ഷൈൻ ആണെങ്കിൽ ബെഡിൽ തന്നെ ഇപ്പോളും എന്തോ ആലോചിച്ചു കൊണ്ട് കിടക്കുകയാണ്…
കുറെ നേരമായി കളിച്ചു കൊണ്ടിരുന്ന പ്രയാസപ്പെട്ട ഒരു മിഷൻ പൂർത്തിയാക്കിയപ്പോൾ ആൻഡ്രൂ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു….

ആൻഡ്രൂ: ഉഹൂ… കിട്ടി മോനെ…

അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഷൈൻ ഈ ലോകത്ത് ഒന്നും അല്ല എന്ന് മനസ്സിലായി…

ആൻഡ്രൂ: ടാ.. ഷൈൻ….???” ഷൈൻ…??

ഷൈൻ പെട്ടന്ന് ഞെട്ടി തിരിഞ്ഞ് നോക്കി..

ഷൈൻ: എന്താടാ??

ആൻഡ്രൂ: നീ ഇത് ഏത് ലോകത്ത് ആണ്..?? വിശപ്പില്ല എന്ന് പറഞ്ഞു ഭക്ഷണവും കഴിച്ചില്ലല്ലോ… എന്ത് പറ്റി..??

ഷൈൻ അൽപം ഗൗരവത്തോടെ: എന്ത് പറ്റി എന്ന് നിനക്കറിയില്ലെ..??

ആൻഡ്രൂ ചെയറിൽ നിന്നും എഴുന്നേറ്റ് ഷൈനിന്റെ അരികിൽ പോയി ഇരുന്നു..

ആൻഡ്രൂ: ഹാ നീ അത് വിട് അളിയാ…

ഷൈൻ എങ്ങോട്ടെന്നില്ലാതെ നോക്കി ദേഷ്യത്തോടെ പറഞ്ഞു…

ഷൈൻ: അതങ്ങിനെ വിടാൻ പറ്റില്ല.. അദ്യ ദിവസം തന്നെ… ക്ലാസിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ച് അവൾ.. അത് കഴിഞ്ഞ് കോളജിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ച് അവൻ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025