Kambikuttan Malayalam

Sex stories Kambikuttan kambikathakal

Love Or Hate 03

പോകുന്ന വഴിയിൽ ഉടനീളം ആൻഡ്രൂ എന്തൊക്കെയോ പറഞ്ഞെങ്കിലും ഷൈൻ ഒന്നും മിണ്ടാൻ നിന്നില്ല.. എന്തോ ഗൂഢമായ ആലോചനയിൽ ആയിരുന്നു ഷൈൻ…

വീട്ടിൽ എത്തിയതിന് ശേഷവും ഷൈനിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ല.. ചിലപ്പോ എല്ലാവരുടെയും മുന്നിൽ നാണം കെട്ടതിന്റെ നിരാശയായിരിക്കാം എന്ന് കരുതി ആൻഡ്രൂ അവനെ കൂടുതൽ ശല്ല്യം ചെയ്യാനും പോയില്ല…

എന്നാല് മറ്റൊരിടത്ത് കഥ വേറെ ഒരു രീതിയിൽ ആയിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀

മുറിയിൽ ടേബിൾ ലാമ്പും കത്തിച്ച് വച്ച് മാനം നോക്കി ഇരിക്കുകയായിരുന്നു മായ…തുറന്നിട്ട ജനൽ പാളിയിലൂടെ കടന്നു വന്ന കുളിർ കാറ്റ് അവളുടെ മുടിയിഴകൾ തലോടി കടന്നു പോയി…
അവളുടെ മനസ്സ് മുഴുവൻ സങ്കർഷ ഭരിതം ആയിരുന്നു..

മായയുടെ ഇരുപ്പ് കണ്ടപ്പോൾ ടെറസ്സിന് മുകളിൽ നിന്നും അലക്കി ഉണക്കിയ തുനികളുമായി വന്ന ദിയ അവ ബെഡിലേക്ക്‌ ഇട്ട് കൊണ്ട് ചോദിച്ചു.

ദിയ: എന്ത് പറ്റി ഇങ്ങനെ അന്തം വിട്ട് ഇരിക്കുന്നത്??

അവളുടെ ചോദ്യം കേട്ടപ്പോൾ താടിക്ക് മുകളിൽ വച്ചിരുന്ന കൈ എടുത്ത് മാറ്റി മായ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

അത് കണ്ടപ്പോൾ ബെഡിലേക്ക്‌ ഇരുന്നു കൊണ്ട് ദിയ ചോദിച്ചു.

ദിയ: എന്ത് പറ്റി പുതിയ നോവൽ വല്ലതും എഴുതാൻ ഉള്ള പ്ലാനിംഗ് ആണോ??

മായ ആംഗ്യ ഭാഷയിൽ കൂടെ ദിയയോട് സംസാരിക്കാൻ തുടങ്ങി.

മായ: ചെറിയ ഒരു നോവലിനുള്ള ത്രെഡ് കിട്ടിയിട്ടുണ്ട്.

ദിയ: ആഹാ.. എന്താ സബ്ജക്ട്..?? നിന്റെ സ്ഥിരം മാസ്റ്റർ പീസ് തന്നെ ആണോ?? റൊമാൻസ്..??

മായ മറുപടി ഒന്നും പറഞ്ഞില്ല വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അതിൽ നിന്ന് തന്നെ അവൾ എഴുതാൻ പോകുന്നത് ഒരു പ്രണയ നോവൽ ആണ് എന്ന് ദിയക്ക്‌ മനസ്സിലായി.
കോളജിലെ നമ്പർ വൺ എഴുത്തുകാരിയാണ് മായ. ഒട്ടുമിക്ക കുട്ടികളും അവളുടെ ആരാധകര് ആണ്.

പ്രണയവും വിരഹവും ആണ് അവൾ സ്ഥിരമായി എഴുതിയിരുന്ന വിഷയങ്ങൾ. എന്നാൽ ഒരു പ്രണയ നോവൽ എഴുത്തുകാരി ആയിരുന്നിട്ടും കൂടി ഒരിക്കൽ പോലും അവൾക്ക് ആരോടും പ്രണയം ഒന്നും തോന്നിയിരുന്നില്ല.

അവള് എഴുതുന്ന കഥയിലെ നായകന്മാർക്ക് ഒന്നും തന്നെ ഒരു മുഖം അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ അവൾ എഴുതാൻ പോകുന്ന നോവലിന് ഒരു നായകൻ ഉണ്ട്. നായകന് ഒരു പേരുണ്ട്.. നോവലിന് ഒരു പേരുണ്ട്…

മായ മേശപ്പുറത്ത് ഇരുന്ന പേന എടുത്ത് മൂടി തുറന്ന് പേപ്പറിൽ അവളുടെ മാന്ത്രികത നിറഞ്ഞ കയ്യക്ഷരങ്ങളാൽ എഴുതി….

ലവ് ഓർ ഹേറ്റ്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025