Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂവിൽ ഒരു മരുപ്പച്ച

“എന്നെ ചീത്തകേൾപ്പിച്ചപ്പോൾ നിനക്കൊക്കെ സന്തോഷമായില്ലേ, സ്മാർട്നെസ്സ് ആവാം, പക്ഷെ ഓവറാവരുത്..അതെങ്ങനാ, ചിലരുടെയൊക്കെ വിചാരം എല്ലാം അവരുടെ തലയിലാണെന്നാ, എന്നിട്ടിപ്പോ കണ്ണുംചുവപ്പിച്ചോണ്ടു വന്നിരിക്കുന്നു…”

“ചേച്ചി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല, ഇതൊന്നും എന്റെ തലയിലല്ല, കൂടും നാടും വീടുമൊക്കെ വിട്ട് ഇത്രദൂരം വന്നത് ജോലി ചെയ്യാൻ വേണ്ടിയാണ്, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാനോ കുറ്റംപറയാനോ ഞാൻ ആളല്ല, എനിക്ക് നേരവുമില്ല…ചേച്ചി ഈ പറയുന്ന കാര്യങ്ങളെല്ലാം എന്റെ അറിവിലില്ലാത്തതാണ്..എനിക്കൊരു പങ്കുമില്ലാത്തവ. ഡോക്യുമെന്റ് മിസ്റ്റേക്ക് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ അത് ചേച്ചിക്ക് പറഞ്ഞു മനസ്സിലാക്കിത്തരുമായിരുന്നു….വല്ലവരുടെയും അടുത്തുപോയി പറഞ്ഞുകൊടുക്കേണ്ട ആവശ്യം എനിക്കില്ല “

രണ്ടിറ്റുകണ്ണുനീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി…

“അയ്യോ.. അപ്പോ നീ……ഡാ, ഞാൻ…ഒന്നുമറിയാതെ…സോറി..മനൂ..”

എന്റെ കവിൾ തുടക്കാൻ ചേച്ചിയുടെ കൈ നീണ്ടുവന്നപ്പോഴേക്കും സാരല്ലാന്നു പറഞ്ഞു ഞാൻ തിരിച്ചു നടന്നു. ചേച്ചി പിന്നെയും പിറകീന്ന് വിളിക്കുന്നുണ്ടായിരുന്നു.

പുറത്തുപോയി ഒരു Marlboro white കത്തിച്ചു, കൂട്ടുകാരൻ ‘സലാം’വന്നു സിഗരറ്റ് വലിക്കാനൊരു കമ്പനി തന്നു.
“,എന്താടാ, എന്തുപറ്റി..മുഖമൊക്കെ വല്ലാതെ?”
“ഒന്നൂല്ല”

ചേച്ചി ഇടക്കിടെ വെളിയിലേക്ക് നോക്കുന്നുണ്ടായിരുന്നു, ഞാൻ മൈൻഡ് ചെയ്തില്ല.
SMS വന്നു. “SORRY ”
“കാര്യമറിയാതെ ആരെയും ഇങ്ങനെ വേദനിപ്പിക്കരുത്”

ഞാൻ റിപ്ലൈ ചെയ്തു
“ഞാൻ വൈകിട്ട് വിളിച്ചോട്ടെ?”
“വേണ്ട”

അവിടെ തീർന്നു..എല്ലാം…

ദിവസങ്ങൾ കഴിഞ്ഞു പോയി…ആഴ്ചകൾ…മാസങ്ങൾ….
ക്ലിനിക്ക് ഉഷാറായി… പേഷ്യൻസ് കൂടിവന്നു..ഓഫീസ് ജോലിക്കും സ്റ്റാഫുകൾ കൂടി.. എന്റെ ജോലിഭാരം കുറഞ്ഞു…

ഓഴിവുള്ള സമയങ്ങളിൽ റിസപ്‌ഷനിൽ സ്റ്റാഫുകളെ സഹായിക്കാൻ ഞാനും കൂടിത്തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025