ചേച്ചിക്ക് സ്ട്രൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഉച്ചക്ക് 12 മണിയാവുമ്പോൾ മറ്റെല്ലാ സ്റ്റാഫുകളും പോവും. പിന്നെ വൈകിട്ടേ വരൂ. ആ നേരങ്ങളിൽ ചേച്ചി തനിച്ചാവും. ചിലപ്പോഴൊക്കെ ഞാനും കമ്പ്യൂട്ടറിൽ ചീട്ടുകളിച്ചോ പാട്ടുകേട്ടോ അവിടെയിരിക്കും. സംസാരങ്ങളൊന്നുമില്ല..
ചേച്ചി എല്ലായ്പ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഞാൻ തിരിച്ചും…
ഒരു ദിവസം ഞാൻ നാട്ടിലെ പ്രശ്നങ്ങളൊക്കെയോർത്ത് സങ്കടപ്പെട്ടിരിക്കുമ്പോ ചേച്ചി വന്നു…
“മിണ്ടാല്ലോ, ല്ലേ?”
“ഉം”
“നിന്റെ ബ്രാന്റ് ഏതാ”
“Marlboro White”
“എനിക്ക് ആ മണം നല്ല ഇഷ്ടമാ, നീ വലിച്ചിട്ടു വരുമ്പോഴൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്,
ഇതു പിടി, പോയി വലിച്ചിട്ടു വാ” ചേച്ചി കാശെടുത്തു നീട്ടി.
ഞാൻ പോയി ഒരു പാക്കറ്റ് വാങ്ങി ഒറ്റയിരുപ്പിൽ രണ്ടെണ്ണം വലിച്ചു തിരിച്ചുവന്നു…
“വീട്ടിലേക്ക് കാശയച്ചോ?”
“ഇല്ല”
“കാശ് വേണോ”
“വേണ്ട”
“ഞാൻ തന്നാൽ വാങ്ങില്ലേ?”
“വാങ്ങും, എന്നാലും വേണ്ട. ഒരു കടക്കാരനാകാൻ വയ്യ”
“നീ ഉണ്ടാവുമ്പോൾ തന്നാൽ മതി” ചേച്ചി 2000 റിയാൽ എടുത്തു നീട്ടി.
ഞാൻ മനസ്സില്ലാമനസ്സോടെ അത് വാങ്ങി………..ബന്ധങ്ങൾ പതിയെ തളിരിടുകയായിരുന്നു..
ഫോൺ വിളിയൊന്നും ഉണ്ടായിരുന്നില്ല, നമ്പറും ഞാൻ സേവ് ചെയ്തിരുന്നില്ല. ഒരിക്കൽ രാത്രി അറിയാത്ത നമ്പറിൽനിന്നും ഒരു കാൾ വന്നു.
“ഹലോ”
അപ്പുറത്ത് സ്ത്രീ ശബ്ദം..
“ആരാ”
“നിന്നെ ഇഷ്ടപ്പെടുന്ന ഒരാളാണ്”
“എന്നെയോ, എന്റെയറിവിൽ എന്നെയിഷ്ടപ്പെടാൻ ഇവിടാരുമില്ല”
“പക്ഷെ അങ്ങനെയല്ലല്ലോ കേൾക്കുന്നത്, നിനക്ക് ആരുമായോ ലവ് ഉണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ”
