അയാൾ : ” അയ്യോ പ്ലീസ് വിട്ടേക്ക് ”
ഞാൻ : ” ടൂ ലേറ്റ് ബിച്ച് ”
ഞാൻ ശക്തിയായി അവന്റെ തുടയിടുക്കിൽ ചവിട്ടി. ” ആാാാാ ” അവന്റെ ദീന രോദനം അവിടെ കേട്ടു. എന്നാൽ എന്റെ ഉള്ളിലേ ഭദ്ര കാളി അടങ്ങിയില്ല. തുടരെ തുടരെ 5 പ്രാവശ്യം ഞാൻ ചവിട്ടി. അവന്റെ മൊട്ട പൊട്ടിയോ എന്തോ.
ഞാൻ : ” അടുത്ത് തവണ ഏതേലും പെണ്ണിന്റെ മൊല പിടിക്കാൻ തോന്നുമ്പോ ഇത് ഓർത്തോ നീ ചെറ്റേ.”
ഞാൻ മതിയാക്കി തിരിഞ്ഞപ്പോൾ റോഷൻ എന്റെ അടുത്ത് നിക്കുന്നു. എന്റെ ഉഗ്രസ്വരൂപം കണ്ടിട്ട് അവന് ഭയം ഉണ്ടെന്ന് തോന്നുന്നു. അവന്റെ മുഖത്ത് ഒരു പരിഭ്രമം. എന്നെ ശാന്തയാക്കാൻ എന്നോണം അവൻ എന്നെ ചേർത്ത് പിടിക്കാൻ വന്നു.
ഞാൻ : ” തൊട്ട് പോകരുത് എന്നെ “. ഞാൻ ദേഷ്യത്തോടെ ചീറി.
റോഷൻ അമ്പരന്നു.
ഞാൻ : ” പല തവണ ഞാൻ പറഞ്ഞതാ വഴക്കിനു പോകല്ലെന്ന് ഇപ്പൊ എന്നെ കൊണ്ട് ചെയ്യിച്ചപ്പോ സമാധാനം ആയോ ”
ഞാൻ ദേഷ്യത്തോടെ ചവിട്ടി തുള്ളി കാറിന്റെ അടുത്തേക്ക് നടന്നു. റോഷൻ എന്തൊക്കെയോ പറഞ്ഞ് എന്റെ പുറകെ ഉണ്ട്. ഞാൻ ഡോർ തുറക്കാൻ നോക്കിയപ്പോ ലോക്ക് ആണ്.
ഞാൻ : ” ഈ പണ്ടാരം ഒന്ന് തുറക്കുന്നുണ്ടോ ”
റോഷൻ പെട്ടെന്ന് റിമോട്ട് ഞെക്ക് ഡോർ തുറന്നു. ഞാൻ ഒന്നും മിണ്ടാതെ കാറിനകത്ത് കയറി ഇരുന്നു.
റോഷൻ പെട്ടെന്നു തന്നെ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു. അവൻ ഡോർ ഒക്കേ അടച്ചു.
റോഷൻ : ” എടി നീ ദേഷ്യപ്പെടല്ലേ ഒന്നും പറ്റിയില്ലല്ലോ…….”
ഞാൻ : ” എനിക്ക് ഒന്നും കേൾക്കണ്ട എനിക്ക് ഇപ്പൊ വീട്ടിൽ എത്തണം “. ഞാൻ ദേഷ്യം കൊണ്ട് അലറി.
റോഷൻ : ” എടി ഞാൻ എന്ത് ചെയ്…… ”
ഞാൻ : ” നിങ്ങള് വണ്ടി എടുക്കുന്നോ ഞാൻ ഇറങ്ങി പോണോ ”
പിന്നെ റോഷൻ ഒന്നും മിണ്ടിയില്ല. അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു. ഞാൻ അത്രയും നേരവും റോഷനോട് ഒരക്ഷരം മിണ്ടിയില്ല. റോഷന്റെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടാകും എന്ന് എനിക്കറിയാം. സത്യത്തിൽ അവൻ തെറ്റ് ഒന്നും ചെയ്തില്ല. ഏതൊരു ഭർത്താവും അങ്ങനെ ഒക്കെ പ്രതികരിക്കും. പക്ഷെ ഞാൻ റോഷനോട് മനഃപൂർവം ദേഷ്യപെടുകയാണ് കാരണം ഇന്നത്തോടെ ഇവൻ എന്റെ അടിമ ആകും. അതിനുള്ള ഒരു നമ്പർ ആണ് ഇത്.
