Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 6

ഞാൻ : ” എടാ ഇവിടെ എങ്ങും മുയലും ഇല്ല ഒന്നും ഇല്ല ”

ജിജിൻ : ” ഈ കാട്ടിൽ ഒരു മാങ്ങാത്തൊലിയും ഇല്ല.”

ഞാൻ : ” ഈ ഭാഗത്ത്‌ കടുവ ഉണ്ടെന്ന് റോഡ്സിഡിൽ ഒരു ബോർഡ്‌ കണ്ടായിരുന്നു ”

അവനെ പേടിപ്പിക്കാൻ ഞാൻ ചുമ്മാ തട്ടി വിട്ടതാണ്. പക്ഷെ ജിജിൻ പേടിച്ചു പണ്ടാരം അടങ്ങി.

ജിജിൻ : ” അയ്യോ ചേച്ചി നമുക്ക് തിരിച്ചു പോകാം ”

ഞാൻ : ” ഹാ നമുക്ക് മുയലിനെ പിടിക്കണ്ടേ. വെല്ലുവിളി നടത്തി വന്നതാ ”

ജിജിൻ : ” അയ്യോ കടുവ പിടിക്കുന്നതിലും ബേധം വെല്ലുവിളി തോക്കുന്നതാ ”

ഞാൻ : ” ഹഹഹ എന്തൊരു പേടിച്ചു തൂറി. എടാ മണ്ടാ ഞാൻ പറ്റിച്ചതാ. ഇവിടെ കടുവ ഒന്നും ill ”

ജിജിൻ : ” ദേ ഒരുമാതിരി……. എന്നെക്കൊണ്ട് ഒന്നും പറയിക്കല്ലേ….. ഞാൻ ആകെ പേടിച്ചു പോയി ”

ഞാൻ : ” എടാ ഞാൻ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നെ. കടുവ അല്ല സിംഹം വന്നാലും എനിക്ക് പുല്ലാ ”

ഞാൻ അത് പറഞ്ഞിട്ട് എന്റെ കയ്യ് ഫ്ലെക്സ് ചെയ്തു എന്റെ മസിൽ കാണിച്ചു.

“പ്ധും ” പെട്ടെന്ന് എന്റെ പുറകിൽ ഒരു ശബ്ദം!!!!!!!!

“ആയ്യോാ ” ഞാൻ ഞെട്ടി !!!!! നിന്ന നിപ്പിൽ ഞാൻ തിരിഞ്ഞു നിലത്തേക്ക് വീണു കരഞ്ഞു കൊണ്ട് നിരങ്ങി പുറകോട്ട് നീങ്ങി. “അയ്യോ അയ്യോ ” ഞാൻ കാറി കൂവി.

നോക്കുമ്പോൾ ഏതോ മരത്തിന്റെ ഒരു വലിയ കായ് നിലത്തു വീണതാണ്.

ജിജിൻ : ” ഹഹഹ അയ്യോ എനിക്ക് വയ്യ……….. വീരശൂരപരാക്രമി ഷെഡ്‌ഡിയിൽ മുള്ളി എന്ന് തോന്നുന്നു…… ഹഹഹ ”

ഞാൻ ആകെ ചമ്മി നാറി.. ശേ ആകെ നാണക്കേട് ആയി. ജിജിൻ ആണെങ്കിൽ ചിരി നിർത്താൻ പറ്റുന്നില്ല. അവൻ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു.

ഞാൻ എന്റെ ചമ്മൽ മാറ്റാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.

ജിജിൻ : ” ആാാാാ എന്താ….. ”

ഞാൻ : ” മതി ചിരിച്ചത് കേട്ടോ ”

ജിജിൻ : ” ഞഞഞ്ഞാഞ്ഞ ” അവൻ കൊഞ്ഞനം കുത്തി.

ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. ഓരോ കഥയും പറഞ്ഞു മുയലിനെ നോക്കി ഞങ്ങൾ നടന്നു. ഇടയ്ക്ക് രണ്ടു കീരി കുഞ്ഞിനെ മാത്രം ആണ് കാണാൻ പറ്റിയത്

പക്ഷെ കുറച്ച് കഴിഞ്ഞപ്പോ ജിജിൻ എന്റെ തോളിൽ കയറി പിടിച്ചു.

ഞാൻ : ” എന്താടാ ”

ജിജിൻ : ” ശൂ…… ഒച്ച വയ്ക്കല്ലേ. ദേ ഒരെണ്ണം ”

ഞാൻ അവൻ ചൂണ്ടിയ ഭാഗത്ത്‌ നോക്കി. അതെ അവിടെ ഒരു മുയൽ. എന്തോ കിഴങ്ങു കയ്യിൽ പിടിച്ചു തിന്നുകൊണ്ട് ഇരിക്കുക ആണ്. നല്ല ചെമ്പൻ നിറമുള്ള മുഴുത്ത മുയൽ. ഇവനെ കിട്ടിയാൽ നാല് ആൾക്കാർക്ക് കുശാൽ ആയി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025