Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം 7

പെട്ടന്ന് കാളി ഇടപെട്ടു.കാളി : ” ബൊമ്മാ ഒരു നിമിഷം….. ടീ പൊണ്ണേ വേണംന്നാൽ ഇപ്പൊ വിട്ടിടാം. ഉയിരോടെ തിരുമ്പി പോ…. ”

ഞാൻ കരഞ്ഞു കൊണ്ട് തന്നെ കാളിയോട് മറുപടി പറഞ്ഞു.

ഞാൻ : ” ഇല്ലേ. എൻ കണവൻ ഇല്ലാമേ ഞാൻ പൊക്കമാട്ടെ ”

കാളി : ” അപ്പഡിയാ സെരി. ബൊമ്മാ മുടിച്ചിട് ”

ബൊമ്മൻ ഒരു ക്രൂരമായ ചിരിയോടെ എന്നെ നോക്കി. അയാൾ ഒരു കയ്യ് എന്റെ തലയുടെ പുറകിൽ വച്ചു. മറ്റേ കയ്യ് അയാൾ മുഷ്ടി ചുരുട്ടി. അയാൾ എന്റെ മുഖത്തിന്‌ നേരെ ഉന്നം പിടിച്ചു. ഞാൻ മരണത്തെ മുന്നിൽ കണ്ടു.

പക്ഷെ എനിക്ക് തോൽക്കാൻ ആവില്ല. എന്റെ റോഷനെ വിട്ടു കൊടുക്കാൻ പറ്റില്ല. ഞാൻ രണ്ടു കാലുകളും 180ഡിഗ്രി സ്പ്ലിറ്റ് ചെയ്ത് നിലത്തേക്ക് ഒറ്റ ഇരി ഇരുന്നു. ഞാൻ വലത്തേ കയ്യ് മുഷ്ടി ചുരുട്ടി ബൊമ്മന്റെ നഗ്നമായ ഉണ്ടകളിൽ അടിയിൽ നിന്നും ആഞ്ഞു ഒരു ഇടി കൊടുത്തു.

“ആആആആആ ” ബൊമ്മന്റെ അലർച്ച കാട് മുഴുവൻ കേട്ടു. ബൊമ്മൻ പതറി. അയാൾ ഉണ്ടകൾ താങ്ങി പിടിച്ചു നിലത്തേക്ക് ഇരുന്നു.

കാളിയും കോമനും പെൺകുട്ടികളും എല്ലാം ഞെട്ടി.

ഞൊടിയിടയിൽ ഞാൻ ചാടി എഴുന്നേറ്റു. ബൊമ്മന്റെ മൂക്കിൽ രണ്ട് കിക്ക്, തലയുടെ രണ്ട് സൈഡിലും രണ്ടു കിക്ക് വീതം, പിന്നെ ഉയർന്നു ചാടി മുഴുവൻ ശക്തിയും എടുത്ത് ബൊമ്മന്റെ തൊണ്ടക്കുഴിയിൽ ഒരു കിക്ക്.

ബൊമ്മൻ മറിഞ്ഞു പുറകോട്ടു വീണു. ” ആാാ ” അയാൾ അലറി.

ബൊമ്മൻ വീണു. ഞാൻ ആശ്വാസത്തോടെ റോഷനെ നോക്കി. റോഷന്റെ മുഖത്ത് ആശ്വാസം. പക്ഷെ…….

നിലത്തേക്ക് വീണ ബൊമ്മൻ ചാടി എഴുന്നേറ്റു. ഒരു അഭ്യാസിയെ പോലെ അയാൾ കൈകുത്താതെ ചാടി എഴുന്നേൽക്കുക ആയിരുന്നു.

റോഷനെ നോക്കി സമയം പാഴാക്കിയത് എന്റെ വലിയ തെറ്റ്. ഞാൻ ഞെട്ടി പോയി. എത്ര തല്ലിയാലും ഇയാൾ വീണ്ടും വരുന്നു.

ഇത്തവണ ബൊമ്മന്റെ മുഖത്ത് നിയന്ത്രണം തെറ്റിക്കുന്ന വിധത്തിൽ ക്രോധം ആണ്.

അയാൾ അലറിക്കൊണ്ട് എന്റെ നേരെ പഞ്ഞു വന്നു. ഞാൻ ഒഴിഞ്ഞു മാറി പക്ഷെ അയാളുടെ വേഗത അപാരം തന്നെ. അയാൾ എന്നെ കെട്ടിപിടിച്ചു. അയാളുടെ ആ ഭീകരമായ ഉരുക്കു കൈകളുടെ ഇടയിൽ ഞാൻ പെട്ടു.

അയാൾ അലറി. അയാൾ കൈകൾ മുറുക്കി. അയാൾ എന്നെ നിലത്തു നിന്ന് പൊക്കി. എന്റെ ശരീരം അയാൾ ഞെരിക്കാൻ തുടങ്ങി. “ആആആആആ ” ഞാൻ കരഞ്ഞു.

“സാവെടി സാവ്‌. ഇന്നേക്ക് ഉനക്ക് അന്ത്യം. ”

ആ ഉരുക്കു കൈകൾ എന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു. ഞാൻ കാലുകൾ ഇട്ടടിച്ചു കരഞ്ഞു. അയാൾ എന്റെ കൈകൾ കൂടി ഉള്ളിൽ ഇട്ട് പൂട്ടി. തീർത്തും നിസ്സഹായം. ഇത്തരം അവസരങ്ങളിൽ തല കൊണ്ട് എതിരാളിയുടെ മുഖത്ത് ഇടിച്ചു രക്ഷപ്പെടാൻ ആണ് നോക്കേണ്ടത്. പക്ഷെ ഉയരം വ്യത്യാസം കാരണം എനിക്ക് ബൊമ്മനെ തല കൊണ്ട് ഇടിക്കാൻ പറ്റില്ല.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025