Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 2

” കണ്ടില്ലേ?? എന്തേലും പറഞ്ഞാൽ അപ്പൊ കണ്ണ് നിറച്ചോളും കള്ളത്തി. എനിക്ക് നിന്നെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. എന്ന് വെച്ച് നീ എന്റെ ചെറിയമ്മ തന്നെയല്ലേ. നിനക്കും എന്നെ കണ്ടുകൂടാ എന്നറിയാം അതോണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ദേ അങ്ങട്ടല്ല ഇങ്ങട്ട്..ഇങ്ങട്ട് നോക്ക് ” പുറത്തേക്ക് തന്നെ നോക്കി നിക്കുന്ന അവളെ ഞാൻ ആ കൈകളിൽ തോണ്ടി വിളിച്ചു.. സ്റ്റെപ്പുകൾ ആരോ കയറി വരുന്നുണ്ട് അമ്മ തന്നെയായിരിക്കും താഴേക്ക് ഒച്ച കേട്ടു കാണും.അവൾ പതിയെ കണ്ണ് തുടച്ചു കൊണ്ട് മുഖം തിരിച്ചു.. ഇനിയൊന്നും പറയേണ്ടെന്നു തോന്നി.. ഞാനാ സൈഡിൽ അവളുടെ എടുത്ത് ജനൽ പടിയിൽ ചെന്നിരുന്നു..എനിക്കിരിക്കാൻ അവൾ കുറച്ചു നീങ്ങി വല്ലാത്തൊരു നോട്ടം നോക്കി

“നോക്കണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ” രണ്ടു വിരലുകൾ ചൂണ്ടി ആ കണ്ണിലേക്കു കൊണ്ടുപോയി ഞാൻ പറഞ്ഞപ്പോ അവൾ തല ബാക്കിലേക്ക് വലിച്ചു കവിളുകൾ വീർപ്പിച്ചു.പ്ലേറ്റിൽ ഉള്ള കേക്ക് അവളുടെ നേരെ പിടിച്ചുകൊണ്ടു ഒരു കഷ്ണം കൈകൊണ്ട്തന്നെ മുറിച്ചെടുത്തു.

“ഇനി ഇതെങ്കിലും കഴിക്കോ ” അവളുടെ വായുടെ അടുത്തേക്ക് കൊണ്ടുപോയി ഞാൻ ചോദിച്ചതും അവൾ തല നല്ല ഭംഗിയിലാട്ടി.എന്താ പാവം ഇപ്പോ.ചെറിയ കുട്ടിയാണെന്നെ തോന്നു. എന്റെ വിരലുകളാ കഷ്ണം കേക്കിനെയും പിടിച്ചു അവളുടെ ചുവന്ന ചുണ്ടുകൾ ലക്ഷ്യമാക്കി നിങ്ങുന്നത് തിളക്കമുള്ള കണ്ണോടെ നോക്കിയ ചെറിയമ്മ, മെല്ലെ ചുണ്ടുകൾ പൊക്കി… എന്റെ വിരൽ ആ വയലേക്ക് കേറുന്നത് അവളുടെ ചൂടുള്ള ശ്വാസത്തിൽ നിന്ന് തന്നെയറിയാം… ആ നാവ് വന്നു എന്റെ വിരലിനെ ഒന്ന് തഴുകി പോയി.. ആ മുഖത്തു കുസൃതി.. രണ്ടാമതും ആ നാക്ക് വന്നു തട്ടിയപ്പോ ഞാൻ അറിയേണ്ടതായിരുന്നു… മുന്നിലിട്ടിക്കുന്നത് ഭീകരിയാണെന്ന്.മനസ്സിലാക്കേണ്ടതായിരുന്നു ആ മുഖത്തെ കുസൃതി എന്തിനു വേണ്ടിയാണെന്ന് . മനസ്സിലായില്ല.അതനുഭവിച്ചു പെട്ടന്ന് കണ്ണിലൂടെ പൊന്നീച്ച പറന്നു … “അമ്മേ…”ഞാൻ നീട്ടി വിളിച്ചു പോയി  ചെറിയമ്മ കടിച്ചതാണ് വിരലിനു.. ഞാൻ എങ്ങനെയിക്കെയോ പല്ലിന്റെ ഇടയിൽ നിന്ന് വിരൽ പിടിച്ചു വലിച്ചപ്പോ ചെറിയമ്മ ചാടി എഴുന്നേറ്റു. വാതിൽക്കലേക്ക് നോക്കി ഇളിക്കുന്നത് കണ്ടപ്പോ.. വിരലുഴിഞ്ഞു നിറഞ്ഞ കണ്ണുകൾ നീട്ടികൊണ്ട് ഞാനും നോക്കി.അമ്മ ചിരിച്ചു കൊണ്ട് നിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025