Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 24

“പെണ്ണിന്റെ സൗന്ദര്യവും സ്വഭാവവും ഒന്നും എനിക്ക് പ്രശനമല്ല. ഞാന്‍ ഒരു പെണ്ണിനേയും മോഹിച്ചിട്ടുമില്ല. ഇവള്‍ പോലും എന്നെയാണ് മോഹിച്ചത്..അവളുടെ അപ്പോഴത്തെ സ്നേഹത്തിന് മുന്‍പില്‍ വീണുപോയതാണ് എനിക്ക് പറ്റിയ തെറ്റ്. ആ സാഹചര്യത്തില്‍ അവളെ ഞാന്‍ മനസുകൊണ്ട് ഭാര്യയാക്കിപ്പോയി.. ജീവിതത്തില്‍ ഒരു പെണ്ണിനെ മാത്രമേ ഞാന്‍ എന്റെ ഭാര്യയായി കാണൂ..ഒരാളെ മാത്രം….ഇനി അവിടെ വേറെ ഒരു സ്ത്രീയ്ക്ക് കയറി വരാന്‍ പറ്റില്ല.. എനിക്കിനി ദിവ്യ മാത്രമേ ഭാര്യ ആകൂ..അത് ഞാനവള്‍ക്ക് നല്‍കിയ വാക്കുമാണ്…”
ഡോണ അത്ഭുതത്തോടെ അവനെ നോക്കി. അവനെ അവള്‍ക്ക് മനസിലാക്കാന്‍ സാധിക്കാന്‍ പറ്റാത്തത് പോലെ.
“വാസൂ അവള്‍ക്ക് നിന്നെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എങ്ങനെ നീ അവളെ വിവാഹം ചെയ്യും? ഒരു പെണ്ണിന്റെ മനസ് നിനക്കറിയില്ല..അവള്‍ക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞാല്‍ ഇഷ്ടമില്ല എന്നുതന്നെ ആണ് അതിന്റെ അര്‍ഥം..ആ തീരുമാനം മാറണം എങ്കില്‍ അവള്‍ തന്നെ വിചാരിച്ചാലേ പറ്റൂ…പക്ഷെ നീ ഒരു വലിയ ആപത്തില്‍ നിന്നും രക്ഷിച്ചിട്ടു പോലും അവളുടെ വെറുപ്പ് മാറിയില്ല എങ്കില്‍..എനിക്ക് തോന്നുന്നില്ല നിന്റെ തീരുമാനം ശരിയാണ് എന്ന്..”
“അവള്‍ക്ക് ഇഷ്ടമില്ലെങ്കിലും ഇഷ്ടമാണെങ്കിലും എനിക്ക് ഒരുപോലെ തന്നെ. എന്റെ തീരുമാനത്തിന് മാറ്റമില്ല..”
“നിന്റെ സ്വഭാവം എനിക്കറിയാം. നീ എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവന്‍ ആണ്..ഒരു പെണ്ണിനെ മനസുകൊണ്ട് ഭാര്യ ആക്കിയതിനാല്‍ അവളെ മാത്രമേ വേള്‍ക്കൂ എന്ന് പറയുന്ന നിന്നെപ്പോലെ ഉള്ള ഒരു യുവാവിനു ചേരേണ്ട പെണ്ണല്ല ദിവ്യ….നിന്റെ ഈ മനസിന്റെ വലിപ്പത്തിന്റെ ഒരംശമെങ്കിലും അവള്‍ അറിഞ്ഞിരുന്നു എങ്കില്‍ വല്ല കല്ലിലും തലയടിച്ച് അവള്‍ സ്വയം മരിച്ചേനെ…അത്രയ്ക്ക് അവള്‍ നിന്നെ ദ്രോഹിച്ചിരിക്കുന്നു…ഇത്ര ശുദ്ധനായ നിന്നെ അവള്‍ അര്‍ഹിക്കുന്നില്ല..പക്ഷെ നിന്റെ തീരുമാനം ഉറച്ചതായതുകൊണ്ട് അവളുടെ മനസ് മാറ്റാന്‍ നിനക്ക് സാധിച്ചാല്‍ മാത്രമേ നിന്റെ ആഗ്രഹം പോലെ നടക്കൂ…അതില്‍ നീ എത്രകണ്ട് വിജയിക്കും എന്ന് കണ്ടുതന്നെ അറിയണം”
“ഞാന്‍ അവളുടെ മനസ് മാറ്റാന്‍ ഒരു പുല്ലും ചെയ്യാന്‍ പോകുന്നില്ല. വേണേല്‍ അവള് സ്വയം മാറ്റും..എന്റെ മനസിന്‌ അവള്‍ ഏല്‍പ്പിച്ച മുറിവ് എന്റെ വാശി കൂട്ടിയിട്ടേ ഉള്ളൂ..അവളുടെ യാതൊന്നും കണ്ടു മോഹിച്ചുള്ള തീരുമാനമല്ല ഇത്..എങ്കിലും ചെറിയ ഒരു പക എനിക്കുമുണ്ട്..എന്റെ ചെറുപ്പം മുതല്‍ എന്നോട് അവളും അവളുടെ അച്ഛനും കാണിച്ച നികൃഷ്ടമായ പെരുമാറ്റത്തിന് ഞാന്‍ നല്‍കാന്‍ പോകുന്ന സമ്മാനം കൂടി ആയിരിക്കും ഈ വിവാഹം..അവള്‍ എന്നെ ഇഷ്ടപ്പെടാതെ തന്നെ ഇരിക്കുമ്പോള്‍ ആണ് എനിക്കതില്‍ കൂടുതല്‍ ത്രില്ല് കിട്ടുന്നത്” പകയോടെ വാസു പറഞ്ഞു. അവന്റെ കണ്ണുകളിലെ വന്യത ഡോണ ശ്രദ്ധിച്ചു.
“ഞാന്‍ അവളെ കണ്ടൊന്നു സംസാരിക്കുന്നുണ്ട്…ഞാന്‍ കാരണം ആണല്ലോ അവള്‍ നിന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്”
“വേണ്ട ഡോണ. അവളെ നിനക്കറിയില്ല. വെറും പിശാച് ആണ് അവള്‍. ആ കാണുന്ന രൂപവും അവളുടെ സ്വഭാവവും തമ്മില്‍ പുലബന്ധം പോലുമില്ല..നിന്റെ മനസെങ്ങാനും അവള്‍ വിഷമിപ്പിച്ചാല്‍ പിന്നെ ഒന്നും ആലോചിക്കാനുണ്ടാകില്ല എനിക്ക്; കൊന്നുകളയും നായിന്റെ മോളെ ഞാന്‍..” വാസു പല്ല് ഞെരിച്ചു.
ഡോണ അവന്‍ കാണാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു. എന്ത് സ്നേഹമാണ് അവനു തന്നോട്; കെട്ടാന്‍ പോകുന്ന പെണ്ണിനോട് ഉള്ളതിനേക്കാള്‍ സ്നേഹം! ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. കൈലേസ് എടുത്ത് കണ്ണുകള്‍ തുടച്ചിട്ട് ഡോണ അവനെ നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025