Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 24

“നമുക്കിത് പിന്നീട് സംസാരിക്കാം. വാസു..അല്‍പം കഴിഞ്ഞ് എനിക്ക് ഇന്ദുവിനെ കാണാന്‍ പോകണം. എന്തോ എന്നെ സഹായിക്കാന്‍ അവള്‍ക്ക് ഒരു താല്‍പര്യം ഉണ്ടായിരിക്കുന്നു. നാദിയയെ ജാമ്യത്തില്‍ ഇറക്കാനുള്ള ഡെവിള്‍സിന്റെ ശ്രമം വിജയിച്ചില്ല. കരണ്ടി വര്‍ഗീസ്‌ അര്‍ജുന്റെ പേര് പൊലീസിന് നല്‍കിയും കഴിഞ്ഞു. നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ദിവസമായിരുന്നു ഇന്ന്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ദു എന്നെ വിളിച്ചിരിക്കുന്നത്. ഞാന്‍ ഓഫീസില്‍ പറഞ്ഞിട്ട് വേഗം വരാം.”
“ശരി”
അവള്‍ ഓഫീസിലേക്ക് പോയപ്പോള്‍ വാസു ചായ കുടിച്ചിട്ട് പുറത്തേക്കിറങ്ങി.
ഇന്ദുലേഖയുടെ വീട്ടില്‍ ഡോണയും വാസുവും എത്തിയതിന്റെ തൊട്ടുപിന്നാലെ പൌലോസും എത്തി. ഇന്ദുവിന്റെ അച്ഛനും അമ്മയും അവരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. ഇന്ദുവിന്റെ അമ്മ തന്നെത്തന്നെ സാകൂതം നോക്കുന്നത് കണ്ട ഡോണ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.
“മോള് ടിവിയില്‍ വരുന്ന കുട്ടിയല്ലേ….” ഇന്ദുവിന്റെ അമ്മ സംശയത്തോടെ ചോദിച്ചു.
“ഉവ്വമ്മേ..അവള് തന്നെ ഇവള്..ഡോണ പുന്നൂസ്..എന്റെ കൂടെ പഠിക്കാനുള്ള ഒരു ഭാഗ്യം ഇവള്‍ക്കുണ്ടായി..അതുകൊണ്ടെന്താ.. സിറ്റിയിലെ ഒരു എ സി പിയെ അവള്‍ക്ക് കൂട്ടുകാരിയായി കിട്ടി..അല്ലേടി….” ഇന്ദു പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
“ഉയ്യോ..ഒരു എ സി പി..അമ്മെ ഇവള്‍ എന്നോട് ഇടയ്ക്കിടെ പറയും എന്റെ പേരും നീ ഏതേലും വാര്‍ത്തയില്‍ പറയണേടീ എന്ന്” ഡോണ പറഞ്ഞു.
“എന്താടീ പറഞ്ഞാല്‍.. അഡ്വക്കേറ്റ് കോലഞ്ചേരി ഭദ്രന്‍ ഇന്ന് എന്റെ മുന്‍പില്‍ തോറ്റു. നിന്റെ സ്ഥാനത്ത് വേറെ വല്ല നല്ല കൂട്ടുകാരികളും ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതൊരു ഹോട്ട് ന്യൂസായി ചാനലില്‍ വന്നേനെ..”
“ഓ പിന്നെ..ഒരു സാദാ ക്രിമിനലിന് കോടതി ജാമ്യം നിഷേധിച്ചത് ആരാടീ വാര്‍ത്ത ആക്കുന്നത്. നീ ഡെവിള്‍സിനെ കുടുക്കാന്‍ എന്റെ ഒപ്പം നിന്നാല്‍..എ സി പി ഇന്ദുലേഖയെ ഞാനൊരു സൂപ്പര്‍ താരം ആക്കും..നോക്കിക്കോ”
“ആണേ..അന്ന് നീ കാലുമാറിയാല്‍ വല്ല കള്ളക്കേസിലും കുടുക്കി ഞാന്‍ നിന്നെ അകത്താക്കും..പറഞ്ഞേക്കാം..”
അവരുടെ സൌഹൃദ സംഭാഷണം മറ്റുള്ളവര്‍ ആസ്വദിച്ചു ചിരിക്കുമ്പോള്‍ വാസു ഉള്ളില്‍ കയറാതെ പുറത്ത് വരാന്തയില്‍ ഇരിക്കുകയായിരുന്നു.
“സൊ ഡോണ..കമോണ്‍..നമുക്ക് മുകളില്‍ ഇരിക്കാം” ഇന്ദുലേഖ പറഞ്ഞു.
“വണ്‍ മിനിറ്റ്..വാസു എവിടെ? അവനെന്താ ഉള്ളില്‍ വരാഞ്ഞത്” ഡോണ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. വരാന്തയുടെ മൂലയ്ക്ക് ഇരിക്കുന്ന വാസുവിന്റെ അടുത്തേക്ക് അവള്‍ ചെന്നു. അവന്റെ മുഖഭാവം കണ്ടപ്പോള്‍ ഡോണയുടെ മുഖം ആര്‍ദ്രമായി.
“വാസു..വാടാ..നീ എന്തിനാ ഇവിടെ ഇരുന്നത്?” അവള്‍ ചോദിച്ചു.
“ഇല്ല..നിങ്ങള്‍ സംസാരിക്ക്. എനിക്കതില്‍ എന്ത് ചെയ്യാനാണ്..ഞാനിവിടെ ഇരുന്നോളാം” അവന്‍ പറഞ്ഞു. അവന്റെ മനസ്‌ അസ്വസ്ഥമാണ് എന്നറിയമായിരുന്ന ഡോണ അവന്റെ അരികില്‍ ഇരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025