Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 24

“മോനെ..നമുക്കെന്തിനാ ഈ പണം. സംഭവിച്ചത് സംഭവിച്ചു. ഇവനിങ്ങനെയൊക്കെ പറയുമ്പോള്‍…. ഇതങ്ങു തിരിച്ചു കൊടുത്തേക്കട്ടെ..” ശങ്കരന്‍ ചോദിച്ചു.
“അച്ഛന്റെ ഇഷ്ടം..” വാസു മുസ്തഫയെ രൂക്ഷമായി ഒന്ന്‍ നോക്കിയിട്ട് ഉള്ളിലേക്ക് പോയി.
“എടാ ഈ പണം നീ കൊണ്ടുപൊക്കോ..” ശങ്കരന്‍ പൊതി തിരികെ നീട്ടിക്കൊണ്ടു പറഞ്ഞു.
“യ്യോ വേണ്ട..അത് വച്ചോ..എനിക്കത് തിരികെ മേടിക്കാന്‍ പറ്റത്തില്ല…”
മുസ്തഫ വേഗം വണ്ടിയെടുത്ത് സ്ഥലം വിട്ടു. ശങ്കരന്‍ ആ പോക്ക് നോക്കി അത്ഭുതപ്പെട്ട്‌ ഇരുന്നുപോയി. പിന്നെ അയാള്‍ പൊതിയഴിച്ചു പണം എണ്ണി. മൂന്നുലക്ഷം രൂപ കണ്ടപ്പോള്‍ അയാളുടെ കണ്ണ് തള്ളി.
വാസു സന്ധ്യയോടെ അവന്‍ മുന്‍പൊക്കെ സ്ഥിരം പോകുമായിരുന്ന ഷാപ്പില്‍ പോയി വൈറ്റ് റമ്മും തെങ്ങിന്‍ കള്ളും ചേര്‍ത്ത് സാമാന്യം നല്ല രീതിയില്‍ തന്നെ കുടിച്ചു. ഒപ്പം നാടന്‍ പുഴമീനും കപ്പയും നല്ല രുചിയോടെ കഴിച്ചിട്ട് ഏതാണ്ട് എട്ടരയോടെ വീട്ടിലെത്തി. ദിവ്യ മനസിലുണ്ടാക്കിയ ആഘാതം കാരണം അവന്റെ മനസിലെ പകയും ദ്വേഷവും മദ്യം കുടിച്ചതോടെ കൂടിയിരുന്നു. ലോകത്തുള്ള സകലരോടും അവനു പക തോന്നി. തന്നെ തെണ്ടി എന്ന് വിളിച്ച് ആക്ഷേപിച്ച ദിവ്യയോടും അവന്റെ ഉള്ളില്‍ കോപവും പകയും നുരഞ്ഞുപൊന്തി. അവന്‍ വരാന്തയിലേക്ക് കയറുന്നതും അവന്റെ മട്ടുംഭാവവും എന്തിനോ പുറത്തേക്ക് വന്ന ദിവ്യ കണ്ടു. അവന്‍ മദ്യപിച്ചിട്ടുണ്ട് എന്നവള്‍ക്ക് മനസിലായി. അവള്‍ കോപത്തോടെ കൈയിലിരുന്ന പാത്രം താഴെ എറിഞ്ഞു. ആ ശബ്ദം കേട്ടിറങ്ങി വന്ന രുക്മിണിയും ശങ്കരനും കോപത്തോടെ നിന്നു കിതയ്ക്കുന്ന മകളെയും ഉള്ളിലേക്ക് കയറി വരുന്ന വാസുവിനെയും കണ്ടു.
“അച്ഛാ..ഈ വീട് കണ്ട തെണ്ടികള്‍ക്ക് കള്ളും കുടിച്ചു കൂത്താടാനുള്ള സ്ഥലമല്ല..ഇറങ്ങി പോകാന്‍ പറ ഇവനോടൊക്കെ..” അവള്‍ കോപത്താല്‍ സ്വയം മറന്ന് വിറച്ചുകൊണ്ട് ശങ്കരനെ നോക്കി പറഞ്ഞു.
“മോളെ..വാസു..” ശങ്കരന്‍ അസ്തപ്രജ്ഞനായി അവളെയും വാസുവിനെയും മാറിമാറി നോക്കി.
“അച്ഛന് എന്നെ വേണോ അതോ ഏതോ തെരുവില്‍ നിന്നും വലിഞ്ഞു കേറി വന്ന തന്തയോ തള്ളയോ ആരെന്നറിയാത്ത ആര്‍ക്കോ പിഴച്ചുണ്ടായവനെ വേണോ”
“ദിവ്യെ..വായടയ്ക്കടി” രുക്മിണി ഉച്ചത്തില്‍ പറഞ്ഞു.
“അമ്മ അലറണ്ട..ഇവനെ ഇവിടുന്നു പറഞ്ഞു വിട്ടില്ലെങ്കില്‍ ഈ നിമിഷം ഞാനിറങ്ങി എങ്ങോട്ടെങ്കിലും പോകും..” അവള്‍ സംഹാരരുദ്രയെപ്പോലെ ചീറുകയായിരുന്നു.
“വായടയ്ക്കടി വേശ്യെ….” വാസു സിംഹത്തെപ്പോലെ മുരണ്ടു. അവന്റെ ഭാവം കണ്ടു ശങ്കരനും രുക്മിണിയും മാത്രമല്ല, ദിവ്യയും ഭയന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025