“എടാ കാലമാടാ നീ അയാളെ കൊല്ലല്ലേ..”
“എടാ അക്ബറു പണി തുടങ്ങിയിട്ട് കൊല്ലം കൊറേ ആയി. ഒരുത്തനും എന്റെ കൈ കൊണ്ട് ചത്തിട്ടില്ല. പക്ഷെ ഈ കൈകൊണ്ട് വാങ്ങിച്ചിട്ടുള്ളവനൊക്കെ നന്നായിട്ടുണ്ട്. അതല്യോ പൌലോസ് സാറ് എന്നെത്തന്നെ ഈ പണി ഏല്‍പ്പിച്ചത്”
“ഓ ശരി ശരി..ആ പാവം പിടിച്ചവന്റെ കഷ്ടകാലം..”
അക്ബര്‍ സെല്ല് തുറന്ന് ഉള്ളില്‍ കയറി അത് ഉള്ളില്‍ നിന്നും അടച്ചു. പിന്നെ ഒരു സ്റ്റൂളില്‍ ഇരുന്ന് കരണ്ടിയെ നോക്കി.
“ടാ..നൈറ്റ് ക്ലബ്ബ് ബാറില്‍ കള്ളുകുടിക്കാന്‍ ഇരുന്ന എന്നെ സാറിങ്ങോട്ട് വരുത്തിയത് നീ ഒരുത്തന്‍ കാരണമാണ്. അതിന്റെ ഒരു കലിപ്പ് എനിക്ക് നിന്നോടുണ്ട്. എന്നാലും ഞാന്‍ അതങ്ങ് മറന്നേക്കാം. പക്ഷെ എനിക്ക് നിന്റെ വായീന്ന് ഒരു വിവരമറിയണം. അത് നീ പെട്ടെന്ന് പറഞ്ഞാല്‍ എനിക്കും നിനക്കും സന്തോഷം. അതല്ല നീ പറയാന്‍ ഭാവമില്ലെങ്കില്‍ എനിക്ക് ബാറീന്നു വരേണ്ടി വന്നതിന്റെ കലിപ്പ് തീര്‍ക്കേണ്ടി വരും.. ഞാന്‍ പണിയാന്‍ തുടങ്ങിയാല്‍, ജനിച്ച ദിവസത്തെ നീ ശപിക്കും. എന്നാ നേരെ ചൊവ്വേ ഉള്ള കാര്യം മണിമണി പോലെ പറഞ്ഞാലോ, ഞാന്‍ നിന്നെ നുള്ളി നോവിക്കത്തുപോലുമില്ല..കേട്ടല്ലോ..ങാ ഇനി പറ..ആരാ നിന്നെ ആശുപത്രിയിലേക്ക് അയച്ചത്?” അക്ബര്‍ കരണ്ടിയെ നോക്കി ചോദിച്ചു.
“എന്നെ ആരും അയച്ചതല്ല സാറേ…ഞാനങ്ങ് പോയതാ..ആ കൊച്ച് എനിക്ക് വേണ്ടപ്പെട്ട ആളാ” കരണ്ടി പറഞ്ഞു.
“അതേടാ..നിനക്ക് വേണ്ടപ്പെട്ട കൊച്ചുതന്നെ..നിന്റെ അമ്മേടെ രണ്ടാം കെട്ടില്‍ തൊട്ടടുത്ത അയല്‍ക്കാരനുണ്ടായ മോള് അല്യോടാ? എടാ വിവരമില്ലാത്ത പരട്ടു റാസ്ക്കല്‍.. അവള് കൊലപാതക ശ്രമത്തിനാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. നിനക്ക് അവളുമായി ബന്ധമുണ്ട് എന്നറിഞ്ഞാല്‍ നീയും അതെ കുറ്റത്തിന് അകത്താകും. സത്യം പറഞ്ഞാല്‍ നിനക്ക് രക്ഷപെടാം..അവള് മാത്രമേ കുടുങ്ങൂ..”
“ഒന്ന് പോ സാറെ. ഭദ്രന്‍ വക്കീലാണ് അവളുടെ കേസ് വാദിക്കാന്‍ പോകുന്നത്. സാറും കേട്ടിട്ടുണ്ടാകും അങ്ങേരുടെ പേര്..കോലഞ്ചേരി ഭദ്രന്‍ വക്കീല്‍..അവള് പുല്ലുപോലെ ജാമ്യം വാങ്ങി പുറത്ത് വരും. ഒരു കുന്തോം നിങ്ങള് ചെയ്യാന്‍ പോന്നില്ല…പോലീസുകാരെ കരണ്ടി ഇന്നോ ഇന്നലെയോ അല്ല കാണാന്‍ തുടങ്ങിയത്..”
അവന്റെ പരിഹാസം കണ്ടപ്പോള്‍ അക്ബര്‍ ചിരിച്ചുകൊണ്ട് പിന്നിലേക്ക് നോക്കി. പോലീസുകാര്‍ സഹതാപത്തോടെ കരണ്ടിയെ നോക്കുന്നുണ്ടായിരുന്നു.
“എന്നാപ്പിന്നെ അങ്ങനാട്ട്..നീയാ വലതുകൈ ഇങ്ങോട്ട് തന്നെ..”
“എന്തിനാ സാറേ”
“നിന്റുമ്മാന്റെ പതിനാറിനാടാ കഴുവര്‍ടമോനെ..”
പറഞ്ഞതും അക്ബര്‍ കാലുമടക്കി അവന്റെ കരണത്തടിച്ചതും ഒരുമിച്ചായിരുന്നു. കരണ്ടി ഒരു നിലവിളിയോടെ നിലത്തേക്ക് വീണപ്പോള്‍ അയാളുടെ വലതുകൈ പിടിയിലാക്കി തള്ളവിരലില്‍ അക്ബര്‍ പിടുത്തമിട്ടു. ആ വിരല്‍ അയാള്‍ പിന്നിലേക്ക് മടക്കിയപ്പോള്‍ കരണ്ടി ഉറക്കെ കരഞ്ഞു.
“അയ്യോ സാറെ എന്റെ വെരല്‍ ഒടിക്കല്ലേ..” നിലവിളിക്കിടെ കരണ്ടി പറഞ്ഞു.
“നിനക്ക് ഈ വെരല്‍ ഇല്ലാതെ ഈ പേന ഒന്ന് പിടിക്കാമോ?”
പോക്കറ്റില്‍ നിന്നും പേനയെടുത്ത് നീട്ടി അക്ബര്‍ ചോദിച്ചു. കരണ്ടി പറ്റില്ലെന്ന് തലയാട്ടിയപ്പോള്‍ അയാളത് തിരികെ വച്ചു.
“പേന പിടിക്കാന്‍ മാത്രമല്ല..ഈ വെരലില്ലാതെ നിനക്ക് ചോറുണ്ണാന്‍ പറ്റത്തില്ല..കള്ളുഗ്ലാസ് എടുക്കാന്‍ ഒക്കത്തില്ല..
