Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 27

അവര്‍ കുറേനേരം അതുമിതും സംസാരിച്ചിരുന്നു മദ്യം കഴിച്ചു. ഏതാണ്ട് ഒമ്പതരയോടെ ഗോപാലന്‍ അയാളുടെ വീട്ടിലേക്ക് പോയപ്പോള്‍ വാസു കതകടച്ചു. സഫിയയെ കണ്ടതിന്റെ സന്തോഷം അവനൊരു പുതിയ ഊര്‍ജ്ജം തന്നെ നല്‍കിയിരുന്നു. സന്തോഷം കൂടുമ്പോള്‍ ആണ് അവന്റെ മദ്യസേവ കൂടുന്നത്. സാധാരണ രണ്ടോ മൂന്നോ പെഗ് അടിക്കുന്ന വാസു അന്ന് സംസാരിച്ചിരുന്നു നാലോ അഞ്ചോ പെഗ് അടിച്ചു. പിന്നെ കുപ്പി അടച്ചു അലമാരയില്‍ കൊണ്ടുവച്ച ശേഷം അവന്‍ ചെന്ന് ആഹാരം കഴിച്ചു. മദ്യലഹരി കൂടിയിരുന്നതിനാല്‍ അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. പാത്രങ്ങള്‍ ഒക്കെ കഴുകി മേശപ്പുറവും വൃത്തിയാക്കിയ ശേഷം അവന്‍ ലൈറ്റുകള്‍ അണച്ച് കിടക്കാന്‍ കയറി. കിടന്നാപാടെ തന്നെ വാസു ഉറങ്ങിപ്പോയി. പത്തുമണി കഴിഞ്ഞിരുന്നു അവന്‍ കിടക്കുമ്പോള്‍. ഉറക്കത്തിലേക്ക് വഴുതിവീണ വാസു ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ലാന്‍ഡ്‌ ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കുന്നത് കേട്ട് അവന്‍ കൈനീട്ടി അതെടുത്ത് ചെവിയോട് ചേര്‍ത്തു.
“ഹലോ..വാസൂ..എടാ ഇത് ഞാനാ ഡോണ..നീ ഒന്ന് വേഗം ഇവിടം വരെ വരണം..ആരൊക്കെയോ വീട് വളഞ്ഞിരിക്കുന്നു..ഞാനും മമ്മീം മാത്രമേ ഉള്ളു ഇവിടെ..”
മറുഭാഗത്ത് ഡോണയുടെ പരിഭ്രമം കലര്‍ന്ന ശബ്ദം അവന്‍ കേട്ടു. എന്തോ ചോദിക്കാന്‍ തുടങ്ങിയതും ഫോണ്‍ കട്ടായിക്കഴിഞ്ഞിരുന്നു. മദ്യലഹരി അപ്പോഴും കുറഞ്ഞിട്ടില്ലാതിരുന്ന വാസു ലൈറ്റ് ഓണാക്കി ക്ലോക്കില്‍ നോക്കി. സമയം പന്ത്രണ്ട് പത്ത്. ആരാകും അവരുടെ വീട്ടില്‍ എത്തിയത് എന്നോര്‍ത്തുകൊണ്ട് അവന്‍ വേഗം എഴുന്നേറ്റ് വേഷം മാറി ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു. മുഖവും വായും ഒന്ന് കഴുകിയ ശേഷം അവന്‍ ചെന്ന് പുന്നൂസ് നല്‍കിയിരുന്ന റിവോള്‍വര്‍ എടുത്ത് ഷര്‍ട്ടിന്റെ പിന്നില്‍ തിരുകി. പിന്നെ സൈക്കിള്‍ ചെയിന്‍ വലതു പോക്കറ്റിലും ഇടതു പോക്കറ്റില്‍ ചെറിയ ഒരു കത്തിയും കരുതി. ബൈക്കിന്റെ താക്കോല്‍ എടുത്ത് നേരെ അവന്‍ മുന്‍വാതില്‍ക്കലേക്ക് നടന്നു.
ഒരു പാളിക്ക് അപ്പുറം മരണം കാത്ത് നില്‍ക്കുന്നതറിയാതെ വാസു കതകിന്റെ ഓടാമ്പല്‍ നീക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025