Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 7

വാസു സ്നേഹത്തോടെ അവളെ നോക്കി. തന്നെ രക്ഷിക്കാന്‍ വേണ്ടി അപ്പോള്‍ ഇവളാണ്‌ ശ്രമിച്ചത്. രവീന്ദ്രന്‍ കേസ് വെറുതെ പിന്‍വലിച്ചതല്ല.
“ആ വീഡിയോ കളഞ്ഞേക്ക്..ഇതൊന്നും കാണരുത്…ശരിയല്ല” വാസു അവളോട്‌ പറഞ്ഞു.
“കളയണ്ട ഏട്ടാ..ഇരുന്നോട്ടെ..ഞാന്‍ ഇനി അത് കാണില്ല..നാളെ അയാള്‍ എന്തെങ്കിലും പ്രശ്നം ഏട്ടനെതിരെ ഉണ്ടാക്കാന്‍ നോക്കിയാല്‍ നമുക്ക് ഇത് വേണ്ടി വന്നേക്കും..”
വാസു അത്ഭുതത്തോടെയും സ്നേഹത്തോടെയും അവളെ നോക്കി ഇങ്ങനെ ചോദിച്ചു:
“നിനക്കെന്താ ഇങ്ങനെയൊക്കെ തോന്നാന്‍ കാരണം..?”
“ഞാന്‍ ഏട്ടനെ ഒരുപാട് പരിഹസിക്കുകയും വെറുക്കുകയും ചെയ്തിട്ടുണ്ട്..അന്നൊന്നും ഏട്ടന്റെ വില ഞാന്‍ അറിഞ്ഞിരുന്നില്ല..പക്ഷെ ഇന്ന് എനിക്കതറിയാം…ലോകത്തുള്ള ഏറ്റവും വിലമതിപ്പുള്ള രത്നത്തെക്കാളും അധികമാണ് ഏട്ടന്റെ വ്യക്തിത്വത്തിന്റെ മൂല്യം…ഏട്ടനെ ഞാന്‍ സ്നേഹിക്കുന്നു….വേറെ ആരെക്കാളും അധികമായി..എന്നെ ഏട്ടന് ഇഷ്ടമല്ലേ…”
ദിവ്യ വികാരവതിയായി, കാതരയായി അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. വാസു അല്‍പസമയം ഒന്നും മിണ്ടിയില്ല. പിന്നെ അവന്‍ മൂളി. ദിവ്യ ആവേശത്തോടെ അവന്റെ കൈ പിടിച്ചു തെരുതെരെ ചുംബിച്ചു. അവളുടെ കണ്ണുനീര്‍ വീണ് അവന്റെ കൈ നനഞ്ഞു.
“വാസുവേട്ടാ..എന്റെ ജീവിതത്തില്‍ ഇനി അങ്ങല്ലാതെ വേറൊരു പുരുഷന്‍ ഉണ്ടാകില്ല..ഇത് സത്യം സത്യം സത്യം..അങ്ങെന്നെ ഒരിക്കലും വെറുക്കല്ലേ…”
ദിവ്യ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു. വാസുവിന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു. പ്രേമവും സ്ത്രീകളോടുള്ള ബന്ധവും ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്ന കാര്യങ്ങളല്ല. പക്ഷെ ദിവ്യ അവന്റെ മനസ്സില്‍ ഒരിടം കണ്ടെത്തിക്കഴിഞ്ഞു എന്നവന്‍ മനസിലാക്കി. ഏറെ നാളുകള്‍ തന്നെ ഒരു നികൃഷ്ടജീവിയായി കണ്ടിരുന്ന അവള്‍ ഇന്ന് തനിക്ക് വേണ്ടി അടിമുടി മാറിയിരിക്കുന്നു! തന്നെ എത്രയധികം അവള്‍ വെറുത്തിരുന്നോ അതിലേറെ ഇന്നവള്‍ തന്നെ സ്നേഹിക്കുന്നു. ജീവിതത്തില്‍ തനിക്ക് സ്നേഹം ലഭിച്ചിട്ടുള്ളത് രുക്മിണി എന്ന തന്റെ വളര്‍ത്തമ്മയില്‍ നിന്നു മാത്രമായിരുന്നു. കുറെയൊക്കെ വാത്സല്യം ഗീവര്‍ഗീസ് അച്ചനും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ വളര്‍ത്തച്ഛനും തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ അവരാരും നല്‍കുന്ന സ്നേഹമല്ല ദിവ്യ പകര്‍ന്നുകൊണ്ടിരിക്കുന്നത്; അവള്‍ തന്റെ ജീവിത പങ്കാളി ആകാന്‍ വൃതം എടുത്തിരിക്കുകയാണ്..ഇവള്‍..ഈ അതിസുന്ദരി!

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025