Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 7

വാസു ആദ്യമായി അവളെ ആ മനസോടെ നോക്കി. അപ്പോഴാണ്‌ അവന്‍ അവളുടെ സൌന്ദര്യത്തിന്റെ വില തിരിച്ചറിയുന്നത്. ഇപ്പോള്‍ അവള്‍ വെറും ബാഹ്യ സൌന്ദര്യത്തിന്റെ മാത്രമല്ല, ആന്തരീക സൗന്ദര്യത്തിന്റെയും ഉടമയായി മാറിയിരിക്കുന്നു. അവളുടെ ശരീര സ്പര്‍ശനം അവനില്‍ ആദ്യമായി രതിവികാരം ഉണര്‍ത്തി. അവന്റെ പുരുഷത്വം ഉണര്‍ന്നു. എങ്കിലും കാലം അവനു സമ്മാനിച്ച പക്വത അവനെ വിട്ടുപോയിരുന്നില്ല.
“ദിവ്യെ..നീ ചെറുപ്പമാണ്..ഓരോരോ സമയത്ത് തോന്നുന്ന വികാരം പോലെ തീരുമാനങ്ങള്‍ എടുക്കരുത്..നീ പറഞ്ഞതൊക്കെ എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളവ തന്നെ..പക്ഷെ നീ ഒന്ന് കൂടി ചിന്തിക്കണം…”
വാസു അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു. ദിവ്യ തലയുയര്‍ത്തി അവനെ നോക്കി.
“വാസുവേട്ടാ..എനിക്ക് പ്രായം കുറവാണ്..പക്ഷെ എന്റെ മനസ്‌ ചപലയായ ഒരു പെണ്‍കുട്ടിയുടെതല്ല….ഈ അടുത്ത സമയത്ത് വസുവേട്ടനില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു..എന്നെ അത് ഒരു ഇരുത്തം വന്ന സ്ത്രീയാക്കി മാറ്റിക്കഴിഞ്ഞു…ഈ തീരുമാനം ഒരു ചാപല്യത്തില്‍ നിന്നും ഉണ്ടായതല്ല..എന്റെ മനസിന്റെ അടിത്തട്ടില്‍ നിന്നും വന്ന ഉറച്ച, ഒരുകാലത്തും ഒരു സാഹചര്യത്തിലും മാറ്റം വരാത്ത തീരുമാനമാണ്..എനിക്കൊരു പുരുഷന്‍ ഈ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് അങ്ങ് മാത്രമായിരിക്കും..അങ്ങനെ സംഭവിച്ചില്ല എങ്കില്‍ എന്റെ ജീവിതം വെറും കുത്തഴിഞ്ഞ പുസ്തകമായിരിക്കും..” അവള്‍ വിതുമ്പി.
അവള്‍ പറയുന്നത് ഒരു ഉറച്ച മനസിന്റെ തീരുമാനമാണ് എന്ന് വാസുവിന് മനസിലായി. അവന്‍ അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി. പിന്നെ ആ മുഖം സ്വന്തം കൈകളില്‍ എടുത്തു.
“ദിവ്യെ..എനിക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..നീ എന്നെ സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല…കാരണം അതിനുള്ള അര്‍ഹത തെരുവ് തെണ്ടിയായ എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നു..പക്ഷെ ഇപ്പോള്‍ ഞാന്‍ എന്തൊക്കെയോ ആണെന്ന് തോന്നിപ്പോകുന്നു..നീ പറയുന്നത് സത്യമാണെങ്കില്‍, നീ എന്റെയൊപ്പം ജീവിക്കും..എന്റെ ജീവിതത്തിലും വേറൊരു പെണ്ണ് ഉണ്ടാകില്ല…ഒരിക്കലും…” അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
ദിവ്യയുടെ കണ്ണുകള്‍ തിളങ്ങി. കണ്ണീര്‍ തുളുമ്പി നിന്നിരുന്ന ആ മിഴികള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് വാസു കണ്ടു. അവള്‍ അവന്റെ മടിയിലേക്ക് കയറി മുഖാമുഖം ഇരുന്ന്‍ അവനെ ഇറുകെ പുണര്‍ന്നു. ജീവിതത്തില്‍ ആദ്യമായി വാസു ഒരു പെണ്‍കുട്ടിയുടെ ചുണ്ടുകളുടെ സ്വാദ് അറിഞ്ഞു. ദിവ്യയുടെ ഇളം ചുണ്ടുകളുടെ ഇടയില്‍ അവന്റെ അധരങ്ങള്‍ അലിയുകയായിരുന്നു. അല്‍പനേരം അങ്ങനെ ആലിംഗനബദ്ധരായി ഇരുന്ന ശേഷം ദിവ്യ മുഖം മാറ്റി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025