Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 7

“എന്റെ വാസുവേട്ടന്റെ കൈകൊണ്ട് ഈ കഴുത്തില്‍ താലി വീഴുന്ന അന്ന്..നമ്മള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാകും..”
അവള്‍ അങ്ങനെ പറഞ്ഞിട്ടു വീണ്ടും അവന്റെ ചുണ്ടുകള്‍ വായിലാക്കി ചപ്പി. വാസു അനുഭൂതിയുടെ ഒരു പുത്തന്‍ ലോകത്തേക്ക് പറന്നുയരുകയായിരുന്നു. അവളുടെ തുടുത്ത ചുണ്ടുകള്‍ അവന്‍ മെല്ലെ നുണഞ്ഞു.
“ശരി മോളെ..ഞാന്‍ പോകുന്നു..ഇനി നമ്മളിങ്ങനെ തമ്മില്‍ അടുത്തിഴപഴകാന്‍ പാടില്ല..അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്” അവളുടെ മുഖം വിടര്‍ത്തി മാറ്റിയ ശേഷം വാസു പറഞ്ഞു. ദിവ്യ അവന്റെ മുഖത്ത് കൈകള്‍ കൊണ്ട് തലോടിക്കൊണ്ട് തലയാട്ടി.
“ഒരുമ്മ കൂടി” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. വാസു ചിരിച്ചു. ദിവ്യ അവനെ ഇറുകെ പുണര്‍ന്ന് ആ അധരങ്ങള്‍ വായിലാക്കി വീണ്ടും നുണഞ്ഞു.
പെട്ടെന്ന് മുറിയില്‍ ലൈറ്റ് ഓണായി. ദിവ്യ ഞെട്ടലോടെ അവന്റെ മടിയില്‍ നിന്നും ചാടി ഇറങ്ങി. സംഹാരരുദ്രനെപ്പോലെ നില്‍ക്കുന്ന അച്ഛനെയും ഒപ്പം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന അമ്മയെയും അവരിരുവരും കണ്ടു.
“എടാ നായിന്റെ മോനെ..എനിക്കറിയാമായിരുന്നെടാ നീയൊക്കെ എന്നായാലും തനിനിറം കാണിക്കുമെന്ന്..അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തരുത് എന്ന് പഴമക്കാര്‍ പറയുന്നത് പൂര്‍ണ്ണ സത്യമാണെടാ…നിന്നെ ഞാന്‍ അറിയാതെ സ്നേഹിച്ചു പോയി..നിന്റെ അഭിനയത്തില്‍ ഞാന്‍ വീണു..ഇല്ല…ഇനി നിന്റെ അഭിനയം ഇവിടെ നടക്കില്ല…നിഷ്കളങ്കനായ എന്റെ അനുജനെ വരെ നീ കാരണം ഞാന്‍ തെറ്റിദ്ധരിച്ചു..നിന്റെ തെമ്മാടിത്തം അവന്‍ കൈയോടെ പിടികൂടും എന്നായപ്പോള്‍ നീ അവനെ പ്രതിയാക്കി…ഇല്ല….ഇനി നീയെന്ന വ്യക്തിയും ഈ വീടും തമ്മില്‍ ഒരു ബന്ധവുമില്ല….ഇറങ്ങടാ പുറത്ത്..” ശങ്കരന്‍ കോപാക്രാന്തനായി അലറി.
വാസു നിസംഗതയോടെ അയാളെ നോക്കി.
“അച്ഛാ..അച്ഛന്‍ കരുതുന്നത് പോലെ ഒന്നുമില്ല…” ദിവ്യ ഭീതിയോടെ അയാളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
“ഭ നാണം കെട്ടവളെ..മിണ്ടിപ്പോകരുത്..ലോകത്ത് ഒരച്ഛനും ആഗ്രഹിക്കില്ലടി ഇങ്ങനെ ഒരു മകളുടെ തന്ത ആകാന്‍..വൃത്തികെട്ട ജന്മം… എങ്ങനെ ഉണ്ടെടി നിന്റെ മോന്റെ കൊണം? അവന്‍ നിന്റെ മോള്‍ക്ക് വയറ്റില്‍ ഉണ്ടാക്കി കൊടുത്തേനെ ഞാനിത് കണ്ടില്ലായിരുന്നെങ്കില്‍..” ശങ്കരന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്ന രുക്മിണിയോട് ആക്രോശിച്ചു.
“എന്നാലും വാസു…നീയും…..” രുക്മിണി പൊട്ടിക്കരഞ്ഞുപോയി.
“അമ്മെ..നിങ്ങള്‍ ധരിക്കുന്നത് പോലെ ഒന്നും ഇവിടെ നടന്നിട്ടില്ല..ദയവായി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്‌ കാണിക്കൂ..” വാസു അമ്മയുടെ കരച്ചില്‍ സഹിക്കാനാകാതെ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025