Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 7

“ഭ തെണ്ടി..ഞങ്ങളോ? ആരാടാ ഈ ഞങ്ങള്‍? നിനക്ക് പറയാന്‍ ഒരുപാടു കഥകള്‍ കാണും. പക്ഷെ ഇനിയും അതൊക്കെ കേട്ടു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ലടാ ഞാനും ഇവളും..നിന്റെ ഒരു ന്യായവും ഇനി കേള്‍ക്കണ്ട..എല്ലാം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് കണ്ടു കഴിഞ്ഞെടാ..എല്ലാം…ഉം..ഇറങ്ങ്..നിന്റെ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടോ അതെല്ലാം എടുത്ത് ഈ നിമിഷം നീ ഇവിടുന്ന് ഇറങ്ങിക്കോണം..മേലാല്‍ ഈ പരിസരത്ത് നിന്നെ കണ്ടാല്‍ നീ വിവരം അറിയും..” ശങ്കരന്‍ അവന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു. രുക്മിണി ശരീരം തളര്‍ന്നു പിന്നിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ ഓടിച്ചെന്നു അമ്മയെ പിടിച്ചു.
“മാറി നില്‍ക്കടി പട്ടീ..തൊടരുത് അവളെ.. നീ തൊട്ടാല്‍ അവള്‍ അശുദ്ധയാകും.. “ ശങ്കരന്‍ അലറിക്കൊണ്ട് അവളെ പിടിച്ചു തള്ളിയിട്ട് രുക്മിണിയെ താങ്ങി. ദിവ്യ കട്ടിലിലേക്ക് തെറിച്ചു വീണു പോയിരുന്നു. വാസു അല്‍പനേരം അങ്ങനെ നിന്ന ശേഷം പുറത്തിറങ്ങി.
“വാസുവേട്ടാ..പോകല്ലേ..” ദിവ്യ എഴുന്നേറ്റ് നിലവിളിച്ചു.
“ഭ കഴുവര്‍ട മോളെ..അവള്‍ടെ ഒരു വാസുവേട്ടന്‍…”
ശങ്കരന്‍ പുറത്തിറങ്ങി അവളെ ഉള്ളിലാക്കി കതകടച്ച ശേഷം രുക്മിണിയെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയി. അവള്‍ക്കുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ദിവ്യ തെറ്റ് ചെയ്താലും വാസു ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടില്ലായിരുന്നു എങ്കില്‍ അവളത് ഒരിക്കലും വിശ്വസിക്കുകയും ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ജീവിതം മൊത്തത്തില്‍ തകര്‍ന്നുപോയ മാനസികാവസ്ഥയിലായിരുന്നു അവള്‍. ശങ്കരന്‍ അവളെ കട്ടിലിലേക്ക് കിടത്തി. ബോധരഹിതയായി കിടന്ന രുക്മിണിയെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ നിഷ്കളങ്കമായ വിശ്വാസത്തിന്‍ മേലാണ് ആ ചതിയന്‍ തീ വാരി എറിഞ്ഞിരിക്കുന്നത്. സ്വന്തം അമ്മയേക്കാള്‍ അധികം അവനെ സ്നേഹിച്ച ഇവളെ എങ്കിലും അവന്‍ ഓര്‍ക്കണമായിരുന്നു.
മുറിയില്‍ കയറിയ വാസു തന്റെ തുണികള്‍ എല്ലാം വാരി ഒരു ബാഗില്‍ വച്ചു. അവന് എടുക്കാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. ബാഗ് റെഡിയാക്കി മുണ്ടും ഷര്‍ട്ടും ധരിച്ച് അവന്‍ പുറത്ത് വന്നു.
“അച്ഛാ..ഞാന്‍ പോകുന്നു..എനിക്ക് അമ്മയെ ഒന്ന് കാണണം”
അവന്‍ മുറിക്കു പുറത്ത് നിന്നു പറഞ്ഞു.
“വാസുവേട്ടാ പോകല്ലേ..അച്ഛന്‍ കാര്യമായി പറഞ്ഞതല്ല..ഏട്ടന്‍ പോയാല്‍ ഈ വീട് തകര്‍ന്നു പോകും ചേട്ടാ..പ്ലീസ്..” ദിവ്യ അവളുടെ മുറിയുടെ ജനലിലൂടെ കരഞ്ഞു വിളിച്ചു പറഞ്ഞു.
“മിണ്ടാതിരിക്കെടി നായെ…”
ശങ്കരന്‍ മുറിക്കു പുറത്ത് വന്ന് അവളോട് അലറി. പിന്നെ വാസുവിന്റെ നേരെ തിരിഞ്ഞു “നിന്നെ അവള്‍ക്കിനി കാണണ്ട..മേലാല്‍ നീ ഇവിടെ വന്നു പോകരുത്..ഉം ഇറങ്ങ്…..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025