Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുടിയഴകി 1

ഫോണ്‍ വെച്ചിട്ട് സനിത ചേച്ചി എന്റെ മുഖത്തേക്ക് നോക്കി ‘ എട്ടിന്റെ പണി കിട്ടിയല്ലോ ആദര്‍ശേ… ‘ എന്ന് പറഞ്ഞു.

‘എന്താ ചേച്ചീ എന്ത് പറ്റി?’ എന്ന് ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.

‘എടാ മറ്റേ ആ സുഡാനിയില്ലേ, നമ്മുടെ എക്‌സ്‌പോര്‍ട്ടിംഗ് പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ സുഡാനി, അയാള്‍ നാളെ പത്ത് മണിക്ക് മെറിഡിയന്‍ ഹോട്ടലില്‍ വരുന്നുണ്ടെന്ന് …”

”അയ്യോ അപ്പോള്‍ ചേച്ചി എങ്ങനെ … ‘

‘എടാ അപ്പോള്‍ ഇന്ന് തന്നെ ഞാന്‍ കൊച്ചിയില്‍ വരേണ്ടി വരുമല്ലോ. രാവിലെ ഇവിടുന്ന് വരുന്നത് ബുദ്ധിമുട്ടാവുമല്ലോ… ‘

‘ ചേച്ചി കഴിക്ക് നമുക്ക് സമാധാനമായി ആലോചിക്കാം. ‘

ഞങ്ങള്‍ സദ്യ കഴിച്ചു. പായസം വന്നപ്പോള്‍ ചേച്ചി അവരുടെ പമ്മന്‍ ജൂനിയര്‍ എഴുതിയ കഥ ഇലയില്‍ ഉണ്ടായിരുന്ന പഴമെടുത്ത് എനിക്ക് തന്നു.

‘ ഇതെടുത്ത് പായസത്തില്‍ ഒരു പിടി പിടിക്ക് ട്ടോ… ‘ ചേച്ചിയുടെ ആ സ്‌നേഹം എനിക്ക് വല്ലാത്തൊരു അനുഭവമായി.

എങ്കിലും നാളെ സുഡാനിയെ കാണാന്‍ പോകുന്ന കാര്യമായിരുന്നു ചേച്ചിയുടെ മനസ്സില്‍.

‘എടാ ആദര്‍ശേ ഇന്നുതന്നെ കൊച്ചിക്ക് പോകേണ്ടി വരുമല്ലോ. നിന്റെ കൂടെ തിരികെ വരാമല്ലേ’ ചേച്ചിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസ്സിലൊരു സന്തോഷ പൂത്തിരി പൊട്ടി.

‘ അങ്ങനെങ്കില്‍ വേഗം ഒരുങ്ങിക്കോ എനിക്ക് നേരത്തെ പോയിട്ട് ഒരു പരിപാടിയുണ്ടായിരുന്നു.’ ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ സദ്യയുണ്ടിട്ട് പെട്ടെന്ന് കൈകഴുകാന്‍ പോയി. എന്റെ വലതു വശത്ത് നിന്നായിരുന്നു സനിത ചേച്ചി കൈ കഴുകിയത്. ഞാന്‍ വലത്തേക്ക് ഒരു കാക്ക നോട്ടം നോക്കി. ചേച്ചിയുടെ ഇടത് മുല ചുവന്ന ബ്ലൗസിനുള്ളില്‍ വിയര്‍ത്തു കുളിച്ചു നില്‍ക്കുന്നത് കണ്ടു.

ചേച്ചിമക്കളോട് വേഗം വീട്ടില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ‘അമ്മ പൊയ്‌ക്കോ ഞങ്ങള്‍ വരണില്ലാ…’ എന്ന് പറഞ്ഞു.

ചേച്ചിയുടെ ആങ്ങളയുടെ മക്കളുമൊത്ത് കളിച്ചു നടക്കുകയായിരുന്നു അവര്‍.

‘ ഇന്ന് പോയില്ലങ്കില്‍ അച്ഛന്‍ പിണങ്ങും ട്ടോ… ‘ സനിത ചേച്ചി അവരോട് പറഞ്ഞു.

‘അമ്മ ആദര്‍ശങ്കിളിനൊപ്പം പൊയ്‌ക്കോ… ‘ അവര്‍ പറഞ്ഞു.

‘ അപ്പോ നിങ്ങള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ…’ സനിത ചേച്ചി ശബ്ദം ഉയര്‍ത്തി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025