‘ ചേച്ചിയുടെ മുടിയുടെ ഭംഗി ഇന്നാണ് ഞാന്‍ ശരിക്കും ആസ്വദിച്ചത്…’ എന്റെ വാക്കുകള്‍ തൊണ്ടയില്‍ നിന്ന് പുറത്തു വന്നില്ല.
‘ ഉം… എന്താ… എന്താ …’ ചേച്ചി കൊഞ്ചും പോലെ എനിക്ക് തോന്നി.
‘അല്ല, ചേച്ചിയുടെ മുടിയ്ക്ക് ഇന്ന് നല്ല ഭംഗിയുണ്ടെന്ന് …’
‘ഉം …. എന്താ എന്താ മോനേ… ‘ ചേച്ചി തല ഒരു വശത്തേക്ക് ചരിച്ച് കണ്ണ് എന്നിലേക്കൊരു പ്രത്യേക രീതിയില്‍ നോക്കി ചോദിച്ചു.
അപ്പോള്‍ വെയിറ്റര്‍ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി എത്തി.
ഭക്ഷണം കഴിച്ച് ചേച്ചി നേരത്തെ പറഞ്ഞതുപോലെ ടെക്സ്റ്റയില്‍സില്‍ നിന്ന് ഡ്രസും വാങ്ങി ഞങ്ങള്‍ കൊച്ചിയിലേക്ക് യാത്ര തുടര്‍ന്നു.
‘ ചേച്ചി ഇരുപത്തിയെട്ടിന് കളി കാണാന്‍ വരുന്നോ ‘ ഞാന്‍ ചോദിച്ചു.
‘കളിയോ?’ ചേച്ചിയുടെ ശബ്ദം കാറില്‍ കേട്ടിരുന്ന പാട്ടിലും ഉറക്കെയായിരുന്നു. ‘വേറൊന്നുമല്ല, ഐ എസ് എല്‍ ന്റെ കാര്യമാ പറഞ്ഞത് … ചേച്ചി ഏത് കളിയാ ഉദ്ദേശിച്ചത് …’
‘ചെക്കാ മേടിക്കും നീ…’ എന്ന് പറഞ്ഞ് സനിത ചേച്ചി വീണ്ടും എന്റെ തുടയില്‍ അമര്‍ത്തി പിച്ചി.
ഈ തവണ എനിക്ക് നന്നായി വേദനിച്ചെങ്കിലും ഒരു കൗണ്ടര്‍ അടിച്ചു ഞാന്‍…’ ചേച്ചി തന്നാല്‍ ഞാന്‍ വാങ്ങുമേ… ‘
‘ ഓ തന്നാലേ വാങ്ങുള്ളോ നീ…’
‘പിന്നല്ലാതെ മനസ്സോടെ തന്നാല്‍ വാങ്ങും. അല്ലെങ്കില്‍ ചേച്ചി മീറ്റൂ അടിച്ചാല്‍ ഞാന്‍ അഴി എണ്ണില്ലേ …? ‘
അതു കേട്ട് ചേച്ചി പൊട്ടി ചിരിച്ചു.
‘ ശരിയല്ലേ, ശരിയല്ലേ…’ ഞാന്‍ ചോദിച്ചു.
‘ഉം … ഉം… ശരിയാ ശരിയാ… ഇനി ഞാന്‍ നുള്ളിയെന്ന് പറഞ്ഞ് നീ എനിക്കെതിരെ മീറ്റു അടിക്കുമോ ആദര്‍ശേ…?’ ചേച്ചി ചോദിച്ചു.
‘ഏയ് ചേച്ചി ഈ ശരീരത്ത് എന്ത് വേണമെങ്കിലും ചെയ്തോളൂ … എനിക്ക് നോ പ്രോബ്ലം ‘ ഞാന്‍ പിന്നെയും പന്ത് സനിത ചേച്ചിയുടെ കോര്‍ട്ടിലേക്ക് തിട്ടയിട്ടു.
‘അയ്യടാ മടിയാ… അങ്ങനിപ്പം മനസ്സില്ല … ‘ സനിത ചേച്ചി ചിണുങ്ങി.
‘എങ്കില്‍ വേണ്ട ‘ ഞാന്‍ വെറുതെ ഗൗരവം കാണിച്ചു.
