Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈ വിസിറ്റ് – 2

“അച്ഛന്‍ പറഞ്ഞല്ലോ മാമനേം കൊണ്ട് പോകുമെന്ന്”

“അത് പിന്നെ. ഇപ്പം നീ പോയി അടിച്ചു പൊളിച്ചിട്ട്‌ വാ”

ചേച്ചിയും രേഖയും എന്റെ ശബ്ദം കേട്ടിറങ്ങി വന്നു.

“തടി കൂടിയല്ലോടാ..”

എന്നെ കണ്ടപാടെ ചേച്ചി ചോദിച്ചു. ചേച്ചി വീണ്ടും മെലിഞ്ഞിരുന്നു. എങ്കിലും തടി കൂടുതല്‍ തന്നെയായിരുന്നു ഇപ്പോഴും. രേഖ ഒരു പഴയ ചുരിദാര്‍ ആണ് ധരിച്ചിരുന്നത് എങ്കിലും, അവളുടെ അംഗസൌഷ്ഠവം വളരെ കൂടിയിരുന്നു. അന്ന് പതിനാറാം വയസില്‍ കണ്ട മുലകള്‍ ഇപ്പോള്‍ രണ്ട് മുഴുത്ത കുമ്പളങ്ങകള്‍ പോലെ നെഞ്ചു നിറഞ്ഞു നില്‍ക്കുകയാണ്. കൊഴുത്ത നല്ല വണ്ണമുള്ള കൈത്തണ്ടകള്‍. നന്നായി വിരിഞ്ഞ വയര്‍. മുഖത്തെ ലാസ്യഭാവം പഴയതിനേക്കാള്‍ കൂടിയിരിക്കുന്നു. മുന്‍പില്ലാത്ത ഒരു പ്രത്യേകതയും അവളില്‍ ഞാന്‍ കണ്ടു. സദാ ലേശം വിടര്‍ന്നിരിക്കുന്ന വായ. തമ്മില്‍ തൊടാതെ ലേശം തുറന്നിരുന്ന ആ ചുണ്ടുകള്‍ എന്തിനോ വേണ്ടി ദാഹിക്കുന്നതുപോലെ. കീഴ്ചുണ്ടില്‍ നിന്നും തേന്‍ ഊറി ഒലിക്കുന്നുണ്ടോ എന്നെനിക്ക് തോന്നി. എന്നെ കണ്ടിട്ട് അവളില്‍ യാതൊരു ഭാവഭേദവും ഞാന്‍ കണ്ടില്ല. നിര്‍വികാരമായ ആ നോട്ടം എന്നില്‍ അസ്വസ്ഥത സൃഷ്ടിച്ചു.

അളിയന്‍ എന്നെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസിലാക്കി. അളിയന്റെ മാനേജരെ ഞാന്‍ കണ്ടു എന്നറിഞ്ഞപ്പോള്‍ ആശാന് സന്തോഷമായി. പരിചയപ്പെടുത്തേണ്ടി വന്നില്ലല്ലോ എന്ന് പറയുകയും ചെയ്തു. അങ്ങനെ അളിയന്‍ മകനെയും കൂട്ടി യാത്രയായി. വീട്ടില്‍ ഞാനും ചേച്ചിയും രേഖയും മാത്രം അവശേഷിച്ചു. രണ്ടുമൂന്നു ദിവസങ്ങള്‍ ഞാന്‍ തിരക്കിലായിരുന്നു. അളിയന്റെ സൈറ്റില്‍ എനിക്ക് സ്ഥിരം പോകേണ്ടി വന്നതാണ്‌ കാരണം. അന്ന് ട്രെയിനില്‍ വച്ചു പരിചയപ്പെട്ട മാനേജര്‍ അളിയന് നല്‍കുന്ന അതെ ബഹുമാനം എനിക്കും നല്‍കി. അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഷേറിന്റെ മുഖം എനിക്കോര്‍മ്മ വന്നെങ്കിലും രേഖയുടെ മുഖം അതിന്റെ മുകളില്‍ വന്ന് എന്നെ പിന്നിലേക്ക് വലിച്ചു.

നാലാം ദിവസം ഞാന്‍ ഫ്രീ ആയിരുന്നു. രാവിലെ എങ്ങോ പോയ ചേച്ചി ഉച്ച തിരിഞ്ഞാണ് വന്നത്. രേഖയും ഞാനും തമ്മില്‍ അത്യാവശ്യ കാര്യങ്ങള്‍ അല്ലാതെ പഴയപടി യാതൊരു സൌഹൃദ സംഭാഷണവും ഉണ്ടായില്ല. ചേച്ചിയെ കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഞങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ എങ്കിലും സംസാരിച്ചിരുന്നത്. അതിനപ്പുറം യാതൊരുവിധ സൌഹൃദ സംഭാഷണങ്ങളും ഞങ്ങള്‍ തമ്മിലുണ്ടായില്ല. ഞങ്ങള്‍ക്കിടയില്‍ വളരെ വലിയ ഒരു അകലം നിലനില്‍ക്കുന്നത് എന്നില്‍ അസ്വസ്ഥത സൃഷ്ടിച്ചു. പഴയതുപോലെ അടുക്കാന്‍ ശ്രമിക്കാന്‍ എന്റെയും അവളുടെയും ഈഗോ സമ്മതിച്ചുമില്ല. പക്ഷെ രേഖയെ കാണുമ്പൊള്‍ ഒക്കെ എന്റെ ലിംഗം ഇളകും. അവളുടെ വിരിഞ്ഞ ചന്തികളും തെറിച്ച് യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്ന മുലകളും കടിച്ചു തിന്നാന്‍ തോന്നുന്ന അധരങ്ങളും എന്നെ അതിയായി ഭ്രമിപ്പിച്ചു. അന്ന് വൈകുന്നേരം രേഖ കുളി കഴിഞ്ഞിറങ്ങിയത് ഒരു ഇളംനീല ഷര്‍ട്ടും ഇളംനീല അരപ്പാവാടയും ധരിച്ചാണ്. ഞാന്‍ ഇത്തവണ വന്നതിനു ശേഷം ആദ്യമായാണ് അവള്‍ അരപ്പാവാട ഇടുന്നത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025