രണ്ടു പേർക്ക് ഇരിക്കാൻ പറ്റിയ 5 കംപാർട്മെന്റ്സ്.. ഞങ്ങൾ അവസാനത്തെ കംപാർട്മെന്റിൽ ആണ് ഇരിക്കുന്നത്, ഞാനും കീർത്തിയും.. അതുകൊണ്ട് ബാക്കിയുള്ളവരുടെ പിൻവശമേ ഞങ്ങക്ക് കാണാൻ പറ്റു.
കീർത്തി ഒരു ബീച്ച് ഫ്രോക്ക് ആണ് ഇട്ടിരിക്കുന്നത്, ബ്ലൂ കളറിൽ വൈറ്റ് ഡോട്സ് ഉള്ള ടൈപ്പ് ഡിസൈൻ. ഞാൻ ഒരു ബ്ലൂ ഷർട്ടും വൈറ്റ് പാന്റും.
എപ്പോലത്തെയും പോലെ എന്റെ നോട്ടം സനയിലേക്ക് തന്നെ ആയിരുന്നു.. അവൾ എപ്പോലത്തെയും പോലെ മിണ്ടാതെ ഏറ്റവും മുന്നിൽ അർഷാദിന്റെ കൂടെ ഇരിപ്പുണ്ട്. ഒരു ബ്ലാക്ക് ടോപ്പും വൈറ്റ് പാന്റും അതിനു ചേരുന്ന തട്ടവും. ബോട്ടിന്റെ സ്പീഡ് കാരണം അവളുടെ തട്ടം വീശുന്നുണ്ട്.. അവൾ അത് കൈകൊണ്ട് പിടിച്ചു നിർത്തിയിരിക്കുകയാണ്.. പിൻവശത്തു മുടിയും കാറ്റിൽ പറന്നു നടക്കുന്നു.. അവൾ ഇടയ്ക്കു എന്നെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെ അർഷാദിനോട് എന്തോ സംസാരിക്കുന്നു.
” മതി മതി ഇളിച്ചത്.. ബാക്കി അവിടെ എത്തീട്ട് മതി.. കുട്ടികുരങ്ങനെ പോലെ ഇരുന്നു ചിരിക്കുന്നത് കണ്ടില്ലേ.. ” കീർത്തിയുടെ കമന്റ്.. ഞാൻ അവൾക്കു നേരെ തിരിഞ്ഞു കവിളിൽ ഒരു ഉമ്മകൊടുത്ത കയ്യിൽ പിടിച്ചിരുന്നു.
” എന്താ നിനക്ക് പൊസ്സസ്സീവ്നെസ്സ് തോന്നുന്നുണ്ടോ.. മൈ ഡിയർ സ്വീറ് വൈഫ്.. ” അവളുടെ ചെവിയുടെ അടുത്ത് കൊണ്ടുപോയി ഞാൻ ചോദിച്ചു,,..
” ഹ്മ്മ് എനിക്ക് അങ്ങനെ തോന്നിയാൽ നിന്നെ ഞാൻ ഇപ്പോൾ പിടിച്ചു കടലിലേക്ക് തള്ളിയേനെ.. ” അവളുടെ മറുപടി.
ഒന്നും ഇല്ലെങ്കിലും എനിക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു.. എല്ലാം കഴിയുമ്പോൾ ഞങ്ങക്ക് ഇടയിൽ എന്തെങ്കിലും ഈഗോ ക്ലാഷ് വന്നാലോ എന്നൊരു ഭയം.. ആദ്യമേ ഇതിനെ പറ്റി സംസാരിച്ചാണ് എല്ലാം തുടങ്ങി വെച്ചതെങ്കിലും ഇപ്പോലൊരു പേടി.. പ്രത്യേകിച്ച് സനയോടു ഇത്രയധികം ക്ലോസ് ആയപ്പോൾ.
ജയനെയും വീണയെയും ശ്രദ്ധിച്ചപ്പോൾ അവർ ആദ്യം കുറച്ചു നേരം നാട്ടിൽ വിളിച്ചു കുട്ടികളോട് സംസാരിക്കുന്നത് കേട്ടു.. അവർ അവിടെ വെക്കേഷന് അടിച്ചുപൊളിക്കാന് എന്ന് അത് കേൾക്കുമ്പോൾ അറിയാം..
ജയൻ ഒരു ടി ഷർട്ടും ട്രൗസറും ആണ് ധരിച്ചിരിക്കുന്നത്. വീണ ഒരു കട്ടി കുറഞ്ഞ മെറ്റീരിയൽ ചുരിദാറും.. അതിൽ അവളുടെ ബോഡി കർവ്സ് നന്നായി എടുത്തു കാണാം.. സാധാരണ ആ പ്രായത്തിൽ ഉള്ളവരുടെ പോലെ തടിയൊന്നും അവൾക്കില്ല.. അത്യാവശ്യം നല്ല നീളം ഉള്ളതുകൊണ്ട് അൽപ്പം തടി ഉണ്ടെങ്കിലും അത് ചേരുന്നുണ്ട്.. നല്ല നീളം ഉള്ള മുടിയാണ്. കീർത്തിക്കും സനക്കും ഉള്ളതിന്റെ ഇരട്ടി നീളം കാണും അതിനു.. നല്ല തിക് ഹെയർ.. എന്റെ നേരെ മുമ്പിൽ ഇരിക്കുന്നതുകൊണ്ടു കാറ്റിൽ അതെന്റെ മുഖത്ത് വരെ തട്ടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് അത് കെട്ടി വെക്കുന്നുണ്ടെങ്കിലും കാര്യമില്ല.. അത് ലൂസ് ആയി പോകുന്നു.. ഇത്രയും മുടി ഉള്ള കാര്യം ഞാൻ അപ്പോളാണ് കാണുന്നത്.

Comments are closed.