Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി 3

” ഞാൻ  അവളുടെ  കൂടെ  ബസ്സിൽ വന്നവരോട് തിരക്കാൻ പോയതാ  നിന്റെ കൂടെ  നടക്കുന്നത് കൊണ്ട്  അവർ  എന്നെ കണ്ടപ്പോൾ അവിടെന്ന് മാറിപ്പോയി…. ഞാൻ പിന്നെ  ഷാഹിനയുടെ  അടുത്ത് ചെന്ന്  എന്താ കാര്യം  എന്ന്  തിരക്കാൻ പറഞ്ഞു ”

” എന്നിട്ട്  അവൾ  എന്ത് പറഞ്ഞു ”

” ടാ ഷാഹിന  അറിഞ്ഞത് അനുസരിച്ചു ആണെങ്കിൽ ഇന്ന് അഞ്‌ജലി  ബസ്സിൽ കയറിയത് മുതൽ ബസ്സിൽ ഉണ്ടായിരുന്നവർ അവളോട്  അന്നത്തെ  സംഭവം ചോദിച്ചു കൊണ്ടിരിക്കുക ആയിരിന്നു ”

” അവളെന്താ അവരോട്  പറഞ്ഞത് ”

” ടാ അവള് പറഞ്ഞു നീ അവളെ  ഒന്നും ചെയ്തില്ല അവളു  വീണപ്പോൾ നീ  പിടിച്ചു  എണീപ്പിച്ചത് ആണെന്ന്……. ഞാൻ  അപ്പോയേ പറഞ്ഞില്ലേ ഇതൊക്കെ ആ നിതിന്റെ കുത്തി കഴപ്പ്  ആണെന്ന് ”

“അപ്പൊ  അവൾ  കരഞ്ഞത് എന്തിനാ ”

” ടാ നീയും ആയി  ഏതൊങ്കിലും പെണ്ണുങ്ങൾ  ഒന്നു സംസാരിച്ചാൽ തന്നെ  ഇവിടെ  അതൊരു ടോക്ക് ആവില്ലേ … പിന്നെ  അവൾ  നീ  അവളെ  രക്ഷിച്ചു എന്നെക്കെ പറഞ്ഞാലോ…….  നിനക്ക്  നല്ല പേരല്ലേ……… ബസ്സിൽ ഉള്ളവർ കളിയാക്കിയതണ് ”

” അപ്പോൾ കുഴപ്പം ഒന്നും ഇല്ല……. ഇപ്പോൾ ഈ കോളേജിൽ വച്ചുതന്നെ എന്റെ പേരിൽ ഒരു ഇഷ്യൂ ഉണ്ടായി അത്ര തന്നെ…….. പോവാൻ പറ ”

എനിക്ക് എന്തോ വല്ലാത്ത ആശ്വാസം തോന്നി ഞാൻ പേടിച്ചത് പോലെ ഒന്നും നടക്കില്ല. പിന്നെ  നിതിനെ കൈകാര്യം ചെയ്താൽ മതി. മുമ്പ് ക്ലാസിലെ പെൺകുട്ടികൾ എന്നോട് മിണ്ടാറില്ലെങ്കിലും ആൺകുട്ടികൾ അതികം അകലം കാണിച്ചിരുന്നില്ല ഇപ്പോൾ സ്ഥിതി മാറി ഞാൻ കാരണം ജൂനിയേർസ് മായി പ്രശനം ഉണ്ടായാൽ ഉണ്ടാകാൻ പോകുന്ന നാണക്കേട് കാരണം അവരും  ഞങ്ങളുടെ ഭാഗത്തേക്ക്‌ അന്ന് നോക്കിയില്ല.

അന്ന് അഞ്ജലിയെ കാണാൻ ഇന്റർവെൽ ടൈമിലും മറ്റും ശ്രെമിച്ചിരുന്നു. പക്ഷെ അന്ന് അവൾ  ക്ലാസ്സിനു വെളിയിൽ ഇറങ്ങിയില്ല.

” ടാ നീ അവളെ  കാണാൻ പോയാൽ പ്രേശ്നങ്ങൾ  കൂടുതൽ വഷളാകുകയെ ഉള്ളു……… ആ നിതിൻ നീ അവളെ  കയറിപിടിച്ചപ്പോൾ ആണ് അവൾ താഴ്ത്തേക്ക് വീണതെന്നും മറ്റും പറഞ്ഞോണ്ട് നടക്കുന്നുണ്ട്……….. അവന്റെ  കാമുകി ആണ് അവൾ  എന്ന  പറയുന്നത്.  എന്നിട്ടും അവൻ  അങ്ങനെ  പറയുന്നെങ്കിൽ അവന്റെ  ഉദ്ദേശം വേറെ എന്തോ ആണ് ”

അനന്ദു എന്നെ  അവളെ  കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് അങ്ങനെ  പറഞ്ഞെതെങ്കിലും. എനിക്കും അതിൽ കാര്യം ഉണ്ടെന്ന് തോന്നി. എനിക്കും അവനെ തിരിച്ചു തല്ലാൻ കൈ തരിക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരം ഞങ്ങൾ  ബൈക്ക് ഷെഡിലേക്ക് പോകാൻ നേരം കൂവിവിളിയും അട്ടഹാസവും കെട്ട് ഞാൻ  തിരിഞ്ഞു നോക്കി. അഞ്‌ജലി അവരുടെ ഡിപ്പാർട്മെന്റ് ബിൽഡിങ്ങിൽ നിന്നു ഇറങ്ങി വരുന്നു. പുറകെ  കുറെ  ആൺകുട്ടികൾ അവളെ പിന്തുടർന്ന് കൊണ്ട്
എന്തെക്കെയോ പറയുണ്ടായിരുന്നു അവൾ  തലകുനിച്ചു  ആണ് നടന്നുരുന്നത്. ഞാൻ  അങ്ങോട്ട്  നടക്കാൻ  തുടങ്ങിയപ്പോൾ അനന്തു എന്നെ  തടഞ്ഞു. റിയാസും പോകണ്ട എന്ന് കണ്ണ് കാണിച്ചു. അഞ്‌ജലി നടന്നു കോളേജ് ബസിനു അടുത്ത് വന്നു.  അവിടെ വേറെയും കുട്ടികൾ  ബസ്സിൽ കയറാൻ വരിയായി നിൽക്കുണ്ടായിരുന്നു.അവൾ അവരുടെ പുറകിൽ നിന്നു

” മോളെ  നിന്നെയും  ആ  രക്ഷകൻ  രക്ഷിച്ചോ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025