Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി 3

നേർച്ചക്കോഴി 3

Nerchakozhi Part 3 | Author : Danmee | Previous Part

 

അമ്മ ചോറ് വിളമ്പിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ എന്റെ കൂടെ ഇരുന്നു” നിനക്ക് എന്ത് വയ്യേ ”

” മ്മ്  ഒന്നും ഇല്ല ”

” മുഖത്തു എന്താ  പാട്…………. നീ  എങ്ങോട്ട്  നോക്കിയേ”

” അത്‌ ഒന്നും  ഇല്ല ”

അപ്പോയെക്കും അമ്മയുടെ  ഫോൺ  അടിക്കാൻ  തുടങ്ങി. അച്ഛൻ  ആയിരിക്കും  ഞാൻ  പെട്ടെന്ന് കഴിച്ചു തീർത്ത് കൈകഴുകി റൂമിൽ കയറി വാതിൽ അടച്ചു. ഫോൺ  എന്റെ കയ്യിൽ തന്നാൽ  അച്ഛൻ  പിന്നെ  വെക്കില്ല. അമ്മ  എന്നെ  വിളിക്കുന്നുണ്ടായിരുന്നു ഞാൻ  ചെവികൊടുക്കാതെ വാതിലിന്റെ കുറ്റിയിട്ടു. ചാർജർ ഊരി ഫോണും ആയി ഞാൻ  കട്ടിലിൽ  കിടന്നു. ഫോണിൽ ഒരുപാട് മിസ്സ്ഡ് കാൾസ് ഉണ്ടായിരുന്നു അച്ഛന്റെയും റിയാസിന്റെയും ആയിരുന്നു അതിൽ കൂടുതൽ. നെറ്റ് ഓൺ ചെയ്തപ്പോൾ വാട്സാപ്പ് മെസ്സേജുകൾ ചൂളം വിളിച്ചു വന്നുകൊണ്ടിരിന്നു. അതിൽ കുറെ ആവിശ്യം ഇല്ലാത്ത  ഗ്രൂപ്പ് കൾ ആണ്  ലീവ് ആയാലും ആരെങ്കിലും ഒക്കെ  പിന്നെയും ആഡ് ചെയ്യും. പിന്നെ  റിയാസിന്റെ ഒരു വോയിസ്‌  മിസ്സെജ്

” ഡാ നിന്നെ വിളിച്ചിട്ട് കിട്ടിയില്ല….. ഇന്ന് എന്തായിരുന്നു പ്രോബ്ലം പോലീസ്കാരിയെ  തെറി വിളിക്കാൻ മാത്രം എന്താ നടന്നത്.  ഞാൻ  അപ്പോൾ  ഒന്നും ചോദിച്ചില്ല  എന്നെ  ഉള്ളു….. പിന്നെ   നാളെത്തെ കാര്യം  ഒന്നും മറന്നിട്ടില്ലല്ലോ…….  നാളെ  ഞാൻ അവിടെ വരുമ്പോൾ  പോലീസ് അടിച്ചിട്ട്  ശരീരവേദന ആണ്  ഞാൻ  ഇല്ല  എന്നൊന്നും  പറഞ്ഞേക്കല്ലും ”

ഞാൻ  അവനു  റിപ്ലേ കൊടുക്കാൻ വേണ്ടി  റെക്കോർഡിങ് ഓൺ ആക്കിയതാണ്. പിന്നെ  ഒന്നും  പറയാതെ  അത്‌  ക്യാൻസൽ  ചെയ്തു. ഫോൺ  മാറ്റി വെച്ചു  കിടന്നു.  കുറെ നേരം കിടന്നിട്ടും ഉറക്കം  വരാത്തത് കൊണ്ട്  ഫോൺ  എടുത്ത്  കട്ടിലിൽ തന്നെ കിടന്ന ഇയർഫോൺ  എടുത്ത് കുത്തി. പാട്ട് കേട്ടുകൊണ്ട് കിടന്നു

വിരഹത്തിൻ വേദന അറിയാൻ
പ്രണയിക്കു ഒരുവട്ടം
വിടര പൂ മൊട്ടുകൾ അവിടെ
കരയിക്കും പലവട്ടം

………………………………………………………………

പിറ്റേന്ന്  പതിവുപോലെ ഞാനും  റിയാസും അനന്തുവും കൂടെ ബൈക്കിൽ കോളേജിൽ ചെല്ലുമ്പോൾ നാലു ബൈക്കുകൾ നമ്മുടെ  വണ്ടിയെ വളഞ്ഞു അവർ  ബൈകിന്റെ സ്റ്റാന്റ് തറയിൽ ഉരച്ചു ശബ്ദം ഉണ്ടാക്കുകയും ആക്‌സിലറേറ്റർ റൈസ് ചെയ്തും  നമ്മളെ കടന്നു പോയി. റിയാസ്  ആയിരുന്നു  വണ്ടി ഓടിച്ചിരുന്നത് അവൻ അത്‌ മൈന്റ് ചെയ്യാതെ വണ്ടി  ഷെഡിലേക് ഓടിച്ചു കയറ്റി. ഞങ്ങൾ  ക്ലാസ്സിലേക്ക് നടക്കുമ്പോൾ നമ്മുടെ ക്ലാസ്സ്‌ റേപ്പ് എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു

” ഈ  കോളേജിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഡിഗ്രി ലെ  പിള്ളേർ  പിജി  കാരെ  കേറി  ചൊറിഞ്ഞിട്ടില്ല….  നീ  ആയിട്ട് പ്രശ്നം വല്ലതും ഉണ്ടാക്കിയാൽ  നമ്മൾ  ആരും  നിന്റെ  കൂടെ  നിൽക്കില്ല…….. ഇപ്പോൾ തന്നെ   നിന്റെ പേരിൽ നമ്മുടെ ക്ലാസ്സ് ന് നല്ല  പേരാണല്ലോ ”

” അതിനിപ്പോൾ  എന്ത് ഉണ്ടായി ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025