Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി 3

“ഈ  പെൺകുട്ടികളെ തള്ളിയിട്ടു രക്ഷിക്കുന്നത അവന്റെ  രീതി……..  നിന്നെ  അവൻ  എത്ര തവണ  രക്ഷിച്ചു ”

പുറകെ വന്നവന്മാരുടെ  കമന്റടി ആണ്. അവർ കൂവി വിളിക്കുകയും മറ്റും ചെയ്യുന്നുണ്ടായിന്നു. അവിടെ  നിന്നിരുന്ന പെൺകുട്ടികളും അവളെ  വല്ലാതെ  നോക്കുന്നുണ്ടായിരുന്നു. അപ്പോൾ നിതിനും അവന്റെ കൂടെ ഉണ്ടായിരുന്നവരും അങ്ങോട്ട് വന്നു. അവൻ  എന്താ  ചെയ്യാൻ പോകുന്നത് എന്ന് ഞാൻ നോക്കി നിന്നു.

” ടാ എന്നാലും ഇവളെ  സമ്മതിക്കണം. എന്റെ കുടെയാ ഇവൾ അവിടേക്ക് വന്നത്. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ  ഇവൾ  അവനും ആയി തറയിൽ കിടന്നു ഉരുളുന്നു…….. പിന്നെ  അവന്റെകൂടെ കാറിൽ കേറി പോയി….. ഞാൻ അന്ന് ഒരു  200രൂപക്ക്  പെട്രോൾ അടിച്ചയിരുന്നു  ആ  പൈസ  എനിക്ക് ഇപ്പോൾ കിട്ടണം ”

അവൻ അങ്ങനെ  പറഞ്ഞപ്പോൾ  എനിക്ക്  സഹിക്കാൻ  പറ്റിയില്ല . പിന്നെ  അന്ന് അഞ്ജന പറഞ്ഞ കാര്യങ്ങളും ഓർമ  വന്നു. ഞാൻ ഓടി അവന്റെ അടുത്ത്  ചെന്നു.  അവനെ കുത്തിനു പിടിച്ചു  ബസ്സിൽ ചേർത്ത് നിർത്തി

” ടാ  മൈരേ  നീ  കണ്ടതല്ലേടാ അവിടെ  എന്താ  നടന്നത് എന്ന്…………. ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നിട്ട്  അവളെ പാതിവഴിക്ക് ഉപേക്ഷിച്ചു പോയ നീ എന്ത് മൈരൻ ആണെടാ ”

ഞാൻ  അവനെ ഒരു കൈകൊണ്ട് ബസ്സിൽ ചേർത്ത് നിർത്തി മറ്റേ കൈകൊണ്ട് അവന്റെ മുക്കിനു തന്നെ ഇടിച്ചു. അപ്പോയെക്കും  അവന്റെ കൂടെ ഉണ്ടായിരുന്നവർ എന്നെ പിടിച്ചുമാറ്റി. എല്ലാരും കൂടി വളഞ്ഞിട്ട് തല്ലി. ഒരുപാട് കൈകൾ  എന്റെ പുറത്ത് വീഴുന്നുണ്ടായിരുന്നു. ആ കൈകൾക്ക്  ഇടയിൽ കൂടെ  തല കുനിച്ചുനിന്നു  കരയുന്ന  അഞ്ജലിയെ ഞാൻ കണ്ടു. പെട്ടെന്ന്  റിയാസും  അനന്തും എന്നെ  അവന്മാരുടെ കയ്യിൽ നിന്നു പിടിച്ചു മാറ്റി  റിയാസ്  അവരെ  ചവിട്ടിയും കൈകൊണ്ട്  തള്ളിയും  എന്നെ പ്രതിരോധിച്ചു. ഞാനും കയ്യിൽ കിട്ടിയവർക്ക് എല്ലാം ഓരോന്ന് കൊടുത്തു. അപ്പോയെക്കും അനന്തു ബൈക്ക് അവിടേക്ക്  കൊണ്ടുവന്നു ഞാനും റിയാസും  അതിൽ കയറി. എന്നെ  പുറകിൽ നിന്നു വലിച്ചിടാൻ അവർ നോക്കുന്നുണ്ടായിരുന്നു. അനന്തു വണ്ടി മുന്നോട്ട് എടുത്ത്  കോളേജിന് വെളിയിൽ കടന്നു

” നീയെന്തു മൈരാട ആ കാണിച്ചത്……… ആദ്യം ആയിട്ട് ഒന്നും അല്ലാലോ നീ ഇങ്ങനെ ഒക്കെ  കേൾക്കുന്നത് ”

” ഇനി  എന്തെക്കെ  ആണോ എന്തോ വരാൻ പോകുന്നത്…….  ക്യാംബസിൽ കിടന്നു അടി ഉണ്ടാക്കിയതിന്  മിക്കവരും സസ്പെന്ഷന് കിട്ടും ”

“സസ്പെൻഷൺ കിട്ടിയാൽ നമ്മുക്ക്  ഒരു ട്രിപ്പ് പോകാം അളിയാ ”

” നിനക്ക്  പിന്നെ ഇതൊന്നും പുത്തരിയല്ലല്ലോ ”

” വരുന്നടുത്ത്‌  വെച്ച്  കാണാം ”

ഞങ്ങൾ നേരെ പോയത് വീട്ടിനു അടുത്തുള്ള  ഗ്രൗണ്ടിലേക്ക് ആണ്. ഞാൻ കുറച്ചു നാളായി അങ്ങോട്ടൊക്ക് പോയിട്ട്.  വീട്ടിൽ ചെന്നാൽ അമ്മ അമ്മക്ക് മനസിലാവും എന്തോ നടന്നിട്ട് ഉണ്ട് എന്ന്. സസ്‌പെൻഷൻ കിട്ടിയാൽ അമ്മ എന്തായാലും അറിയും പെട്ടെന്ന് പറയണ്ട എന്ന് വിചാരിച്ചു. അന്ന് നേരം ഒരുപാട് വൈകി ആണ്  ഞാൻ  വീട്ടിൽ കയറിയത്. ബട്ടൺ പൊട്ടിയതും മറ്റും  ഗ്രൗണ്ടിൽ  കളിക്ക് ഇടയിൽ ആണെന്ന്  അമ്മേടേത്ത് പറഞ്ഞു. ആ  രാത്രി എനിക്ക് ഉറക്കം വന്നില്ല. അഞ്ജനയുടെ  ഇപ്പോഴത്തെ അവസ്ഥക്ക് അറിയാതെ എങ്കിലും ഞാനും കാരണക്കാരൻ ആണ്  എന്ന തിരിച്ചറിവും. അഞ്‌ജലിക്ക്  ഇപ്പോൾ ഉണ്ടായ പ്രേശ്നത്തിനു തുടക്കം  എന്നിൽ നിന്നും തന്നെ  ആണ്.  പിന്നെ നിതിൻ പ്രണയം നടിച്ചു അവളുടെ  അടുത്ത് കൂടിയത് ആകും അല്ലെങ്കിൽ അവൻ വിചാരിച്ചത് പോലെ  അവൾ  പറയാത്തതിന്റെ ഈഗോ കാരണവും ആവും…… ആ  ആർക് അറിയാം. എന്നാലും അവൻ കാണിച്ചത് തെണ്ടിത്തരം ആണ്

പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ വിചാരിച്ചപോലെ  തന്നെ പ്രിൻസിപ്പൽ വിളിപ്പിച്ചു. ഞങ്ങൾ അവിടെ  ചെല്ലുമ്പോൾ. നിതിനും ഗാങ്ങും അവിടെ  ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025