Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശയുടെ ചിറകില്‍ തനിയെ

സാം അവന്‍ കിടക്കുന്ന വശത്തേക്ക് വന്ന്‍ മേശപ്പുറത്തിരുന്ന അലാറം ക്ലോക്ക് എടുത്ത് സെറ്റ് ചെയ്തു.

“ഞാന്‍ കരുതിയേക്കാട്ടിലും എന്തോരം സുന്ദരിയാടീ നീ…”

“എന്‍റെ സാമേ, നീ ഇത് പറയുന്നത് കേള്‍ക്കാനാ ഞാന്‍ കൊതിച്ചേ…”

അവന്‍ അലാറം ക്ലോക്ക് സെറ്റ് ചെയ്യുന്നത് കണ്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

“നീ സുന്ദരിയൊക്കെ തന്നെയാ,”

പിന്തിരിഞ്ഞു നോക്കാതെ സാം പറഞ്ഞു.

“അതിനാര്‍ക്കാ സംശയം? പക്ഷെ എനിക്ക് നാളെ രാവിലെ ആറിന് ഇവിടുന്ന് സ്ഥലം കാലിയാക്കണം! അതാ പ്രശ്നം!”

“അങ്ങനെയാണോ?”

ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.

“ആര്‍ക്കിടെക്റ്റ്സ് ഒക്കെ എന്ന് മുതല്‍ക്കാ, എവിടെയൊക്കെയാ വെളുപ്പിന് ആറിനൊക്കെ പണി തുടങ്ങുന്നത്?”

“പ്രോജക്റ്റ് പറഞ്ഞ സമയത്തിന് തീര്‍ക്കാന്‍ പറ്റാത്ത ആര്‍ക്കിറ്റെക്റ്റിന് ആറുമണിക്കല്ല, അഞ്ചു മണിക്ക് പോകേണ്ടതായി വരും. ഉച്ചയ്ക്ക് പെട്ടെന്ന് തീര്‍ത്ത്, അത് കഴിഞ്ഞ് എന്‍ജിനീയര്‍മാരുടെ മീറ്റിങ്ങ് വിളിച്ചു കൂട്ടേണ്ട ആര്‍ക്കിറ്റെക്റ്റിന് ചിലപ്പോള്‍ നാലുമണിക്കും പോകേണ്ടിവരും…”

ഞാനൊന്നും മിണ്ടിയില്ല.

“സാം…”

പിന്നെ ഞാന്‍ വിളിച്ചു.

“ആ, സോഫീ…”

അവന്‍ വിളികേട്ടു.

“ഞാന്‍ അത്രയ്ക്കും കൊള്ളുകേലേ? അതുകൊണ്ടാണോ നീയെന്നെയൊന്ന് തിരിഞ്ഞു പോലും നോക്കാത്തെ?”

അത് ചോദിക്കുമ്പോള്‍ എന്‍റെ ശബ്ദത്തില്‍ ഒരു നനവ് ഉണ്ടായിരുന്നു.

“ശ്യെ! എന്നാരാ പറഞ്ഞെ?”

അവന്‍റെ സ്വരത്തില്‍ ശരിക്കും വിഷമം നിറഞ്ഞിരുന്നോ? ഞാന്‍ സംശയിച്ചു.

എന്‍റെ നേരെ തിരിഞ്ഞ് മുഖത്തിന് മേലെ അവന്‍ കുനിഞ്ഞു. അവന്‍റെ മുഖം എന്‍റെ മുഖത്തിന്‌ നേര്‍ക്ക് ചായ്ഞ്ഞു വരുന്നത് എന്തായാലും ഒരുള്‍പ്പുളകത്തോടെ ഞാന്‍ കണ്ടു. എല്ലാ വിഷമവും അപ്പോള്‍ നിമിഷാര്‍ദ്ധം കൊണ്ട് മനസ്സില്‍ നിന്നും മറഞ്ഞു.

അവന്‍റെ ചുണ്ടുകള്‍ എന്‍റെ കവിളില്‍ അമര്‍ന്നു.

“സോഫീ…”

സംഗീതത്തിന്‍റെ സൌന്ദര്യത്തോടെ അവനെന്നെ വിളിച്ചു.

“നിന്നെ ഞാന്‍ ആദ്യം ആ നിമിഷം ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്…ആ നിമിഷം എന്‍റെ മനസ്സ് എന്താണ് പറഞ്ഞതെന്ന് നിനക്കൊര്‍മ്മയുണ്ട്…എങ്കിലും ഒന്നുകൂടി ഞാന്‍ പറയാം… ഇതാ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്, ഏറ്റവും സുന്ദരിയായ പെണ്ണ്, ഏറ്റവും സെക്സിയായ പെണ്ണ്…ഇപ്പോള്‍ എനിക്ക്…”

അവന്‍റെ ചുണ്ടുകള്‍ വീണ്ടും എന്‍റെ കണ്ണില്‍ മൃദുവായി അമര്‍ന്നു.

“ഇപ്പോള്‍ ആ നിമിഷം, അതേ നിമിഷം ഇവിടെ പുനര്‍ജ്ജനിക്കുകയാണ്…ഈ നിമിഷം ഞാന്‍ ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നു….. ഇതാ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്, ഏറ്റവും സുന്ദരിയായ പെണ്ണ്, ഏറ്റവും സെക്സിയായ പെണ്ണ്…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025