Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

അവളുടെ ആ ആവിശ്യം എന്നെ സത്യത്തിൽ ഞെട്ടിച്ചു. ഞാൻ ഒരുകാലത്ത് ഒരുപാട് സ്വപ്നം കണ്ടതായിരുന്നു അഞ്ജലിയെയും ബൈക്കിനു പിന്നിൽ ഇരുത്തി ഒരു യാത്ര. മായയ്ക്കും അത് അറിയാവുന്നതാണ്.
ഞാൻ മായയുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ മുഖത്തും ചെറിയൊരു അത്ഭുതം ഉണ്ട്.
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.”
ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഏയ്.. ഞാൻ കൊണ്ടാക്കാം.”
അഞ്ജലിയുമൊത്ത് ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ മായയെ ഒന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖം മ്ലാനമായിയ്ക്കുന്നത് ഞാൻ കണ്ടു. ഞാൻ നോക്കുന്നു എന്ന് മനസിലായപ്പോൾ അവൾ മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു.
ഒരു ചുവന്ന സാരി ആയിരുന്നു അഞ്ജലി ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവൾ ബൈക്കിൽ വൺ സൈഡ് ആയിട്ടാണ് ഇരുന്നത്. ബൈക്ക് റോഡിലെ ഒരു കുഴിയിലേക്ക് ഇറങ്ങിയപ്പോൾ അവൾ ഒരു കൈ എന്റെ തോളിലേക്ക് വച്ചു. പിന്നെ അതവൾ എടുത്ത് മാറ്റിയതും ഇല്ല.
എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“കല്യാണം ഒന്നും നോക്കുന്നില്ല?”
“ആലോചനകൾ വരുന്നുണ്ട്. നല്ലത് വല്ലോം ഒത്തുവന്നാൽ നടത്തും.”
ആ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചോ.. അറിയില്ല.
അവൾ പിന്നും എന്നോട് ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. ഇത് പഴയ മിണ്ടാപൂച്ചയായ അഞ്ജലി ഇല്ലെന്നു ഞാൻ നല്ലപോലെ മനസിലാക്കി ആ സമയങ്ങളിൽ.
പെട്ടെന്നാണ് നിനച്ചിരിക്കാതെ മഴ പെയ്തത്.
“മഴ ഉറയ്ക്കുമെന്നാണ് തോന്നുന്നത്. വഴിയിൽ എവിടെയെങ്കിലും നിർത്തണോ?’
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട.. ട്രെയിൻ മിസ് ആകും.”
ആ നിമിഷങ്ങൾ ദൈവം എനിക്ക് കനിഞ്ഞ് നൽകിയതാണെന്ന് തോന്നിപ്പോയി.
ഒരിക്കൽ മനസ് കൊണ്ട് ആഗ്രഹിച്ച പെണ്ണ് കോരിച്ചൊരിയുന്ന മഴയിൽ എന്റെ ബൈക്കിന് പിറകിലായി യാത്ര ചെയ്യുന്നു.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചാണ് അകത്തേക്ക് കയറി പോയത്.
അന്ന് തന്നെ ഈ കാര്യം ഞാൻ ദേവുവിനെ വിളിച്ച് പറഞ്ഞു.
രാത്രി മായയെ വിളിച്ചപ്പോൾ അവൾ ചോദിച്ചു.
“ഇന്ന് ചേട്ടന് ഒരുപാട് സന്തോഷമായി കാണുമല്ലോ.”
ആ സ്വരത്തിൽ ഒരു നൊമ്പരം നിറഞ്ഞിരുന്നതായി എനിക്ക് തോന്നി. അന്നവൾ അധികം സംസാരിക്കാതെ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025