Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

ആൺപിള്ളേർ പിറകെ നടക്കത്തക്ക സൗന്ദര്യം ഉള്ള ഒരു പെണ്ണ് തന്നെന്ന് പറയാം. അന്ന് ഞങ്ങൾ ആദ്യമായി സംസാരിച്ചതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നെ കാണുമ്പോൾ ചിരിക്കും തിരിച്ച് ഞാനും. അവളുടെ വാക്കും കേട്ട് ഞാൻ അഞ്ജലിയോട് സംസാരിക്കാനൊന്നും പോയില്ല. അഞ്ജലിയെ അവളറിയാതെ രഹസ്യമായി ഒളിഞ്ഞ് നോക്കി സൗന്ദര്യം ആസ്വദിച്ച് ദിവസങ്ങൾ കടന്ന് പോകുന്നതിനിടയിലാണ് ഞാനും ദേവികയും ഒരു കാര്യം മനസിലാക്കിയത്.
അന്നൊരു ദിവസം രാവിലെ നേരത്തെ എത്തിയതിനാൽ ക്ലാസ്സിൽ ഇരുന്നു പുറത്തേക്ക് വായി നോക്കി ഇരിക്കുമ്പോഴാണ് ദേവിക ക്ലാസ്സിലേക്ക് ബാഗും തൂക്കി കടന്ന് വരുന്നത് ശ്രദ്ധിച്ചത്. ഇന്ന് നെറ്റിയിലവൾ പതിവില്ലാതെ ചന്ദനം തൊട്ടിട്ടുണ്ട്. അത് കൊണ്ടാണോ എന്തോ അവൾക്ക് കുറച്ച് സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി.
എന്നെ മറികടന്ന് പോയ ദേവിക ബാഗ് കൊണ്ട് വച്ച ശേഷം എന്റെ അരികിലേക്ക് വന്ന് ചോക്ലേറ്റ് നീട്ടി. ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോക്ലേറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു.
“എന്താ ഇപ്പോൾ ചോക്ലേറ്റ് തരാൻ?’
“ഇന്നെന്റെ ബെർത്ത്ഡേ ആണ്.”
ഞാൻ ചുമ്മാ മനസ്സിൽ ഇന്നെന്താ തീയതി എന്ന് ആലോചിച്ച് നോക്കിയപ്പോഴാണ് അതിശയിച്ച് പോയത്. ഇന്ന് തന്നാണ് എന്റെയും ബെർത്ത്ഡേ, വീട്ടിൽ അമ്മയും അച്ഛനും ഞാനുമെല്ലാം അത് മറന്ന് പോയിരിക്കുന്നു. അല്ലെങ്കിലും ഇതൊന്നും ആഘോഷിക്കുന്ന പതിവ് പണ്ടേ വീട്ടിൽ ഇല്ല.
ഞാൻ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും അതിശയം. ഞാൻ ചെലവ് നടത്തിയേ പറ്റുള്ളൂ എന്ന വാശിയും. അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നതുകൊണ്ട് ഞാൻ രക്ഷപെട്ടു.
അത് ഒരു താൽക്കാലിക രക്ഷപെടൽ മാത്രം ആയിരുന്നു. ഇന്റർവെൽ ആയപ്പോൾ ദേവിക വന്ന് എന്റെ കൈയിൽ പിടിച്ച് വലിച്ച് പുറത്ത് കടയിൽ കൊണ്ടുപോയി എന്റെ വകയിൽ ഒരു ജ്യൂസ് കുടിച്ചിട്ടേ അടങ്ങിയുള്ളു.
ജ്യൂസ് കുടിക്കുന്നതിനിടയിൽ അവൾ എന്റെ ജനന വർഷവും നാളും എല്ലാം തിരക്കി. എല്ലാം ഒരേപോലെ.. പിന്നെ അവൾക്ക് അറിയേണ്ടിയിരുന്നത് എന്റെ ജനന സമയം ആയിരുന്നു. അത് മാത്രം എനിക്കും അറിയില്ലായിരുന്നു.
അന്ന് ക്ലാസ് കഴിഞ്ഞ് പോകുന്നതിന് മുൻപായി അവൾ എന്റെ ഫോൺ നമ്പർ വാങ്ങി രാത്രി വിളിക്കും അതിന് മുൻപായി ജനന സമയം വീട്ടിൽ ചോദിച്ച് വച്ചേക്കണം എന്നും പറഞ്ഞാണ് പോയത്.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025