Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

“എന്ത് ജീവിതം ആണെടാ എന്റേത്.. പ്ലസ് ടു പഠിക്കുമ്പോൾ ഇല്ലാത്ത കാര്യത്തിന് കുറെ ചീത്ത പേര് കിട്ടി.. അതെല്ലാം മറന്ന് നല്ലൊരു ജീവിതം ആഗ്രഹിച്ച് ഞാൻ രാജീവിനെ കല്യാണം കഴിച്ചു. ഞാൻ പണമോ ഒന്നും ആഗ്രഹിച്ചില്ലായിരുന്നു.. സന്തോഷകരമായ ഒരു ജീവിതം മാത്രമാണ് രാജീവിന്റെ അടുത്ത് നിന്നും ആഗ്രഹിച്ചത്..അതും എനിക്ക് കിട്ടിയില്ല. ഞാൻ ഇതിന് മാത്രം എന്ത് തെറ്റാടാ ചെയ്തത്?”
അവളുടെ ചോദ്യങ്ങൾക്ക് എനിക്കൊരു ഉത്തരം ഇല്ലായിരുന്നു.
“സത്യത്തിൽ ഈ നശിച്ച ജീവിതം എനിക്ക് അവസാനിപ്പിക്കാൻ തോന്നുന്നു… ഡാ ഞാൻ ഒരു കാര്യം പറയട്ടെ.”
“എന്താ?”
“നീ എന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകുമോ? അല്ലെങ്കിൽ ഞാൻ ചിലപ്പോൾ മുഴു വട്ട് പിടിക്കും.”
എനിക്കും അത് തന്നെയാണ് നല്ലതെന്ന് തോന്നി.
“നീ സമാധാനപ്പെട്.. നാളെത്തന്നെ ഞാൻ നിന്നെ കൊണ്ട് പോകാം.”
അന്ന് നേരം വെളുക്കുവോളം ഞാൻ അവളോട് സംസാരിച്ച് കൊണ്ടിരുന്നു. സത്യത്തിൽ എനിക്ക് പേടി ആയിരുന്നു അവൾ എന്തെങ്കിലും ചെയ്തു കളയുമോന്ന്.
ദേവുവിനോട് പറഞ്ഞപോലെ ഞാൻ അന്ന് തന്നെ അവളെ അമ്മയോടൊപ്പം ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി. ഡോക്ടറും അവളും തമ്മിൽ ഒരുപാട് നേരം സംസാരിച്ചു, അതിന് ശേഷം അവൾക്ക് ഒരാഴ്ചത്തേക്ക് ഉള്ള മരുന്ന് കൊടുത്തു.. ആഴ്ചതോറും അവളെ ഡോക്ടറെ കാണാൻ കൊണ്ട് പോകണമായിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു.
ഇപ്പോൾ മൂന്നാഴ്ചയോളം ആകുന്നു ഡോക്ടറിനെ കാണാൻ പോയി തുടങ്ങിയിട്ട്. നല്ല മാറ്റമുണ്ട് അവൾക്കിപ്പോൾ. ആഹാരം കഴിക്കുന്നുണ്ട് നല്ലപോലെ ഉറങ്ങുന്നുണ്ട്. പഴയ ഒരു പ്രസരിപ്പ് അവളിൽ തിരികെ എത്തിയിട്ടുണ്ട്.
മുറ്റത്തെ പടിയിൽ ഇരിക്കുകയായിരുന്നു ഞാനും ദേവുവും.
എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്ന കൂട്ടത്തിൽ അവൾ എന്റെ തോളിലേക്ക് തലചാരി വച്ചിരുന്നു.
“എന്ത് ജീവിതം ആണല്ലെടാ എന്റേത്.. ഒരു ലക്ഷ്യബോധം ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.”
ഞാൻ സ്വരം കടിപ്പിച്ച് പറഞ്ഞു.
“ദേവു.. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൂട്ടി വയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന്.”
അവൾ ഒരു ചിരിയോടെ പറഞ്ഞു.
“അതിന് ഞാൻ മനസ്സിൽ കൂട്ടി വച്ചില്ലല്ലോ, നിന്നോട് പറയുകയല്ല ചെയ്തത്.”
ഞാൻ മനസ്സിൽ ചിന്തിച്ചു ഇവളുടെ പഴയ നാക്ക് തിരിച്ചു വന്നല്ലോന്ന്.
അവളുടെ ശ്രദ്ധ പെട്ടന്ന് അവളുടെ മടിയിലിരിക്കുന്ന എന്റെ കൈയിലേക്ക് തിരിഞ്ഞു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025