Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 3

ധൃതിയിൽ, ബ്രായിൽ നിന്ന് തുറിച്ചു തൂങ്ങിക്കിടന്നിരുന്ന വലത്തേ മുലയെ തിരികെ ബ്രേസിയറിനുള്ളിലേക്ക് കേറ്റാൻ നിൽക്കാതെ, നേരെ ബ്ലൗസിനുള്ളിലേക്ക് തിരുകിക്കയറ്റി ഹുക്കുകൾ ഒരുവിധം വലിച്ചുപൂട്ടുമ്പോഴേക്ക് അവൻ വാതിൽക്കലെത്തിയിരുന്നു…
അടിപ്പാവാടക്കടിയിൽ എന്റെ പാന്റി നനഞ്ഞ് തുടയിലൂടെ യോനീജലം താഴോട്ടൊലിച്ചുകൊണ്ടിരുന്നിരുന്നു…

“……..മമ്മീ…. സ്കൂള് പൂട്ടീ….”
വാതിൽക്കൽ നിന്നേ, വലിയവായിൽ പുങ്കന്റെ വിളി കേട്ടു…

“……..ഹോ..
മടിയൻ ചങ്കരൻ… ”
വേഗം തന്നെ വാതിൽക്കലേക്ക് തിരിയുമ്പോൾ, മുലക്കണ്ണിൽ അവശേഷിച്ചിരുന്ന അയാളുടെ ഉമിനീരിൽ ബ്ലൗസ് നനഞ്ഞ് മുലക്കണ്ണിന്റെ നിറം അൽപാൽപം പുറത്തു കാണാൻ തുടങ്ങിയിരുന്നു…
വാതിൽ കടന്നതും നിന്ന നില്പിൽ നാല് ചാട്ടം ചാടി പുങ്കൻ സോഫയിലേക്ക് മറിഞ്ഞു…
ബാഗ് മൂത്തവന്റെ കയ്യിൽ കൊടുത്തുകാണും…

“………ഒന്നടങ്ങി നിൽക്കെടാ പുങ്കാ…
ഹോ.. ഇങ്ങനൊരു കുഴിമടിയൻ….”

മേലോട്ടു ഉയർത്തിവെച്ച ബ്രായുടെ തുണി, ബ്ലൗസിന്റെ കഴുത്തിൽ ചുളുങ്ങി കിടക്കുന്നു…
മൂത്തവൻ കണ്ടാൽ ശരിയാവില്ല..
എന്തിനും ഏതിനും സംശയമാണ് അവന്…

വേഗം ഹാളിൽ നിന്ന് കിച്ചണിലേക്ക് കടന്ന് ബ്ലൗസ് ഉയർത്തി മുല പുറത്തെടുത്ത് ബ്രാ വീണ്ടും താഴോട്ട് വലിച്ചിട്ടു…
വല്ലാതെ കനത്തിട്ടുണ്ട് മുലകൾ… ബ്രായിലേക്ക് തിരുകിക്കയറ്റാൻ അല്പം പണിപ്പെടേണ്ടിവന്നു…
ബ്ലൗസ് വീണ്ടും ശരിയാക്കി വീണ്ടും ഹാളിലേക്ക് തിരിയുമ്പോഴേക്ക് മൂത്തവനും ഫ്ലാറ്റിന്റെ സ്റ്റെപ്പുകൾ കയറുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു….

കൈകളിൽ നിന്ന് അയാളുടെ ലിംഗത്തിന്റെ മണം തന്നെ വമിക്കുന്നു…
മൂക്കിലേക്ക് കയ്യമർത്തി ഒന്ന് ശ്വാസം വലിച്ചുകേറ്റി, മനസ്സില്ലാമനസ്സോടെ കിച്ചൻ സിങ്കിൽ കൈ കഴുകി…
ഇനി അവന്മാർക്ക് മണം കിട്ടണ്ട…

പാക്ക് ചെയ്യണമെന്നൊക്കെ കരുതിയാണ് നേരത്തെ പോന്നത്..
ഇതിപ്പോ….
കൈ പിറകിലൊട്ടിട്ട് ചന്തികളിലൊന്ന് തടവി…
ആ കരുത്തുള്ള കൈകളിൽ കുഴഞ്ഞു മറിഞ്ഞ് കുണ്ടികൾ ശരിക്കും ഉടഞ്ഞെന്നു തോന്നുന്നു…
കുണ്ടിയിലേക്ക് കയറി കിടന്നിരുന്ന പാന്റിയും സ്കര്ട്ടും വലിച്ചു നേരെയിട്ട് സോഫയ്ക്കരികിലേക്ക് നടക്കുമ്പോഴേക്ക് പുങ്കൻ ചാടിയെണീറ്റ് എനിക്കരികിലേക്ക് വന്നു…..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025