Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”””എന്താ… കിച്ചൂട്ടി…. രാവിലെതന്നെനിന്നു സ്വപ്നം കാണുവാണോ…???? “””

 

എന്റെ നെറ്റിയിൽ ചന്ദനം തൊട്ട്കൊണ്ട് ഇന്ദുസ് ചോദിച്ചു.

 

“”””സുന്ദരിയായിട്ടുണ്ടല്ലോ.. !!!””””

 

ഇന്ദുസ് ചോദിച്ചതിന് മറുപടി പറയാതെ…. ഞാൻ ഇന്ദുസിനെ നോക്കി പറഞ്ഞു.

 

ഞാൻ പറഞ്ഞത് കേട്ട് ഇന്ദുസിന്റെ കവിൾത്തടം ചുവന്നുതുടുത്തു … മിഴികളിൽ ഒരു പ്രതേക തിളക്കം…

 

മുത്തശ്ശി നിൽക്കുന്നുണ്ടെന്നുപോലും നോക്കാതെ ഇന്ദുസേന്റെ കവിളിൽ അമർത്തി ചുംബിച്ചു… ഞാനും അത് പ്രതീക്ഷിച്ചില്ല…

 

മുത്തശ്ശി അതെല്ലാം ചിരിയോടെ നോക്കി നില്പുണ്ട്…. മുത്തശ്ശി ഉണ്ടെന്നോർമ വന്ന ഇന്ദുസ് ഒരു ചമ്മിയ ചിരിയോടെ എന്നെ നോക്കി നാവ് കടിച്ചു…

>>>>><<<<<

രാവിലത്തെ ഭക്ഷണവും കഴിച്ചു കഴിഞ്ഞ് ഞാൻ വെറുതെ നടക്കാൻ ഇറങ്ങി….. കാട്ടിലൂടെ നടക്കുമ്പോൾ ആണ്…. ഇടത് വശത്തായി ഒരു കുന്ന് കണ്ടത്… ഞാൻ വഴിച്ചാലിലൂടെ മുകളിലേക്ക് കയറി…… അത് പാറകുന്നായിരുന്നു… ആ കുന്ന് കയറി ഇറങ്ങിയാൽ പിന്നെ നീണ്ടു കിടക്കുന്ന വനമാണ്….. ഞാൻ പാറകുന്നുനിന്റെ മുകളിൽ കയറി….

 

കുന്നിൻ മുകളിൽ ഒരു വലിയ വൃക്ഷത്തിന് കീഴിലായി ചെറിയ മണ്ഡപം പോലെയെന്തോ ഉണ്ട്….കുന്നിനപ്പുറം നീണ്ടുനിവർന്നു കിടക്കുന്ന വനം… അതിന് ഇടയിലൂടെ ഒഴുകുന്ന കാട്ടരുവി….. ഈ വനത്തിലൂടെ കുറെയധികം മണിക്കൂർ സഞ്ചരിച്ചാൽ ഒരു വെള്ളച്ചാട്ടത്തിനടുത്തു എത്താം. കുറച്ചു നേരം അവിടെനിന്നു കാഴ്ചകൾ എല്ലാം കണ്ട് ശേഷം എന്റെ ഫോണിലേക്ക് പ്രകൃതിസുന്ദരിയുടെ വശ്യ സൗന്ദര്യം പകർത്താനും മറന്നില്ല….

 

വെയിലിന് ചൂട് കൂടി തുടങ്ങിയപ്പോൾ ഞാൻ തിരികെ തറവാട്ടിലേക്ക് മടങ്ങി ….

 

തറവാട്ടിൽ ചുറ്റുമായി കുറച്ചധികം പണിക്കാർ ഉണ്ടായിരുന്നു… പറമ്പിലും വയലിലും മറ്റും പണിയിടുക്കുന്നവർ..

 

ഞാൻ അവരെയെല്ലാം നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി

 

“”””ഇതെവിടെയായിരുന്നു…. ഇത്രേംനേരം….. “”””

 

ഞങ്ങളുടെ മുറിയിൽ ബെഡിൽ ഇരുന്നു തുണി മടക്കുകയാണ് ഇന്ദുസ്.. ഞാൻ മുറിയുടെ അകത്തേക്ക് കയറിയതും ചിരിയോടെ എന്നെ നോക്കി ചോദിച്ചു.

 

“”””ഞാഞ്ചുമ്മ….. ഇവിടെയൊക്കെ ഒന്ന് കാണമ്പോയത്താ !!!!””””

ഇന്ദുസിനൊപ്പം ഇരുന്നുകൊണ്ട് ചിരിയോടെ പറഞ്ഞു.

 

“”””എന്നിട്ടെങ്ങിനെയുണ്ട്…??? “”””

 

ഇന്ദുസ് എന്നെ നോക്കി പുരികം ഉയർത്തി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025