Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

“”””വയ്യ…. കിച്ചൂട്ടാ…. നല്ല തലവേദനയുണ്ട് “”””

 

ഇന്ദുസ് നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു.

 

“”””ന്നാ… കെടന്നോ… “”””

 

ഞാൻ ഇന്ദുസിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.

 

ബെഡിൽ നേരെ കിടന്ന എന്റെ മാറിലേക്ക് ഇന്ദുസ് മുഖം പൂഴ്ത്തി എന്നെയും ഇറുക്കിയണച്ചു കിടന്നു.
മെല്ലെ ഞങ്ങൾ ഇരുവരും നിദ്രയുടെ മടിയിൽ തലവെച്ചുറങ്ങി.

 

 

>>>>>><<<<<<<

 

ആരോ വിളിക്കുന്നത് കേട്ടാണ് ഞാൻ പിറ്റേന്ന് മിഴികൾ തുറന്നത്….. ആദ്യം ഒരു മൂടൽ ആയിരുന്നു ശേഷം വെക്തമായി വന്നപ്പോൾ ആ സൗന്ദര്യവിഗ്രഹത്തിന്റെ മാന്ത്രികതയിൽ ഞാനറിയാതെ ലയിച്ചു പോയി….

 

വാലിട്ടെഴുതിയ മയില്പീലികണ്ണുകൾ…. ചുവന്നു തുടുത്ത അധരങ്ങൾ…അധരങ്ങൾക്ക് കീഴിലായി ഒരു കാക്കപുള്ളി, നീണ്ട നാസിക അതിൽ ചുവന്ന കല്ല് പതിപ്പിച്ച മൂക്കുത്തി…. നെറ്റിയിൽ ചന്ദനവും കുങ്കുമവും ഇടകലർത്തി വരച്ച കുറി.

 

അവളുടെ തിളക്കമാർന്ന മിഴികളിൽ നോക്കി ഏറെനേരം ഞാൻ കിടന്നു.

 

“”””ഏട്ടാ….. ചായ “”””

 

മധുരം കിനിയുന്ന കുളിർതെന്നൽ പോലെയുള്ള അവളുടെ നേർത്ത ശബ്ദം ആണെന്നെ ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിച്ചത്…

 

ഞാൻ പെട്ടന്ന് ചാടിപിണഞ്ഞെഴുനേറ്റു…. അവൾ എന്റെ പ്രവർത്തികൾ എല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുന്നുണ്ട്.

 

 

ബെഡിൽ ചാടിയെഴുന്നേറ്റ് അവളെ തന്നെ നോക്കിയിരുന്നു പോയി.

കാതിൽ ഒരു ചെറിയ കമ്മൽ…. കഴുത്തിൽ ചുവന്ന മുത്ത് മാല….. പച്ച ബ്ലൗസും പച്ച ദാവണി പാവാടയും മാറിന് മീതെ ചുവന്ന ഷാൾ…. അത് സാരി പോലെ ചുറ്റിയിരിക്കുന്നു….

 

ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന ഇളം കരിക്കുകൾ….

 

“””അതെ…. ഏട്ടൻ സ്വപ്നം കാണേണോ????? “”””

 

അവൾ എന്നെനോക്കി ചിരിയോടെ ചോദിച്ചു.

 

അവൾ ചിരിച്ചപ്പോൾ ദൃശ്യമായ മുല്ലമുട്ടു പോലത്തെ പാൽപല്ലുകൾ…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025