Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

 

ഉച്ചവരെയുള്ള ഒറിയന്റേഷൻ ക്ലാസ്സ്‌ കഴിഞ്ഞു ബാച്ച് ബാച്ചായി എല്ലാരേം അവരവരുടെ ക്ലാസിൽ കൊണ്ടോയി. ഞങ്ങടെ ക്ലാസിൽ 18 ആൺപിള്ളേരും 41 പെൺപിള്ളേരുമുണ്ട്. എല്ലാരും എഴുന്നേറ്റു നിന്ന് സെൽഫ് ഇൻഡ്രോടെഷൻ നടത്തി. വലിയ വകുപ്പൊന്നും ഇല്ലാത്ത പെങ്കൊച്ചുങ്ങളാണ് കൂടുതൽ. ജീൻസിട്ട് ഒന്നുരണ്ടേണ്ണമുണ്ട്, ബാക്കി എല്ലാം ചുരുതാറാണ്. എന്റെ അപ്പുറവും ഇപ്പുറവും നിഥിൻ, ഷാനു എന്ന് രണ്ടെണ്ണം. പിന്നെ എനിക്കല്പം അഹങ്കറിക്കാവുന്ന ഒരു കാര്യകൂടെ ഉണ്ട് കേട്ടോ. എനിക്കാണ് അവിടെ ഉള്ളവരിൽ എൻട്രൻസ്ന് മെച്ചപ്പെട്ട റാങ്കുള്ളത്.  കൂടാതെ പരിജയപ്പെടുത്തിയപ്പോൾ ഞങ്ങടെ ജ്യൂലറിടെ പേര് “”കോവിലകം ജുവലേഴ്സ് “”അത് പറഞ്ഞപ്പോ തന്നെ ആ മിസ്സ്‌ പോലും അന്തവിട്ടു നോക്കുന്നുണ്ടായിരുന്നു.

യെസ്, ജനിച്ചപ്പോഴേ വായിൽ സ്വർണ്ണ കരണ്ടിയായി വന്നവൻ, അതാവണം അവറ്റോളുടെ മനസിൽ എന്നെ പറ്റി ഇപ്പൊ തോന്നുക . ശേ ആ കാർ കൂടെ എടുത്തോണ്ട് വരണ്ടതായിരുന്നു ശെരിക്കും മാസ് ആയേനെ. അതെങ്ങനെ അറുപിശുക്കൻ തന്തപ്പടി സമയത്തു ഡീസൽ പോലും അടിക്കില്ല, ച്ചേ… അതിനു ശേഷം ലഞ്ചുബ്രേക്കിനുള്ള ബല്ലടിച്ചു. ഞാനും എന്നേ കാത്തുനിന്ന അമ്മയും ക്യാന്റീനിൽ നിന്ന് കഴിച്ചശേഷം അമ്മയേ പറഞ്ഞു വീട്ടിൽ വിട്ടു. അപ്പൊഴേക്കും അമ്മ എനിക്ക് ബസ്സ് പാസ്സ് എടുത്തു തന്നിരുന്നു.

 

ഞാൻ ഉച്ച കഴിഞ്ഞു ക്ലാസിൽ കയറിയതും, ജീൻസും ഷർട്ടും ഇട്ട ഒരുത്തി നേരേ വന്നെന്റെ മേത്ത് ഒറ്റയിടി. ഇവക്കൊന്നും കാണില്ലേ? എവിടെ നോക്കിയാ….ഞാൻ ചിന്തിച്ചു തീരുമുൻപ് ഞാൻ ഒരു ആക്രോശം കേട്ടു.

 

“”താൻ എന്തുവാടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ഇടിക്കാനും പിടിക്കാനും നടക്കുവാണോ നീ. ഹേ . ഞരമ്പൻ ആണോടോ. “”

 

ഏ എന്നോടാണോ?, അതേ!. ഞാൻ മാത്രമല്ല ആ ക്ലാസ്സ്‌ മുഴുവനും അത് കേട്ടു. ഞാൻ നാറി എന്നുപറഞ്ഞാൽ മതിയല്ലോ. ഇങ്ങോട്ട് വന്നിടിച്ചിട്ടു ഞാൻ എന്ത് ചെയ്തന്നാ? ഇന്നത്തെ ദിവസം മൊത്തം ഇങ്ങനെ ആണല്ലോ മനസ്സറിയാതെ പണി വന്നൊണ്ടേ ഇരിക്കുവാ. ഇന്നാരെ ആണോ കണി കണ്ടത്? രാവിലെ കാർ സ്റ്റാർട്ട്‌ ആക്കിയപ്പോ ഡീസൽ ഇല്ല, ബസ്സിൽ കേറിയപ്പോ ഇതുവരെ ഇല്ലാത്ത തെള്ളു, പിന്നെ ആ പച്ചകിളിയോട് ഞാൻ പോലും അറിയാതെ കാട്ടിയത്, ധാ ഇപ്പൊ ഈ ഹിമാലയം ചളിക്കിന്റെന്നും. മിക്കവാറും കണ്ണു തുറന്നു ആദ്യം നോക്കിയത് കണ്ണാടിയാവും, അല്ലേ ഇങ്ങനെ വരാൻ വഴിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025