Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

തുടരെ തുടരെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞുകൊണ്ടിരുന്നപ്പോൾ, കവിളുകളിൽ ലജ്ജയുടെ ചുകപ്പ് കലർത്തിക്കൊണ്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….
സ്ത്രീകളായി മറ്റാരും ബസിൽ ഇല്ല.. ഇനി ആരും കയറാനും ഉണ്ടാവാറില്ല..
തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റുകളിൽ രണ്ടോ മൂന്നോ ആണുങ്ങളുണ്ട്..

“……….മ്മ്???….. ”
സതീഷിനുനേരെ തിരിഞ്ഞ്, ഒരല്പം ചിരിയോടെ പുരികമിളക്കിക്കൊണ്ട് ഞാൻ ചോദിച്ചു???

ഫ്രണ്ട് ഡോറിന്റെ തൊട്ടു പിറകിലെ ആളൊഴിഞ്ഞ സീറ്റ് മുഖം കൊണ്ട് ചൂണ്ടിക്കൊണ്ട് അവൻ എന്നെ അവിടെയിരിക്കാൻ ക്ഷണിച്ചു..
ഡ്രൈവറുടെ സീറ്റിന്റെ രണ്ടു റോ പിറകിലുള്ള സീറ്റിൽനിന്ന്, മെല്ലെ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തി ഞാൻ അവനരികിലുള്ള സീറ്റിലേക്ക് മാറിയിരുന്നു..
അവൻ, ഫ്രണ്ടിലെ സ്റ്റെപ്പിൽ, എനിയ്ക്കഭിമുഖമായി നിൽക്കുകയായിരുന്നു….

“……….ഇതെന്താ ഇങ്ങനെ ഇഴയണെ സതീഷേ… ഇത്തിരി വേഗത്തിൽ പൊയ്ക്കൂടേ നിങ്ങക്ക്..
അവിടെ എത്തുമ്പളക്കും ഓട്ടോ ഒക്കെ പോയിക്കാണും…
കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടാ വീട്ടിലേക്കുള്ള വഴീല്.. ഒന്നരകിലോമീറ്റർ നടക്കണം..
അല്ലേലും അതൊക്കെ നിങ്ങളോടു പറഞ്ഞിട്ടെന്താ കാര്യം…”

മടിയിൽ ബാഗ് വെച്ച്, അതിൽ മുട്ടുകുത്തി, താടി കൈത്തലം കൊണ്ട് താങ്ങി ഞാൻ മുൻപോട്ടാഞ്ഞിരുന്നു..

“……….ഇത്തയ്ക്ക് പേടിയാണോ..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025