Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം

പുറത്തു കണ്ട ഒരു തടിച്ചികുട്ടിയോടു ഞാൻ വിസിറ്റർസ് റൂം എവിടെയാണെന്ന് ചോദിച്ചു .ഇറ്റ് ഈസ് അഡ്ജസന്റ് ടു ദി സ്റ്റെയർകേസ് .തടിച്ച കണ്ണടകു മുകളിലൂടെ എന്നെ സംശയത്തോടെ നോക്കിയിട്ടു അവൾ അനിഷ്ടത്തോടെ പറഞ്ഞു.ഞാൻ അവിടെ ചെന്നിരുന്നു.
അവിടെ ഉണ്ടായിരുന്ന സ്റ്റീലിന്റെ വാട്ടർ ഫിൽറ്ററിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കുമ്പോഴേക്കും അനുവേട്ടാ എന്ന വിളി കേട്ട്.പെട്ടെന്ന് തിരിഞ്ഞപ്പോ ഗ്ലാസ്സിലുണ്ടായിരുന്ന വെള്ളം മുഖത്തും ഷിർട്ടിലും ഒക്കെ വീണു .അത് ഞാൻ വെപ്രാളത്തോടെ തുടച്ചു ഗ്ലാസ് അവിടെ തന്നെ വെച്ചു .
എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.ഒരു നീല നൈറ്റ് ഡ്രെസ്സിനു മുകളികൂടെ ഒരു ഷോൾ പുതച്ചിരുന്നു .കുറച്ചു പൊക്കം വെച്ചിട്ടുണ്ടായിരുന്നു.മുഖത്തിന്റെ ഭംഗി അല്പം കൂടി കൂടിയോ എന്ന് സംശയം.ബാംഗ്ലൂർ വന്നതിന്റെ മാറ്റങ്ങളൊന്നും അവളിൽ കാണാനുണ്ടായിരുന്നില്ല.
ഞാൻ മദ്രാസ് മെഡിക്കൽ മിഷനിൽ ആണ് പ്രൊജക്റ്റ് ചെയ്യുന്നത് .
അമ്മ വിളിച്ചപ്പോ പറഞ്ഞു അനുവേട്ടൻ ബാംഗ്ലൂർ ഉണ്ടെന്നു .ഞാൻ പിന്നെ അവളുടെ ക്ലാസ്സിനെ കുറിച്ച് ചോദിച്ചു പിന്നെയും അർത്ഥമില്ലാത്ത എന്തൊക്കെയോ ചോദ്യങ്ങൾ.അവസാനം ഇറങ്ങാൻ നേരം ഞാൻ കയ്യിലുര്ന്ന ചെറിയ സമ്മാനം അവൾക്കു നേരെ നീട്ടി .എന്താ ഇത് .
ഒന്നൂല്ല ഒരു കൂടികാരന്റെ കൂടെ ജൂവലറിയിൽ കൂട്ടിനു പോയതാണ് അവിടെ കണ്ടപ്പോ വാങ്ങിയതിന് .നിനക്കിഷ്ടപ്പെടുവോ എന്നറിയില്ല .അവൾ അത് വാങ്ങി .അപ്പോഴേക്കും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ പെൺകുട്ടികൾ എത്തിനോക്കാനും അവളെ കളിയാക്കി തമ്മിൽ തമ്മിൽ ഡയലോഗ് പറയുവാനും തുടങ്ങി.
ഞാൻ ഇറങ്ങട്ടെ ഞാൻ പറഞ്ഞു
.ശരി ഏട്ടാ വീട്ടിൽ വിളിക്കുമ്പോ അമ്മായിയെ അന്വേഷിച്ചതായി പറയണം.പിന്നെ വിനുവേട്ടനെയും,അത് എനിക്ക് അത്ര രസിച്ചില്ല..അമ്മയോട് പറയാം.തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.ഗേറ്റ് ഇൽ വച്ച് തന്നെ ശ്രീക്കുട്ടൻ എന്നോട് പോയ കാര്യം തിരക്കി.സംസാരിച്ച കാര്യങ്ങൾ പറഞ്ഞപ്പോ അവനെന്നെ പറയാത്ത തെറി ഒന്നും ഇല്ലായിരുന്നു.അവനവനെ കൊണ്ട് പറ്റുന്ന പണിക്കു പോയ പോരെ.നീയൊക്കെ ആണോടാ ഒരു കാമുകൻ.തെണ്ടി വെറുതെ എന്റെ കൂടെ സമയം മെനക്കെടുതി
റൂമിൽ ചെന്നിട്ടു എനിക്ക് ഇരിപ്പുറച്ചില്ല .ഞാൻ കൊടുത്ത സമ്മാനം അവള്കിഷ്ടപെട്ടോ എന്ന് അറിയാനുള്ള തിടുക്കമായിരുന്നു.അവസാനം ഞാൻ അവനോടു കാര്യം പറഞ്ഞു .അവൻ എന്നെയും കൂടി അടുത്തുള്ള ടെലിഫോൺ ബൂത്തിലേക്ക് നടന്നു. ഡയറക്ടറിയിൽ നിന്നും എങ്ങനെയോ ഹോസ്റ്റലിന്റെ നമ്പർ തപ്പി എടുത്തു.എന്നിട്ടു ഡയല് ചെയ്തു എനിക്ക് തന്നു.ഭാഗ്യത്തിന് ഹോസ്റ്റലിൽ കാൾ ഇനി അനുവചിച്ചിരുന്ന ടൈം ആയിരുന്നു.രണ്ടു മിനിട്ടു ഹോൾഡ് ചെയ്തപ്പോഴേയ്ക്കും അങ്ങേ തലക്കൽ അവളുടെ ശബ്ദം കേട്ടു ,ആര്യ അനുവാണ്.ഓ അനുവേട്ടനാണോ എന്താ വിളിച്ചേ .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025