Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം 3

എന്റെ ബെഡിന്റെ അടുത്ത് ചെയർ ഇട്ടിട്ട് ഇരിക്കുകയായിരുന്നു.കയ്യിൽ അന്നത്തെ ഹെറാൾഡ് പേപ്പർ ഉണ്ടായിരുന്നു.പോയി വായും മുഖവും കഴി വാ ചായ കുടിക്കാം.പേപ്പർ മടക്കിവെച്ചിട്ടു ഫ്ലാസ്കിൽ നിന്നും കപ്പിലേക്കു ആവിപറക്കുന്ന ചായ പകർന്നുകൊണ്ട് അവൾ പറഞ്ഞു ,നല്ല കുറവുണ്ടെന്ന് തോന്നുന്നല്ലോ.ഒന്ന് ഉഷാറായ പോലെ.ഇന്ന് നല്ല മാറ്റമുണ്ട് ആര്യക്.ഞാൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.ചായയുടെകൂടെ വേറെ ചില കാര്യങ്ങളും പതിവുണ്ടെന്നു അറിയാം .ചായ എനിക്ക് നീട്ടികൊണ്ടു അവൾ പറഞ്ഞു .ഇനി അതുകാരണം മുഖം വീർപ്പിച്ചിരിക്കേണ്ട .അവൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
എനിക്കങ്ങനെയുള്ളനിർബന്ധങ്ങൾ ഒന്നും ഇല്ല.വല്ലപ്പോഴും ഒന്ന് റിലാക്സ് ചെയ്യാൻഒരെണ്ണം അത്രമാത്രം.നിനക്കിഷ്ടമില്ലെങ്കിൽ അതും വേണ്ടാന്ന് വെക്കാം.ഞാൻ അല്പം ഇറിറ്റേഷനോടെ പറഞ്ഞു.എനിക്ക് വേണ്ടി ഇഷ്ടങ്ങളൊന്നും മാറ്റിവെക്കണ്ട.അതിനും മാത്രം ഞാൻ ആരാ അനുവേട്ടന്റെ.
എന്റെ ഉള്ളിലെ തീ അല്പം ഒന്ന്ശമിപ്പിക്കാൻ കഴിയുന്ന വാക്കുകളായിരുന്നു അവളിൽ നിന്നും ഉതിർന്നു വീണത്.
എന്റെ എല്ലാം എന്ന് പറയാൻ ഉള്ളിൽ വെമ്പിയെങ്കിലും അത് തൊണ്ടയിൽ തന്നെ കുടുങ്ങി.ഇന്നലെ അങ്ങിനെയൊക്കെ പറഞ്ഞതിൽ എന്നോട് ദേഷ്യമുണ്ടെന്നു എനിക്കറിയാം.ലത എന്നോട് എല്ലാം പറഞ്ഞു .അനുവേട്ടന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ല എന്ന് അവൾ പറഞ്ഞു,അവൾ പറഞ്ഞില്ലെങ്കിലും എനിക്കതറിയാമായിരുന്നു.പക്ഷെ എല്ലാം കേട്ടപ്പോ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.നമ്മൾ കുട്ടികളായിരുന്നപ്പോൾ ഞാൻ എത്രയൊക്കെ ശല്യപെടുത്തിയാലും ഉപദ്രവിച്ചാലും അനുവേട്ടൻ ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.ആ കൈകളിൽ എന്റെ നഖത്തിന്റെ പാട് ഇപ്പോഴും ചിലപ്പോ നോക്കിയാൽ കണ്ടുപിടിക്കാൻ പറ്റിയെന്നിരിക്കും.അന്നൊക്കെ തന്നെ എന്നോടൊരിക്കലും ഏട്ടൻ വഴക്കിട്ടടില്ല.അങ്ങിനെ കരുതി ഇപ്പോഴും ശമിച്ചു കൂടെ. എന്റെ മനസ്സിലുണ്ടായിരുന്ന എല്ലാ വിഷമങ്ങളും അലിയിച്ചില്ലാതാക്കാൻ കെല്പുള്ളതായിരുന്നു അവളുടെ വാക്കുകൾ.പക്ഷെ അതിൽ ഒരേട്ടനോടുള്ള സ്നേഹമാണോ അതില്കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്ന് ചികയുകയായിരുന്നു എന്റെ മനസ്സ് അപ്പോൾ.

ഡോക്ടർ റൗണ്ടസ് കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ എന്നെ വിളിച്ചു.ലതയും കൂടെ ഇറങ്ങി വന്നു.ഡെങ്കി കൺഫോം ചെയ്തിട്ടുണ്ട് .പക്ഷെ കൗണ്ട് ഇമ്പ്രൂവ് ആയിട്ടുണ്ട്.നല്ല റസ്റ്റ് വേണം കൂടാതെ ഫ്രൂട്സും ജ്യൂസും എല്ലാം നല്ലോണം കഴിക്കണം.ഡിസ്ചാർജ് ചെയ്യാം .3 ദിവസം കൂടുമ്പോൾ പ്ലേറ്റലെറ് കൌണ്ട് നോക്കണം.കൂടാതെ ഒരുപാടു വെള്ളം കുടിക്കണം.നല്ല റസ്റ്റ് വേണം.ഡിസ്ചാർജ് ചെയ്യാം.ഇവിടെ ഇ കിട്ടിയേ ആരാണ് ടേക്ക് കെയർ ചെയ്യുക .
ഇവിടെ ഹോസ്പിറ്റലിൽ ആണ് .അത് പറ്റില്ല .വീട്ടിൽ നിൽക്കുന്നതാണ് നല്ലതു.ആര്യയുടെ വീട് എവിടെയാണ്.ഡോക്ടർ ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025