Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

വല്യമ്മ : ” പെട്ടെന്ന് ഉള്ള ഒരു തോന്നൽ അല്ലല്ലോ. നിനക്ക് 18 അല്ലെ ഒള്ളൂ വയസ്സ് ”

ഞാൻ : ” ചേച്ചി എന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് എനിക്ക് ഇന്നാണ് മനസിലായത്. ഇതുപോലെ എന്നെ വേറെ ആരും സ്നേഹിക്കില്ല രേവുമ്മ ”

വല്യമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു.

വല്യമ്മ : ” വിജി മോള് ഇന്ന് നല്ല ചുന്ദരി ആയിട്ടുണ്ടല്ലോ ” എന്റെ വസ്ത്രം ഒക്കെ വല്യമ്മ അപ്പോൾ ആണ് ശ്രദ്ധിച്ചത്. ഞാൻ അതുകേട്ടു നാണം കൊണ്ടു ചൂളി.

വല്യമ്മ : ” ഞാൻ എന്തായാലും പ്രിയയെ വിളിച്ചു പറയാം. അവൾക്ക് എന്തായാലും സമ്മതം ആയിരിക്കും. മോഹനോടും ചോദിക്കണ്ടേ. എന്നിട്ട് ഒഫീഷ്യൽ ആയി നിങ്ങളെ ഒന്നിപ്പിക്കാം. അതുവരെ നിങ്ങൾ അടിച്ചുപൊളിച്ചു നടന്നോ. ”

മീനു : ” ചക്കര അമ്മേ ഉമ്മാആാാാാ” ചേച്ചി വല്യമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു.

ഞങ്ങൾ മൂന്ന് പേരും കൂടി പിന്നെ അടുക്കളയിൽ പണി ഒക്കെ ചെയ്തു. ഞങ്ങൾ ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചു. എന്നിട്ട് കുറച്ച് നേരം ടീവി ഒക്കെ കണ്ടിരുന്നു. അതിനു ശേഷം ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചിട്ട് കുറച്ച് നേരം സംസാരിക്കാൻ ഇരുന്നു.

ഞാൻ : ” വല്യമ്മേ എപ്പോളും പറയുമല്ലോ എന്റെ അമ്മ ഒരു പുലിയാണെന്ന്. അമ്മ ശെരിക്കും ആണുങ്ങളെ തോല്പിയ്ക്കുവോ ”

വല്യമ്മ : ” ആണോന്നോ അവളോട്‌ ഗുസ്തി പിടിച്ച 90 ശതമാനം ആണുങ്ങളെയും. അവൾ തോല്പിച്ചിട്ടുണ്ട്. അവളുടെ കൈക്കരുത് ഭയങ്കരം ആണ്. പോരാത്തതിന് കളരിയും പഠിച്ചിട്ടുണ്ട്. ദേ ഇവൾക്ക് അറിയാം ”

മീനു : ” ക്ലബ്ബിൽ ഞങ്ങൾ ചെറുപ്പക്കാർ എല്ലാം ചെറിയമ്മേടെ ഫാൻസ്‌ ആണ് ”

വല്യമ്മ : ” മൂന്നു നാലു വർഷം മുൻപ് പ്രിയയും ദേവ എന്നു പറഞ്ഞ ഒരുത്തനും തമ്മിൽ ഗുസ്‌തി പിടിച്ചത് ഓർമ്മയുണ്ടോ മീനു? ”

മീനു : ” ഉണ്ട് ഉണ്ട്. ഞാൻ ക്ലബ്ബിൽ കയറിയ സമയത്താണ് അത് ”

ഞാൻ : ദേവ? അതാരാ?

വല്യമ്മ : ” ടൗണിൽ തുണിക്കട നടത്തുന്ന സുഗുണൻ ചേട്ടൻ ഇല്ലേ. പുള്ളിയുടെ മൂത്ത മകളുടെ കല്യാണം ആയിടെ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. പെണ്ണ് പഞ്ചാബിൽ എങ്ങാണ്ടോ പഠിക്കാൻ പോയപ്പോ അവിടുന്ന് ഒരു ചെറുക്കനെ പ്രേമിച്ചു. സുഗുണൻ ചേട്ടൻ പിന്നെ കല്യാണം നടത്തി കൊടുത്തു. ”

ഞാൻ : ” ആ എനിക്ക് ആ കല്യാണം ഓർമ്മ ഉണ്ട് ”

വല്യമ്മ : ” ആ അവളെ കെട്ടിയ ആ പഞ്ചാബി ചെറുക്കൻ ആണ് ദേവ. അവൻ പഞ്ചാബിൽ ജനിച്ചു വളർന്നതാ. നമ്മുടെ ക്ലബ്ബിനെ പറ്റി ഒക്കെ അവന്റെ ഭാര്യ അവനോട് പറഞ്ഞപ്പോ അവന് വലിയ പുച്ഛം ആയിരുന്നു. പെണ്ണുങ്ങളും ആണുങ്ങളും ഒരുമിച്ചു ഗുസ്‌തി പിടിക്കുന്നു, അതിൽ ഇടയ്ക്ക് പെണ്ണുങ്ങൾ ജയിക്കുന്നു എന്നൊക്കെ കേട്ടപ്പോൾ അവന് അതിലും പുച്ഛം. ഇവിടുത്തെ ആണുങ്ങൾക്ക് നട്ടെല്ല് ഇല്ലെന്നാണ് അവൻ പറഞ്ഞത്. പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല ഗുസ്തിക്കാരി ആരാണ് എന്ന് അവൻ ചോദിച്ചു. അത് പ്രിയ ആണെന്ന് അവന്റെ ഭാര്യ പറഞ്ഞു.
അടുത്ത ക്ലബ്ബ ദിവസം അവൻ വന്നു പ്രിയയെ വെല്ലുവിളിച്ചു. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025