ആരാണെന്ന് ഒരു 2 ദിവസത്തിനുള്ളിൽ അറിയും. കുട്ടനും അനീഷും ഒക്കെ ഇപ്പൊ ഷെട്ടിയുടെ പിള്ളേരുടെ നിരീക്ഷണത്തിൽ ആണ്. അവന്മാർ പോലും അറിയാതെ അവരുടെയൊക്കെ അടിവേര് അറുക്കാൻ ഇനി അധികം സമയം ഇല്ല.
: ഉം… തീർക്കണം രണ്ടിനേയും.
ഇനി ഉറങ്ങിയാലോ ഏട്ടാ
: ഷീ.. നീ പേടിക്കില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം.
: എന്താ ഏട്ടാ..
: നമ്മൾ രണ്ടാളും അവരുടെ നിരീക്ഷണത്തിൽ ആണ്. നമ്മുടെ പുറകെ ആൾക്കാർ ഉണ്ട്. നമ്മൾ പോകുന്ന ഓരോ സ്ഥലത്തും അവർ നമ്മളെ പിന്തുടരുന്നുണ്ട്. ഞാൻ നാട്ടിൽ കാല് കുത്തിയതുമുതൽ നമ്മുടെ പുറകെ ആളുണ്ട്. അവർക്ക് അറിയേണ്ടത് എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ്. ഓർമ തിരിച്ചു കിട്ടിയിട്ടില്ല എന്ന് അവർക്ക് ഉറപ്പായാൽ മാത്രമേ അവർ തിരിച്ചു പോകൂ..
: ഏട്ടാ നമ്മളെ അവർ എന്തെങ്കിലും…
: ഒന്നും ചെയ്യില്ല. നമ്മുടെ മുന്നിൽ വരാൻ പോലും പേടിയാണ് അവർക്ക്. അവരുടെ ലക്ഷ്യം നമ്മളെ ഉപദ്രവിക്കുകയല്ല, മറിച്ച് കാര്യങ്ങൾ അറിയാൻ ആണ്. പക്ഷെ ഇവനൊക്കെ ചിന്തിക്കുന്നതിലും അപ്പുറമാണ് എന്റെ കരുക്കൾ നീങ്ങുന്നത്.
: ലീനയെ ഒന്ന് വിരട്ടിയാലോ ഏട്ടാ.. അവൾക്ക് എന്തോ കള്ളത്തരം ഉണ്ടോ എന്ന് എനിക്ക് ഒരു സംശയം.
: അത് വേണ്ട.. നമ്മൾ തേടുന്ന ആളുമായി അവൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അത് അവർക്ക് സഹായമാകും. അതുകൊണ്ട് അവളെ ഒരു മയത്തിൽ കൈകാര്യം ചെയ്യണം. എനിക്ക് കുറച്ച് കാര്യങ്ങൾ ദുബായിൽ നിന്നും അറിയാൻ ഉണ്ട്. ആ തെളിവ് ഒക്കെ കിട്ടിയിട്ട് ലീനയെ ഒന്ന് കാണുന്നുണ്ട്. അവൾക്ക് എന്തെങ്കിലും പങ്ക് ഇതിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവുകൾ വച്ച് അവളോട് രണ്ട് വാക്ക് പറയണം എനിക്ക്.
: അതൊക്കെ പോട്ടെ… ഏട്ടന് എല്ലാം ഓർമയുണ്ടെങ്കിൽ പിന്നെ എന്തിനാ അമ്മയോട് പഴയ കാര്യങ്ങൾ ഒക്കെ വീണ്ടും ചോദിചത്… എല്ലാം കേട്ട് സുഖിക്കാൻ ആയിരുന്നു അല്ലെ..
: ഹീ… അതൊന്നും അല്ലെടി. ചെറിയ മിസ്സിങ് ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് ക്ലീർ ആക്കാൻ വേണ്ടി ആയിരുന്നു. പിന്നെ എല്ലാവരും വിശ്വസിക്കണം എനിക്ക് ഒന്നും ഓർമായില്ലെന്ന്. കാരണം ആര് വഴിയാണ് എന്റെ കാര്യങ്ങൾ അവർ അറിയുന്നത് എന്ന് അറിയില്ലല്ലോ…
_____/_____/_____/_____
അമ്മായിയുമായി ഊട്ടിയിൽ അടിച്ചുപൊളിച്ച സ്ഥലങ്ങളിലെല്ലാം ഷിൽനയേയും കൂട്ടി അമൽ കറങ്ങി. സത്യത്തിൽ ഇതൊരു കറക്കം അല്ല. കറക്കൽ ആണ്. കിളികളെ കെണിവച്ച് പിടിക്കാനുള്ള തന്ത്രം. നാട്ടിൽ തിരിച്ചെത്തിയ അമലിന് ദുബായിൽ നിന്നുള്ള പല വിവരങ്ങളും അളിയൻ കൈമാറി. വണ്ടി ഓടിച്ചിരുന്ന ആളിന്റെയും കൂടെ ഉണ്ടായിരുന്ന ആളിന്റെയും ഡീറ്റൈൽസ് മുഴുവനായും കിട്ടി. അത് കൂടാതെ അമൽ പറഞ്ഞതുപ്രകാരമുള്ള മറ്റ് ചില ഫോട്ടോസ് കൂടി അളിയൻ അയച്ചുനൽകി. ഈ കളികളൊക്കെ ദുബായിൽ കളിക്കുന്നത്
