അത് കൊണ്ട് തന്നെയാവാം ബാവ വന്നു നിര്‍ബന്ധിച്ചിട്ടും അവന്റെ കൂടെ ദുബായില്‍ പോകാന്‍ തോന്നിയില്ല …. അവിടെ അവളില്ലേ …മൃദുല വികാരങ്ങള്‍ ഇല്ലാത്ത , മറ്റുള്ളവരുടെ വികാരം മനസിലാവാത്ത പെണ്ണ് …അനുപമ…
റോജിയും ബാവ തിരികെ വന്നപ്പോള്‍ നിര്‍ബന്ധിച്ചതാണ് … അക്കാ മുഖേനയും ..പോകാന്‍ തോന്നിയില്ല ..
” ഞാന്‍ ചെന്നിട്ടു മെയില്‍ അയക്കാടാ …. റോജിയുമായുള്ള അനുവിന്റെ പാര്‍ട്ട് വായിച്ചു … കൊള്ളാം …ഇനിയെന്റെ അല്ലെ …ഞാനും അനുവുമായി ഉള്ളത് … ഞാനവിടെ ചെന്നിട്ടു മെയില്‍ ചെയ്യാം … ലൈവ് … ആയി തന്നെയെഴുത് .. പഴയത് പിന്നെയെഴുതാം … അവളെയും കൂട്ടി വായിക്കാന്‍ നല്ല സുഖമായിരിക്കും .എന്നെ പിക് ചെയ്യാന്‍ അവളെയും കൂറ്റി വരണമെന്നാ ഞാന്‍ പറഞ്ഞിട്ടുള്ളത് ….പെണ്ണെന്താണ് ..അവളെന്താണ് ആഗ്രഹിക്കുന്നെ ..എങ്ങനെ ഒരു പെണ്ണിനോട് പെരുമാറണം എന്നൊക്കെ ഞാന്‍ പഠിച്ചത് അവളില്‍ നിന്നാണ് … പോട്ടെ ബാസെ ….ബൈ കാളി “
അവള് വരട്ടെ …പൊന്നുരുക്കിന്നടത്തു പൂച്ചക്കെന്തുകാര്യം …. അവള് ഇഷ്ടമുള്ളപ്പോള്‍ , ഇഷ്ടമുള്ളയാളുകളുടെ കൂടെ കഴിയട്ടെ .
ദുബായിലേക്ക് പോകാന്‍ വേണ്ടി എയര്‍പോര്‍ട്ടില്‍ ഇറക്കുമ്പോള്‍ ബാവ പറഞ്ഞതാണിത് .
പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ….
active 7 days ago …. അനുപമയുടെ പേരിനൊപ്പം കണ്ടപ്പോള്‍ വല്ലാത്ത മുരടിപ്പ് തോന്നി … ഇനിയെന്തിനിത് പൂര്‍ത്തിയാക്കണം… വേണ്ട … എഴുതണം … ഞാന്‍ വാക്ക് പറഞ്ഞതാണ് ഒരിക്കല്‍ …ബാവയുടെ മെയില്‍ ഒന്ന് കൂടി നോക്കി … വായിക്കാന്‍ കഴിയില്ലാതെ വെച്ചിരുന്നതാണ് …
